പാൽഘർ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല

മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് പാൽഘർ ജില്ല (മറാഠി ഉച്ചാരണം: [paːlɡʱəɾ]).[1] ജില്ലയുടെ ആസ്ഥാനം പാൽഘർ പട്ടണമാണ്. വസായ്-വിരാർ, തലസാരി, ജവഹർ, ദഹാനു എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന നഗരങ്ങൾ.

ചരിത്രം തിരുത്തുക

ഇപ്പോൾ പാൽഘർ ജില്ലയിൽ ഉൾപ്പെടുന്ന താലൂക്കുകൾ 2014 ഓഗസ്റ്റ് 1 വരെ താനെ ജില്ലയുടെ ഭാഗമായിരുന്നു. വിഭജനത്തിനായുള്ള സമരങ്ങൾ ഏകദേശം 25 വർഷക്കാലം നീണ്ടു നിന്നു. ഒടുവിൽ 2014 ജൂൺ 13 ന് പുതിയ ജില്ലയുടെ രൂപീകരണത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകുകയും ഓഗസ്റ്റ് 1 ന് പാൽഘർ പുതിയ ജില്ല നിലവിൽ വരികയും ചെയ്തു.

താലൂക്കുകളുടെ പട്ടിക തിരുത്തുക

അവലംബം തിരുത്തുക

  1. "Palghar becomes Maharashtra's 36th district". mid-day. 7 August 2014.
"https://ml.wikipedia.org/w/index.php?title=പാൽഘർ_ജില്ല&oldid=4045277" എന്ന താളിൽനിന്ന് ശേഖരിച്ചത്