കേരള വനശാസ്ത്ര കോളേജ്, തൃശ്ശൂർ

(കേരള വനശാസ്ത്ര കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് കേരള വനശാസ്ത്ര കോളേജ് (College of Forestry, Vellanikkara). വനശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടർ ബിരുദവും ഇവിടെ കോഴ്സുകളായിട്ടുണ്ട്. കേരള എൻട്രൻസ് വഴിയാണ് പ്രവേശനം.

College of Forestry
കേരള വനശാസ്ത്ര കോളേജ്, തൃശ്ശൂർ
സ്ഥാപിതം1986
സ്ഥലംവെള്ളാനിക്കര, തൃശ്ശൂർ, കേരള, ഇന്ത്യ
വെബ്‌സൈറ്റ്www.forestry.kau.in

ചരിത്രം

തിരുത്തുക

കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിൽ 1986ലാണ് ഒരു ഘടക കോളേജായി കേരള വനശാസ്ത്രകോളേജ്, തൃശ്ശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ പ്രവർത്തനമാരംഭിക്കുന്നത്. കോളേജിന്റെ പ്രധാന ലക്ഷ്യം, വനംശാസ്ത്രത്തിലെ വിദ്യാഭ്യാസം നൽകുക എന്നതിനു പുറമെ ഉഷ്ണമേഖലാ വനശാസ്ത്രത്തിൽ അടിസ്ഥാന പ്രായോഗിക വശങ്ങളിൽ ഗവേഷണം നടത്തുകയെന്നതുകൂടിയുണ്ട്. [1]

കോഴ്സുകൾ

തിരുത്തുക

നിലവിലുള്ള കോഴ്സുകൾ:[2][3]

  • ബി.എസ്സി. (ഫോറസ്ട്രി)
  • എം.എസ്സി. (ഫോറസ്ട്രി) - Silviculture and Agroforestry, Tree Physiology & Breeding, Wild life Sciences, Forest Management and Utilization, Wood Science
  • പിഎച്ച്ഡി (ഫോറസ്ട്രി) - "

ഡിപ്പാർട്ട്മെന്റുകൾ

തിരുത്തുക
  • Department of Forest Management and Utilisation
  • Department of Silviculture and Agroforesty
  • Department of Tree Physiology and Breeding
  • വന്യജീവി ശാസ്ത്രവിഭാഗം (Department of Wildlife Science)
  • Department of Wood Science

തൃശ്ശൂരിനു 10 കിലോമീറ്റർ കിഴക്ക് മാറി ദേശീയപാത 47നോട് ചേർന്ന് വെള്ളാനിക്കരയിലെ കാർഷികസർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ്സിലാണ് വനശാസ്ത്രകോളേജ് സ്ഥിതിചെയ്യുന്നത്. (10° 32' 52.05" N latitude; 76° 16' 45.55" E longitude). പശ്ചിമഘട്ടത്തിന്റെ തൃശ്ശൂർ ജില്ലയിലെ ഭാഗങ്ങളോട് ചേർന്ന്, ഹരിതാഭമായ 126 ഏക്കറിലാണ് കോളേജ് സ്ഥിതിചെയ്യുന്നത്. പീച്ചി-വാഴാനി വന്യജീവിസങ്കേതം തൊട്ടടുത്താണ്.

  1. http://forestry.kau.in/basic-page/about-college-forestry
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-12. Retrieved 2021-08-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-20. Retrieved 2017-02-10.