വേദസംസ്കാരം ഉടലെടുക്കുന്നതിനും മുമ്പുതന്നെ ഭാരതത്തിൽ നിലനിന്നു വന്നിരുന്ന ഒരു ആരാധാനാ സമ്പ്രദായമാണ് വൃക്ഷാരാധന. എല്ലാ പ്രാക്തന സമൂഹങ്ങളും വൃക്ഷത്തിന് പ്രാധാന്യം നൽകിയതായി കാണാം. സിന്ധു നദീതട സംസ്കാരം തൊട്ടുതന്നെ ഈ ആരാധനാരീതി നിലനിന്നു വന്നതായി കരുതുന്നു.

ഉത്തരകേരളത്തിൽ ധാരാളമായി കാണുന്ന കാലിച്ചാൻ കാവുകളും, കാലിച്ചാൻ മരങ്ങളും വൃക്ഷാരാധനയുമായി ബന്ധപ്പെട്ടതാണ്. ആൽ, അരയാൽ, ചെമ്പകം, കൂവളം, എരിഞ്ഞി മുതലായ വൃക്ഷങ്ങളും ഇങ്ങനെ ആരാധിക്കപ്പെടുന്നുണ്ട്. തുലാവം 10ന് പത്താമുദയത്തിന് കാലിത്തൊഴുത്തിന്റെ മുമ്പിൽ കാലിച്ചാൻ ഊട്ടുകയെന്ന ചടങ്ങ് ഗ്രാമങ്ങളിൽ ദുർലഭമായി ഇപ്പോഴും നടന്നുവരുന്നു.[അവലംബം ആവശ്യമാണ്] പല ആരാധനാ സ്ഥാനങ്ങളും വൃക്ഷങ്ങളുടെ പേരുമായി ചേർന്നു വന്നിട്ടുണ്ട്. നെല്ലിക്കാൽ, ആലിങ്കീൽ, അരയാലിങ്കീൽ, പൂവത്തിങ്കീൽ തുടങ്ങിയവ ഉദാഹരണങ്ങളാണ്. കാസർഗോഡ് ജില്ലയിലെ ഹൈന്ദവാരാധനാലയങ്ങളെ കുറിച്ചുള്ള പഠനം അവയുടെ ഉൽഭവ-വികാസങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളചരിത്രപരമായ സ്വാധീനതകളെ പരിഗണിച്ചുകൊണ്ടാവണം.[അവലംബം ആവശ്യമാണ്] വൃക്ഷങ്ങളുടെ പേരുകളിൽ ഉള്ള പല സ്ഥലപ്പേരുകളും സൂചിപ്പിക്കുന്നത് അവയ്ക്ക് മനുഷ്യസമൂഹത്തിലുള്ള ഉയർന്ന സ്ഥാനമാകണം. പേരാവൂർ, മുരിങ്ങോടി, പെരുമ്പുന്ന എന്നിങ്ങനെ കണ്ണൂർ ജില്ലയിൽ വളരെയടുത്തടുത്തുതന്നെ വൃക്ഷങ്ങളുടെ പേരുകൾ ചേർന്ന് സ്ഥലപ്പേരുകളായ സ്ഥലങ്ങൾ അനവധിയാണ്.

പുരാതന റോമൻ-ഗ്രീക്ക് പുരാണങ്ങളിൽ മരങ്ങളെ ദൈവങ്ങളുടെ വാസസ്ഥലമായും ഒളിമ്പിക്ക് ദേവതകളുടെ കീഴിൽ വരുന്ന അമാനുഷ ശക്തിയായുമൊക്കെ കാണുന്നു. മറ്റു ഹൈന്ദവപുരാണങ്ങളിലും മരത്തിന് പരിശുദ്ധമായ ഒരു സ്ഥാനമാണ് നൽകിയിട്ടുള്ളത്. ഒരു മരത്തിന്റെ ശാഖകൾ ആകാശത്തോളമുയരുകയും അവയുടെ വേര് ഭൂമിയുടെ അടിയിലേക്ക് ആഴ്ന്ന് പൊകുകയും ചെയ്യുമ്പോൾ ആ മരം മൂന്ന് ലോകങ്ങളിലായി വസിക്കുന്നു എന്നു പറയപ്പെടുന്നു. അതിനെ സ്വർഗ്ഗലോകത്തേയും ഭൂമിയേയും പാതാളലോകത്തേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിട്ടാണ് കാണുന്നത്.

വൃക്ഷാരാധനയെ കുറിച്ച്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൃക്ഷാരാധന&oldid=1860239" എന്ന താളിൽനിന്ന് ശേഖരിച്ചത്