നയതന്ത്രജ്ഞൻ, പ്രാസംഗികൻ, പത്രപ്രവർത്തകൻ, അന്താരാഷ്ട്ര ബന്ധങ്ങളിലും നിയമങ്ങളിലും വിദഗ്ധൻ, വിദ്യാർത്ഥി നേതാവ്, മികച്ച സംഘടകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അനുഭവമുള്ള മലയാളിയാണ് വേണു രാജാമണി

വേണു രാജാമണി
ഇന്ത്യൻ അംബാസഡർ റ്റു നെതർലൻഡ്സ് (Ambassador of India to Netherlands)
ഓഫീസിൽ
2021 September 17 – 2020
മുൻഗാമിജെ. എസ്. മുകൾ
പിൻഗാമിപ്രദീപ് കുമാർ റാവത്ത്
പ്രസ്സ് സെക്രട്ടറി, ഇന്ത്യൻ രാഷ്‌ട്രപതി (Press Secretary, President of India)
ഓഫീസിൽ
2012–2017
രാഷ്ട്രപതിപ്രണവ് മുഖർജി (Pranab Mukherjee)
ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ to ദുബായ് (Indian Consulate General to Dubai)
ഓഫീസിൽ
2007–2010
മുൻഗാമിയശവർഥൻ കുമാർ സിൻഹ (Y.K Sinha)
പിൻഗാമിസഞ്ജീവ് വർമ
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-11-12) 12 നവംബർ 1960  (64 വയസ്സ്)
തിരുവനന്തപുരം
ദേശീയതIndian
പങ്കാളിസരോജ് ഥാപ
കുട്ടികൾ2
അൽമ മേറ്റർമഹാത്മാഗാന്ധി സർവകലാശാല
ജവഹർലാൽ നെഹ്‌റു സർവകലാശാല (Jawaharlal Nehru University)
ജോലിDiplomat IFS
വെബ്‌വിലാസംwww.venurajamony.com//

2021 സെപ്റ്റംബർ 17 ന് കേരള സർക്കാർ അദ്ദേഹത്തെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) - External Cooperation എന്ന തസ്തികയിൽ ചീഫ് സെക്രട്ടറി റാങ്കോടെ താൽകാലികമായി നിയമിച്ചു.[1].[2].[3]. മലയാളി പ്രവാസികളുടെ പ്രശ്ന പരിഹാരം, കേന്ദ്ര സർക്കരുമായുള്ള ബന്ധം ഏകോപിക്കൽ, വിദേശ രാജ്യങ്ങളുമായി സംസ്‌ഥാന സർക്കാരിന്റെ ബന്ധങ്ങളുടെ ഏകോപനം എന്നിവയാണ് ചുമതല. ഡൽഹി കേരള ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.

നിലവിൽ, ഹരിയാനയിലെ ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലോ -ൽ ഡിപ്ലോമാറ്റിക് പ്രാക്ടീസ്‌ പ്രൊഫസർ കൂടിയാണ് അദ്ദേഹം.[4].

ആദ്യകാലം, പഠനം

തിരുത്തുക

1960 നവംബർ 12 ന് തിരുവനന്തപുരത്ത് പ്രമുഖ അഭിഭാഷകനായ കെ എസ് രാജമണി, സീത രാജാമണി എന്നിവരുടെ മകനായി വേണു രാജാമണി ജനിച്ചു. ഹോളി ഏഞ്ചൽസ് കോൺവെൻറിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അടുത്ത മൂന്നു വർഷം ജനറൽ ഹോസ്പിറ്റലിനടുത്തുള്ള സെൻറ് ജോസഫ്സ് സ്കൂളിലായിരുന്നു പഠനം. അതിനു ശേഷം കുടുംബസമേതം കൊച്ചിയിലേക്ക് താമസം മാറിയതോടെ വേണുവിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം കളമശ്ശേരി സെൻറ് ജോസഫ് സ്കൂളിൽ ആയി (1973-1976). പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ പ്രീഡിഗ്രി പഠിയ്ക്കുമ്പോൾ (1976-78) വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ആകൃഷ്ടനായി.  1981 ൽ പൊളിറ്റിക്‌സിൽ  ബിഎ നേടി. കെ.എസ്.യു നേതാവായിരുന്ന അദ്ദേഹം. 1980-81 ൽ മഹാരാജാസിലെ ബിരുദ പഠനകാലത്ത് കോളജ് യൂണിയൻ ചെയർമാൻ ആയി. പ്രസംഗത്തിലും സംഘാടനത്തിലും വേണുവിൻറെ മിടുക്ക് അക്കാലത്തു എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.

പഠനകാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്ന വേണു പ്രീഡിഗ്രി മുതൽ ബിഎ വരെ എല്ലാ പരീക്ഷകളിലും ഉന്നത റാങ്ക് കരസ്ഥമാക്കി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാനായി ന്യൂഡൽഹിയിലേക്ക് പോയ അദ്ദേഹം 1981-1982 കാലഘട്ടത്തിൽ അവിടെ സ്റ്റുഡന്റ്സ് യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്നു. [5] പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയിലെ എറണാകുളം ലോകോളേജിൽ നിന്ന് എൽഎൽബി ബിരുദം നേടി (1983-1986). ഇംഗ്ലീഷ്, ഹിന്ദിമലയാളം, തമിഴ് എന്നീ ഭാഷകൾക്ക് പുറമേ ചൈനീസ്, ഫ്രഞ്ച് എന്നീ വിദേശ ഭാഷകളിലും പ്രാവീണ്യമുണ്ട്. ഹോങ്കോംഗ് സർവകലാശാലയിൽ നിന്ന് ചൈനീസ് ഭാഷയിൽ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.

