ജീവകം എ

(വിറ്റമിൻ എ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവനാധാരമായ പോഷക മൂലകങ്ങളിലൊന്നാണ് ജീവകം എ. ആംഗലേയത്തിൽ വിറ്റാമിൻ എന്നോ വൈറ്റമിൻ എന്നോ പറയുന്നു. ശാസ്ത്രീയനാമം റെറ്റിനോയ്ഡ് Retinoid) എന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ജീവകം എ നമുക്കു ലഭിക്കുന്നത്. റെറ്റിനോൾ എന്ന മൃഗജന്യമായ ഇതിന്റെ രൂപത്തിന് മഞ്ഞ നിറമാണ്. കൊഴുപ്പിൽ ലയിച്ചു ചേരുന്നു. എന്നാൽ വെള്ളത്തിൽ ലയിക്കുകയുമില്ല. കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്. എല്ലിനും ഇതാവശ്യമാണ്.

ജീവകം എ
Clinical data
Trade namesAquasola
AHFS/Drugs.commonograph
Identifiers
  • (2E,4E,6E,8E)-3,7-Dimethyl-9-(2,6,6-trimethyl-1-cyclohexen-1-yl)-2,4,6,8-nonatetraen-1-ol (Retinol)
CAS Number
PubChem CID
DrugBank
ChemSpider
KEGG
ChEBI
ChEMBL
ECHA InfoCard100.031.195 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC20H30O
Molar mass286.4516 g/mol
3D model (JSmol)
  • C\C(=C/CO)\C=C\C=C(/C)\C=C\C1=C(C)CCCC1(C)C
  • InChI=1S/C20H30O/c1-16(8-6-9-17(2)13-15-21)11-12-19-18(3)10-7-14-20(19,4)5/h6,8-9,11-13,21H,7,10,14-15H2,1-5H3/b9-6+,12-11+,16-8+,17-13+ checkY
  • Key:FPIPGXGPPPQFEQ-OVSJKPMPSA-N checkY
 ☒NcheckY (what is this?)  (verify)
ഇലകളിലും കാരറ്റിലും മറ്റും ജീവകം എ ധാരാളം അടങ്ങിയിട്ടുണ്ട്.

ചരിത്രം

തിരുത്തുക

1913 വരെ ശാസ്ത്രജ്ഞർ വിറ്റാമിനുകൾ അഥവാ ജീവകങ്ങൾ ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. അന്നു വരെ അന്നജം, മാംസ്യം, കൊഴുപ്പ് ,മൂലകങ്ങൾ എന്നിവയയാൽ എല്ലാം ആയി എന്നാണ് വിശ്വസിച്ചിരുന്നത്. 1906 ൽ ഫ്രഡറിക് ഗൊവ്‍ലാൻഡ് ഹോപ്കിൻസ് എന്ന ശാസ്ത്രജ്ഞൻ ഇതര ഭക്ഷണ ഘടകങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. എങ്കിലും 1913 വരെ തീരെ ശുഷ്കമായ ആവശ്യ പോഷക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് ശാസ്ത്രലോകത്തിന്‌ അന്യമായിരുന്നു. [1]

പേരിനു പിന്നിൽ

തിരുത്തുക

വൈറ്റമിൻ എന്ന പേര് വന്നത് കാസ്മിർ ഫ്രാങ്ക് [2] എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. അദ്ദേഹമാണ് അമൈൻ സം‌യുക്തങ്ങൾ ജീവനാധാരമായത് ( വൈറ്റൽ- vital) എന്നയർത്ഥത്തിൽ വൈറ്റമൈൻസ് (vitamines) എന്നുപയോഗിച്ചത്. എന്നാൽ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകൾ അല്ല (അമിനൊ ആസിഡുകൾ) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിൻ(vitamin) എന്നറിയപ്പെട്ടു തുടങ്ങി

