വെങ്കടേശ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തെലുങ്ക് ചലച്ചിത്ര അഭിനേതാവാണ് വെങ്കടേഷ് ദാഗ്ഗുബാത്തി (ജനനം: ഡിസംബർ 13, 1960). തെലുങ്ക് സിനിമയിലും ബോളിവുഡ് ചിത്രങ്ങളിലും വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം 30 വർഷത്തെ പ്രവർത്തനജീവിതത്തിൽ 72 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴു സംസ്ഥാന നന്ദി അവാർഡും ആറ് ഫിലിംഫെയർ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[2]

Venkatesh Daggubati
Venkatesh at Opening ceremony of CCL - Season 3 in 2013
ജനനം (1960-12-13) 13 ഡിസംബർ 1960  (64 വയസ്സ്)[1]
ദേശീയതIndian
കലാലയംLoyola College, Chennai
Monterey Institute of International Studies
തൊഴിൽActor
സജീവ കാലം1986–present
ജീവിതപങ്കാളി(കൾ)
  • Neeraja Daggubati
    (m.1985–present)
മാതാപിതാക്ക(ൾ)Ramanaidu Daggubati
Rajeswari Daggubati
ബന്ധുക്കൾDaggubati Suresh Babu (Brother)
Rana Daggubati (Nephew)
Naga Chaitanya Akkineni (nephew)

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം പ്രൊഡക്ഷൻ കമ്പനികളിലൊന്നായ സുരേഷ് പ്രൊഡക്ഷൻസിന്റെ സഹ ഉടമ കൂടിയാണ് വെങ്കിടേഷ്. മികച്ച നടനുള്ള നന്ദി അവാർഡ് ഏറ്റവും കൂടുതൽ തവണ (ഏഴ് പ്രാവശ്യം) ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ കൂടാതെ, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ടോളിവുഡനെ പ്രതിനിധീകരിച്ച് തെലുങ്ക് വാരിയേഴ്സിന്റെ ക്യാപ്റ്റൻ കൂടിയാണിദ്ദേഹം.[3][4]

ആദ്യകാല സ്വകാര്യ ജീവിതം

തിരുത്തുക

പ്രകാസം ജില്ലയിലെ കരംചെഡു ഗ്രാമത്തിലെ സിനിമാ നിർമ്മാതാവും മുൻ എംപിയുമായ രാമനായിഡു ദഗ്ഗുബതിയുടെയും രാജേശ്വരിയുടെയും മകനായി ജനിച്ചു. ഇദ്ദേഹത്തിൻറെ മൂത്ത സഹോദരൻ സുരേഷ് ബാബു ദഗ്ഗുബാത്തി സുരേഷ് പ്രൊഡക്ഷൻസ് നടത്തുന്നു. ഡോൺ ബോസ്കോ, എഗ്മോർ, ചെന്നൈ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തിയ വെങ്കിടേഷ് ചെന്നൈ ലയോള കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. കൂടാതെ അമേരിക്കയിലെ മൊണ്ടേറിയെയിൽ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന് എംബിഎ യും നേടി.[5] ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം അദ്ദേഹം സിനിമാ നിർമ്മാണ രംഗത്തേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും പകരം തെലുങ്ക് ചിത്രങ്ങളിൽ ഒരു അഭിനേതാവായി തീർന്നു.[6]

അഭിനയ ജീവിതം

തിരുത്തുക

1971 ൽ പുറത്തിറങ്ങിയ പ്രേംനഗർ എന്ന ചലച്ചിത്രത്തിൽ വെങ്കിടേഷ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 1986 ൽ കലിയുഗ പാണ്ഡവലുവിൽ അരങ്ങേറ്റം കുറിച്ചു. അതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള നന്ദി അവാർഡ് ലഭിച്ചു. കരിയറിലെ ആദ്യഘട്ടത്തിൽ, കെ. വിശ്വനാഥ് സംവിധാനം ചെയ്ത സ്വർണ്ണക്കമലം എന്ന ചിത്രത്തിൽ വെങ്കിടേഷ് അഭിനയിച്ചു. കെ. വിശ്വനാഥ് സംവിധാനം ചെയ്ത സ്വർണ്ണക്കലം എന്ന ചിത്രത്തിൽ വെങ്കിടേഷ് അഭിനയിച്ചു. 1989 ൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് രണ്ടാം നന്ദി പുരസ്കാരം ലഭിച്ചു.

അംഗീകാരങ്ങൾ

തിരുത്തുക

2010 ഏപ്രിൽ 24 ന് അദ്ദേഹം മണപ്പുറം ജനറൽ ഫിനാൻസ് ആൻഡ് ലീസിങ് ലിമിറ്റഡുമായി അവരുടെ ആന്ധ്രാപ്രദേശ്‌ ബ്രാൻഡ് അംബാസിഡറായി കരാറിൽ ഒപ്പിട്ടു.[7]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-17. Retrieved 2019-01-02.
  2. Venkatesh getting younger on screen - Times Of India Archived 2013-10-07 at the Wayback Machine.. Articles.timesofindia.indiatimes.com (2012-12-12). Retrieved on 2016-01-31.
  3. Venkatesh - Telugu Actor Gallery stills images clips Archived 2005-12-17 at the Wayback Machine.. Indiaglitz.com. Retrieved on 2016-01-31.
  4. Ram-Laxman to direct Venkatesh Archived 2013-05-25 at the Wayback Machine.. Deccan Chronicle (2015-07-13). Retrieved on 2016-01-31.
  5. "The Leading Celebrity Profile Site on the Net". celebritiesprofile.info. Archived from the original on 27 ജൂൺ 2012. Retrieved 3 നവംബർ 2012.
  6. Looking for a new zone. The Hindu (2013-04-28). Retrieved on 2016-01-31.
  7. "Super Star Victory Venkatesh to Endorse Manappuram Brand – Telugu cinema news". Idlebrain.com. 24 April 2010. Retrieved 3 November 2012.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെങ്കടേശ്&oldid=4101222" എന്ന താളിൽനിന്ന് ശേഖരിച്ചത്