കൽക്കപ്പൽ
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വസിക്കുന്ന നോർസ് ജനതയുടെ ഇടയിൽ പണ്ട് നിലനിന്നിരുന്ന സവിശേഷമായ ഒരു ശവസംസ്ക്കാരരീതിയുടെ ബാക്കിപത്രമാണ് കൽകപ്പൽ. ശവസംസ്കാരത്തിന് ശേഷം ശവക്കുഴിയെ ചുറ്റി കപ്പലിന്റെ രൂപത്തിൽ ഭൂമിയിൽ ഉയർത്തുന്ന കല്ലുകൾ ആയിരുന്നു നോർസ് ജനതയുടെ ശവസംസ്ക്കാരത്തിന്റെ പ്രത്യേകത. മരിച്ച ആൾക്കുണ്ടായിരുന്ന പദവിയും അധികാരവും ഒക്കെയാണ് ശവകുടീരത്തിൽ ബഹുമാനപൂർവ്വം അർപ്പിക്കുന്ന വസ്തുക്കളെ നിർണ്ണയിച്ചിരുന്നത്. അടിമകളെ ബലിയർപ്പിക്കുന്നതും ഇത്തരം ശവസംസ്കാരത്തിന്റെ ഭാഗമായിരുന്നു. ശവസംസ്ക്കാരത്തിന് ശേഷം ശവകുടീരത്തിൽ കല്ലുകൾ തോണിയുടെ രൂപത്തിൽ ഉയർത്തി വെക്കുന്നു. ഇങ്ങനെ ഉയർത്തി വെച്ചിരിക്കുന്ന കല്ലുകൾ ചിത്രങ്ങളിൽ കാണാം.
എട്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരം സ്കാൻഡിനേവിയൻ തീരത്തുനിന്ന് കടൽമാർഗ്ഗം പുറപ്പെട്ട് യൂറോപ്പിൻ്റെ എല്ലാ ഭാഗത്തും ആധിപത്യം സ്ഥാപിച്ച നോഴ്സ് അഥവാ വൈക്കിങ് ജനതക്ക്, ലോങ്ഷിപ്പുകൾ എന്നറിയപ്പെടുന്ന അവരുടെ കപ്പലുകൾ അവരുടെ സംസ്കാരത്തിൻ്റെ തന്നെ ഭാഗമാണ്. വൈക്കിങ് തലവൻമാരുടെ ശവശരീരം അവരുടെ കപ്പലുകളോടൊപ്പമാണ് സംസ്കരിച്ചിരുന്നത്. ശവസംസ്കാരത്തിന് ഒരു കപ്പൽ ലഭ്യമല്ലാത്ത അവസരങ്ങളിലാണ് കല്ലുകൊണ്ടുള്ള കപ്പൽ പ്രതീകാത്മകമായി നിർമ്മിച്ചിരുന്നത്. ഇത്തരം സ്മാരകങ്ങൾ സ്കാൻഡിനേവിയയിൽ എല്ലായിടത്തും കാണാം. ഏറ്റവും വലുതിന് ഏതാണ് 180 അടി വരെ നീളമുണ്ടാവും.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Gerald Simons (1972), The Birth of Europe, p 136, https://books.google.co.in/books?id=nH9hnQEACAAJ