കോകിലൻ

(വെൺമരുത് നീലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എളുപ്പത്തിൽ കണ്ണിൽ പെടാത്ത ഒരു പൂമ്പാറ്റയാണ് കോകിലൻ അഥവാ വെൺമരുത് നീലി (Anthene emolus).[1][2][3][4] കേരളത്തിൽ വിരളമായേ കാണാറുള്ളൂ. ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്. നിത്യഹരിതവനങ്ങളാണ് ഇവയുടെ ഇഷ്ട താവളങ്ങൾ. അരുവിയോര വനങ്ങളൊട് പ്രതിപത്തി കാണിക്കുന്നു. വേഗത്തിലാണ് പറക്കൽ.

കോകിലൻ
(Common ciliated Blue)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. emolus
Binomial name
Anthene emolus
(Godart 1823)
Synonyms

Lycaenesthes emolus

ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്. ചിറകോരത്ത് നേർത്ത കറുത്ത വരയുണ്ട്. പെൺശലഭത്തിന്റെ ചിറകിന്റെ പുറം തവിട്ടുനിറമാണ്. താഴോട്ട് നീല പടർന്നിരിക്കും. വെൺമരുതാണ് പ്രധാന ആഹാര സസ്യം. അശോകത്തിലും ഈ ശലഭം മുട്ടയിടാറുണ്ട്. മുട്ടയ്ക്ക് വെളുത്തനിറമാണ്. നടുഭാഗം കുഴിഞ്ഞിരിക്കും.

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 126. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Anthene Doubleday, 1847 Ciliate Blues Hairtails". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 373–375.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 55–57.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കോകിലൻ&oldid=3107554" എന്ന താളിൽനിന്ന് ശേഖരിച്ചത്