ലോങ്ഷിപ്പ്

(ലോങ്‌ഷിപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈക്കിങ് കാലഘട്ടത്തിൽ നോർസുകൾ വാണിജ്യത്തിനും പര്യവേഷണത്തിനും യുദ്ധാവശ്യത്തിനും വേണ്ടി കണ്ടെത്തിയ ഒരുതരം കപ്പലാണ് ലോങ്ഷിപ്പ്. ശിലായുഗം മുതൽ ഏതാണ്ട് എ.ഡി. ഒൻപതാം ശതകം വരെ ഇവ പല രീതിയിലും പരിണമിച്ചു. ഏതാണ്ട് എ.ഡി. ഒൻപതാം ശതകത്തിനും എ.ഡി. പതിമൂന്നാം ശതകത്തിനും ഇടയിൽ ഇവയുടെ വളർച്ച പൂർണ്ണമായി. ഇവ പല തരത്തിലുണ്ടായിരുന്നു. ഇത്തരം കപ്പലുകൾ സ്കാൻഡിനേവിയൻ പരമ്പരാഗത കപ്പൽ നിർമ്മാണ ശൈലികളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ലോങ്ങ്‌ഷിപ്പുകളുടെ അസ്ഥിവാരം മുഴുവനായും മരത്തിലും കപ്പൽപ്പായകൾ നെയ്തെടുത്ത കമ്പിളിത്തുണിയിലുമാണ് പണിതിരുന്നത്. കൂടാതെ അസ്ഥിവാരത്തിൽ കൊത്തുപണികളും ചെയ്യാറുണ്ടായിരുന്നു. നീണ്ടതും വണ്ണംകുറഞ്ഞതും ഭാരമില്ലാത്തതുമായ ഇവയ്ക്ക് മണിക്കൂറിൽ 28 കിലോമീറ്റർ എന്ന തോതിൽ വേഗതയുമുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ നാവികയുദ്ധങ്ങളിൽ വൈക്കിങ്ങുകൾ ഇവ ഉപയോഗിച്ചിരുന്നെകിലും, മിക്കപ്പോളും ഇവ യുദ്ധത്തിനെന്നതിലുപരി സൈനികഗതാഗതത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്. നോർസുകളുടെ ശത്രുക്കൾ ലോങ്ഷിപ്പുകളുടെ ആകൃതി കാരണം ഇവയെ "വ്യാളിക്കപ്പലുകൾ" എന്നായിരുന്നു വിളിച്ചിരുന്നത്. നോർസുകൾക്ക് കപ്പൽ നിർമ്മാണത്തിലുണ്ടായിരുന്ന അഗാധമായ അറിവിന്റെ തെളിവാണ് ലോങ്‌ഷിപ്പുകൾ

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോങ്ഷിപ്പ്&oldid=2285748" എന്ന താളിൽനിന്ന് ശേഖരിച്ചത്