വെണ്ണക്കൽ ബലൂൺ തവള
പാകിസ്താൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന ഒരു തവളയാണ് വെണ്ണക്കൽ ബലൂൺ തവള അഥവാ indistinct frog, marbled balloon frog, lesser balloon frog. (ശാസ്ത്രീയനാമം: Uperodon systoma).[2] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
വെണ്ണക്കൽ ബലൂൺ തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | U systoma
|
Binomial name | |
Uperodon systoma (Schneider, 1799)
Rana systoma Schneider, 1799 |
വിവരണം
തിരുത്തുകതാരതമ്യേന ചെറിയ തലയുള്ള ഇവയ്ക്ക് മൂക്കുമുതൽ പിൻഭാഗം വരെ 64 മി.മീ (2.5 ഇഞ്ച്) നീളമുണ്ട്.[3] രൂപാന്തരം പ്രാപിച്ച ശേഷം പ്രധാനമായും ഉറുമ്പുകളെയും ചിതലുകളെയുമാണ് ഇവ ആഹരിക്കുന്നത്, അതിനാലാവണം ഇവയ്ക്ക് പല്ലുകൾ ഇല്ല. നാവുകൊണ്ടാണ് ഇരതേടൽ.[4]
ആവാസവ്യവസ്ഥയും സ്വഭാവവും
തിരുത്തുകകാടുകളിലും കൃഷിസ്ഥലത്തും സമതലങ്ങളിലും തോട്ടങ്ങളിലുമെല്ലാം കണ്ടുവരുന്ന ഇവ സ്വയം മണ്ണിനടിയിൽ പോകാറുണ്ട്. മഴക്കാലമല്ലാത്ത സമയം വളർച്ചയെത്തിയ ഈ തവളകൾ മണ്ണിനടിയിൽ തെന്ന് ജീവിക്കുന്നു.[1] മഴക്കാലത്ത് ചിതലുകൾ ഉയർന്നുവരുമ്പോഴാണ് ഇര തേടൽ.[5] ആൺതവളകൾ പാടങ്ങളുടെ കരയിൽ മഴക്കാലത്ത് ഇണയെ ആകർഷിക്കാൻ ഒച്ചയുണ്ടാക്കുന്നു. മുട്ടകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണു ചെയ്യുന്നത്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Das, I., Dutta, S., Manamendra-Arachchi, K., de Silva, A. & Sharif Khan, M. (2009). "Uperodon systoma". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 16 January 2014.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ Frost, Darrel R. (2013). "Uperodon systoma (Schneider, 1799)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 16 January 2014.
- ↑ Boulenger, G. A. (1890). Fauna of British India, including Ceylon and Burma. Vol. Reptilia and Batrachia. London: Taylor and Francis. p. 496.
- ↑ Das, I.; Coe, M. (1994). "Dental morphology and diet in anuran amphibians from south India". Journal of Zoology. 233 (3): 417–427. doi:10.1111/j.1469-7998.1994.tb05274.x.
- ↑ Das, I. (1996). "Resource use and foraging tactics in a south Indian amphibian community" (PDF). Journal of South Asian Natural History. 2 (1): 1–30. Archived from the original (PDF) on 2014-01-16. Retrieved 2016-09-11.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക