കേരളത്തിലെ ഒരു എഴുത്തുകാരനാണ് വി. ആർ. രാജമോഹൻ.[1] ശ്രദ്ധേയമായ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള രാജമോഹൻ, മാധ്യമം ദിനപത്രത്തിൻറെ തൃശ്ശൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ ബ്യൂറോ ചീഫായും പ്രസ് ക്ലബ്ബ് സെക്രട്ടറിയായും സേവനമാനുഷിച്ചിട്ടുണ്ട്.[2][3][4][5]

വി. ആർ. രാജമോഹൻ
V.R. Rajamohan speaks in D.F.M.F Trust inauguration-1.jpg
ഡി.എഫ്.എം.എഫ് ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽനിന്നും.
ജനനം
തൊഴിൽമാധ്യമ പ്രവർത്തകൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)വി. സിനി
കുട്ടികൾഗൗതമൻ രാജൻ

എസ്. പി ബാലസുബ്രഹ്മണ്യത്തിൻറെ പേരിൽ, കലാനിധി ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള എസ്.പി.ബി കലാനിധി പുരസ്കാരങ്ങളിൽ 2021ലെ മാധ്യമ ശ്രേഷ്​ഠ അവാർഡ് നേടിയിട്ടുണ്ട്.[2][3]

ജീവിതരേഖതിരുത്തുക

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ വള്ളാട്ടുതറവീട്ടിൽ റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ പരേതനായ കെ. രാജൻറെയും റിട്ട. അധ്യാപിക പരേതയായ എ. കമലത്തി​ൻറെയും മകനാണ് രാജമോഹൻ. കെ.എസ്.ഇ.ബിയിൽ അസിസ്​റ്റൻറ്​ എക്സി. എൻജിനീയറായ വി. സിനിയാണ് ഭാര്യ. മകൻ: ഗൗതമൻ രാജൻ ആർകിടെക്ടാണ്.[2][3]

പുരസ്കാരംതിരുത്തുക

  • കലാനിധി മാധ്യമ ശ്രേഷ്​ഠ അവാർഡ്- 2021[2]

അവലംബംതിരുത്തുക

  1. "ജോൺ അബ്രഹാം: ഒരു അപ്രകാശിത അഭിമുഖത്തിൻറെ ഓർമ്മ". Indian Express. 2019-05-31.
  2. 2.0 2.1 2.2 2.3 "Kalanidhi Award". Madhyamam daily. 2021-01-07.
  3. 3.0 3.1 3.2 "മാധ്യമം ആലപ്പുഴ ബ്യൂേറാ ചീഫ് വിആർ രാജ്‌മോഹന് മാധ്യമ ശേഷ്ഠ അവാർഡ്". samadarsi. 2021-01-08.
  4. "ജനാധിപത്യത്തിന്റെ സുഗമമായ നിലനിൽപ്പിന് മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം: സെമിനാർ". kerala.gov. 2017-11-17.
  5. "അക്കേഷ്യാ മരങ്ങൾ പൂക്കും കാലം". keralaliterature. 2021-01-07.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വി.ആർ._രാജമോഹൻ&oldid=3755064" എന്ന താളിൽനിന്ന് ശേഖരിച്ചത്