അന്ധകാരനഴി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
ആലപ്പുഴ ജില്ലയിലെ ഒരു കടലോരവിനോദസഞ്ചാരകേന്ദ്രവും തീരദേശഗ്രാമവുമാണ് അന്ധകാരനഴി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലാണ്, ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 2004 ഡിസംബർ 26-നുണ്ടായ സുനാമിയിൽ ഇവിടെ വ്യാപകനാശനഷ്ടങ്ങളുണ്ടായിരുന്നു[1]. 1960-കളിൽ കേരളഇറിഗേഷൻ വകുപ്പ് അന്ധകാരനഴിയിൽ കാർഷികസുരക്ഷയ്ക്കായി സ്പിൽവേ സ്ഥാപിച്ചിട്ടുണ്ട്.[2] അന്ധകാരനഴി ബീച്ചിൽ എല്ലാവർഷവും ബീച്ച് ഫെസ്റ്റ് നടത്തപ്പെടുന്നു.[3] ഇവിടെ സുനാമി പുനരധിവാസപദ്ധതിയിലുൾപ്പെടുത്തി തെക്കേപ്പാലം, കടലോരവിനോദസഞ്ചാരപദ്ധതികൾ, ലേലഹാൾ തുടങ്ങിയ നിർമ്മിച്ചിട്ടുണ്ട്.
അന്ധകാരനഴി | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Alappuzha |
• Official | Malayalam |
സമയമേഖല | UTC+5:30 (IST) |
PIN | 688531 |
Telephone code | 0478 |
വാഹന റെജിസ്ട്രേഷൻ | KL-32 or KL-04 |
മനക്കോടം വിളക്കുമാടം അന്ധകാരനാഴിയിലാണു സ്ഥിതിചെയ്യുന്നതു്.
അവലംബം
തിരുത്തുക- ↑ "Rehabilitation work progressing". Archived from the original on 2012-11-03. Retrieved 2012-02-28.
- ↑ അന്ധകാരനഴി സ്പിൽവേ ഷട്ടറുകൾ തകർന്നു / ദേശാഭിമാനി
- ↑ അന്ധകാരനഴി ബീച്ച്ഫെസ്റ്റിന് തുടക്കം / മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAndhakaranazhi Beach എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.