വെണ്ണിയാനി
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
9°55′56″N 77°09′41″E / 9.93209°N 77.1615°E ഇടുക്കി ജില്ലയിലെ ഒരു ഗ്രാമവും മലമ്പ്രദേശവുമാണ് വെണ്ണിയാനി. തൊടുപുഴ നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ചീനിക്കുഴി, മഞ്ചിക്കല്ല്, ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി എന്നിവയാണ് വെണ്ണിയാനിയുടെ സമീപപ്രദേശങ്ങൾ. റബ്ബർ, കുരുമുളക് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ആദിവാസികൾക്ക് താമസത്തിനായി ഇവിടെ അംബേദ്കർകോളനി സ്ഥാപിച്ചിട്ടുണ്ട്. മഞ്ചിക്കല്ല്-ഉപ്പുകുന്ന്-പെരിങ്ങാശ്ശേരി പാതയാണ് ഇതിലെ കടന്നുപോകുന്ന ഏക പാത. പെരിങ്ങാശ്ശേരി, മഞ്ചിക്കല്ല് ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ജീപ്പ്, ഓട്ടോ മാത്രമാണ് ഗതാഗതത്തിനായുള്ളത്[1]. മനോരമയുടെ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജ്ജ് 2001-ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇവിടെ വെച്ചാണ് മരണമടഞ്ഞത്.
വെണ്ണിയാനി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ജനസംഖ്യ | 46,226 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |