വൈക്കിങ്
നോർസ് (സ്കാൻഡിനേവിയൻ) ജനതയിലെ ഒരു വിഭാഗമാണ് വൈക്കിങ്ങുകൾ.[1] [2] പര്യവേഷകർ, പോരാളികൾ, വ്യാപാരികൾ, കടൽക്കൊള്ളക്കാർ എന്നീ നിലകളിൽ ഇവർ പ്രശസ്തരാണ്. 8-ആം നൂട്ടാണ്ടിന്റെ അവസാനകാലം മുതൽ 11-ആം നറാണ്ടിന്റെ ആദ്യ കാലഘട്ടം വരെ ഇവർ യൂറോപ്പിലെ വിസ്തൃതമായ പ്രദേശങ്ങൾ കൊള്ള ചെയ്യുകയും കോളനിവൽക്കരിക്കുകയും ചെയ്തു. ഇക്കൂട്ടർ തങ്ങളുടെ പ്രശസ്തമായ ലോങ്‌ഷിപ്പുകളുപയോഗിച്ച് കിഴക്ക് ദിശയിൽ കോൺസ്റ്റാന്റിനോപ്പിൾ, റഷ്യയിലെ വോൾഗ നദി എന്നിവ വരെയും പടിഞ്ഞാറ് ദിശയിൽ ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, ന്യൂഫൗണ്ട്‌ലാന്റ് എന്നിവ വരെയും സഞ്ചരിച്ചു. വൈക്കിങ്ങുകളുടെ വ്യാപനം നടന്ന കാലഘട്ടം വൈക്കിങ് യുഗം എന്നാണ് അറിയപ്പെടുന്നത്. ഇത് സ്കാൻഡിനേവിയൻ ചരിത്രത്തിൽ ഒരു മുഖ്യ ഭാഗവും യൂറോപ്യൻ ചരിത്രത്തിൽ ചെറുതെങ്കിലും പ്രാധാന്യമർഹിക്കുന്ന ഒരു ഭാഗവുമാണ്.
ഇതും കാണുക
അവലംബം
- ↑ "Viking History: Facts & Myths". www.livescience.com.
{{cite web}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Missing or empty|url=
(help) - ↑ "Vikings: Who were the Vikings". http://www.bbc.co.uk. Archived from the original on 2013-10-23. Retrieved 2013 ഒക്ടോബർ 23.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)CS1 maint: bot: original URL status unknown (link)|publisher=