ഔദ്യോഗിക ജീവിതം

തിരുത്തുക

1983 ൽ ഇന്ത്യൻ എക്സ്പ്രസിൽ മാധ്യമ പ്രവത്തകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1986 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ചു. 2007 മുതൽ 2010 വരെ ദുബായിൽ കോൺസൽ ജനറലായി സേവനമനുഷ്ഠിക്കുമ്പോൾ, രാജാമണി അവിടത്തെ രണ്ട് ദശലക്ഷം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി സംരംഭങ്ങൾ നടത്തി. 2017 മുതൽ 2020 വരെ അദ്ദേഹം നെതർലാൻഡിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു[6]. ഹേഗിലെ രാസായുധ നിരോധന സംഘടന(ഒപിസിഡബ്ല്യു) യിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന കാലത്തെ ഇടപെടൽ ശ്രദ്ധേയമാണ്. അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ), പെർമനൻ്റ് കോർട് ഓഫ് ആർബിട്രേഷൻ (പി.സി.എ.) എന്നീ രാജ്യാന്തര സംഘടനകളിൽ ഇന്ത്യയുടെ അഭിപ്രായങ്ങൾ ശക്തമായി പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഹോംഗ് കോങ്ങ്, ബീജിംഗ്, ജനീവ, ദുബായ്, വാഷിംഗ്ടൺ ഡിസി എന്നിവടങ്ങളിലെല്ലാമായി അദ്ദേഹം നയതന്ത്രരംഗത്ത് പ്രവർത്തിച്ചു.  അന്താരാഷ്ട്ര ബന്ധങ്ങളിലെ അദ്ദേഹത്തിൻ്റെ വൈദഗ്ധ്യവും ധാരണയും ശ്രദ്ധേയമാണ്. വേണു രാജാമണി[7] 2020 നവംബറിൽ സേവനത്തിൽ നിന്ന് വിരമിക്കുന്നതിനുമുമ്പ് ഇന്ത്യയിലും വിദേശത്തും നിരവധി പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. [8]

പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ 2012 മുതൽ  2017 വരെ അദ്ദേഹത്തിൻറെ പ്രസ് സെക്രട്ടറിയായിരുന്ന വേണു രാജാമണി, യശ്വന്ത് സിഹ്ന വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻറെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിൽ 2018 ൽ ഉണ്ടായ പ്രളയത്തെ പറ്റി എഴുതിയ പുസ്തകം ''What Can We Learn From The Dutch – Rebuilding Kerala Post 2018 Floods'' ഏറെ ശ്രദ്ധ നേടി. മലയാള തർജ്ജിമയായ  ''പ്രളയം, പ്രതിരോധം, പുനർനിർമാണം - പഠിയ്ക്കാം ഡച്ച് പാഠങ്ങൾ'' മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.

കഴിഞ്ഞവർഷം അവസാനത്തോടെ സർവീസിൽ നിന്നും വിരമിച്ച ശേഷം വേണു രാജാമണി കേരളത്തിൻറെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി ഇരിക്കെയാണ് കേരള സർക്കാർ അദേഹത്തെ ഓഫീസർ ഓണ് സ്‌പെഷ്യൽ ഡ്യൂട്ടി ചുമതല നൽകി ചീഫ്സെക്രട്ടറി റാങ്കോടെ നിയമിച്ചത്.

  1. "വേണു രാജാമണിക്ക് ഡൽഹിയിൽ ചീഫ് സെക്രട്ടറി റാങ്കിൽ നിയമനം". {{cite web}}: Unknown parameter |access date= ignored (|access-date= suggested) (help)
  2. ""വേണു രാജാമണി ഡൽഹിയിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി"". {{cite web}}: Unknown parameter |access date= ignored (|access-date= suggested) (help)
  3. ""ലക്ഷ്യം കേരളത്തിന്റെ വളർച്ച; ഡൽഹി ബന്ധം കരുത്ത്"". {{cite web}}: Text "access date 2021-09-16" ignored (help)
  4. "Jindal Global Law School appoints Ambassador Venu Rajamony as Professor" (in ഇംഗ്ലീഷ്). {{cite web}}: Unknown parameter |acess date= ignored (|access-date= suggested) (help)
  5. "Love knows no borders, or ask this ex-diplomat from Kerala!". The New Indian Express. Retrieved 2021-02-08.
  6. മേനോൻ, വേണു രാജാമണി/മനോജ്. "ചരിത്രബന്ധങ്ങളുടെ കടൽതാണ്ടി വേണു രാജാമണി" (in ഇംഗ്ലീഷ്). Retrieved 2021-02-20.
  7. "അനുഭവങ്ങളുടെ ഭൂപടം; വേണു രാജാമണി സേവനകാല അനുഭവങ്ങൾ വിവരിക്കുന്നു". Retrieved 2021-02-20.
  8. "വേണു രാജാമണി വിരമിച്ചു". Retrieved 2021-02-20.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേണു_രാജാമണി&oldid=4138472" എന്ന താളിൽനിന്ന് ശേഖരിച്ചത്