കണ്ടുപിടിത്തം

തിരുത്തുക

എൽമർ മക് കൊള്ളം എന്ന ജൈവിക രസതന്ത്രജ്ഞനാണ് 1913 ജീവകം എ വേർതിരിച്ചെടുത്തത്.[3] കൻസാസ്‌കാരനായ അദ്ദേഹം തന്റെ സഹജീവനക്കാരിയായ മാർഗ്വെരിതെ ഡേവിസുമൊത്താണിത് കണ്ടെത്തിയത്. ഒരു കൂട്ടം ആൽബിനോ എലികളിൽ അദ്ദേഹം ഒലിവ് എണ്ണ മാത്രം ഭക്ഷണമായി പരീക്ഷിച്ചു. എലികൾ വലിപ്പം വയ്ക്കുന്നത് പെട്ടെന്നു നിലക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഒലിവെണ്ണ മാത്രമായിരുന്നു കുറേ കാലം എലികൾക്ക് കൊഴുപ്പിന് ഏക സ്രോതസ്സ്. എന്നാൽ വീണ്ടും ഈ എലികൾക്ക് മുട്ടയും വെണ്ണയും കൊടുക്കാൻ തുടങ്ങിയപ്പോൾ അവ വീണ്ടും വളരാൻ തുടങ്ങി. അദ്ദേഹം ഇതിൽ നിന്ന് വെണ്ണയിൽ എന്തോ പ്രത്യേക പദാർത്ഥം അടങ്ങിയിരിക്കുന്നു എന്ന നിഗമനത്തിലെത്തുകയും അതിനെ ‘ഫാറ്റ് സൊലുബിൾ എ’ (കൊഴുപ്പിലലിയുന്ന എ) എന്ന് നാമകരണം നടത്തുകയും ചെയ്തു. രണ്ടു വർഷത്തിനകം അദ്ദേഹം ജീവകം എ വേർതിരിച്ചെടുത്തു. ഏതാണ്ട് ഇതേ സമയത്ത് തന്നെ തവിടിൽ നിന്ന് വെള്ളത്തിലലിയുന്ന ഘടകത്തെ ക്രിസ്ത്യൻ എയ്ക്മാൻ എന്ന ശാസ്ത്രജ്ഞൻ വേർതിരിച്ചെടുത്തിരുന്നു, ഇതാണ് പിന്നീട് ജീവകം ബി ആണെന്ന് തെളിഞ്ഞത്. ജീവകം എ, ബിയിൽ നിന്ന് തുലോം വ്യത്യസ്തമായിരുന്നു കാരണം അത് കൊഴുപ്പിൽ മാത്രമേ അലിഞ്ഞിരുന്നുള്ളൂ

കൃത്രിമ രൂപം

തിരുത്തുക

1947 ൽ ഡേവിഡ് അഡ്രിയാൻ വാൻ ഡോർഫ് ജൊസേഫ് ഫെർഡിനാൻഡ് ആരെൻസ് എന്നിവരാണ് ആദ്യമായി കൃത്രിമമായി ജീവകം എ നിർമ്മിച്ചത്. എന്നാൽ അവരുടെ രീതിയിൽ വ്യാവസായികമായി ജീവകം എ സൃഷ്ടിക്കുക എളുപ്പമല്ലായിരുന്നു. പിന്നീട് ഓസ്ലർ ഓട്ടൊയും കൂട്ടരുടെയും രീതിയിൽ മരുന്നു കമ്പനിയായ റൊഷെ ആണ് വിറ്റാമിൻ എ വികസിപ്പിച്ചത്.

 
റെറ്റിനോളിന്റെ രാസഘടന

C23H30O എന്നതാണ് രാസവാക്യം. റെട്ടിനോയ്ഡ്സ് എന്ന വർഗ്ഗത്തിൽ പെടുന്ന രാസവസ്തുവാണിത്. മൃഗങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് റെറ്റിനോൾ, ഇത് റെറ്റിനൈലിന്റെ എസ്റ്റർ രൂപമാണ്. എന്നാൽ സസ്യജന്യമായ രൂപം കരെട്ടിനോയ്ഡ്സ് എന്നാണ് അറിയപ്പെടുന്നത്. റെറ്റിനൈൽ എസ്റ്റർ വിഘടനം സംഭവിച്ച് ജീവകം എ ആയി മാറുന്നു. എന്നാൽ കരെട്ടിനോയ്ഡ്സ് വലിയ മാറ്റമൊന്നും കൂടാതെ ജീവകമായി മാറുന്നു. മേൽ പറഞ്ഞ പ്രക്രിയയെല്ലാം ശരീരത്തിലാണ് സംഭവിക്കുന്നത്. കരെട്ടിനോയ്ഡ്സിനെ പ്രൊവൈറ്റമിൻ എ എന്നും പറയാറുണ്ട്.

സസ്യങ്ങളിൽ പ്രകാശസംശ്ലേഷണത്തിന് റെറ്റിനാൽ എന്ന ജീവകത്തിന്റെ ആദിരൂപം കൂടിയേ തീരൂ. മൃഗങ്ങളിലും പ്രകാശത്തെ തിരിച്ചറിയുന്ന ഭാഗമായ കണ്ണിലെ റെറ്റിനയുടെ വികാസത്തിനും പ്രവർത്തനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവ് നിശാന്ധതയ്ക്ക് കാരണമാവാറുണ്ട്. ഇക്കാരണത്താൽ സസ്യങ്ങളുടെ ഇലകളിൽ ജീവകം എ ധാരാളം അടങ്ങിയിരിക്കണം എന്നനുമാനിക്കാം

റെറ്റിനോളിന്റെയോ, റെറ്റിനോയിക് ആസിഡിന്റെയോ പല ഐസോമറുകൾ ലഭിക്കുക സാധ്യമാണ്. ഇത് സാധ്യമാവുന്നത് രാസഘടനയിലുള്ള നാലു ഡബിൾ ബോൻഡ് (ഇരട്ട ബന്ധം) മൂലമാണ്. ഇവയിലെ സിസ്- ട്രാൻസ് വ്യതിയാനങ്ങൾ വഴി പല രൂപഭേദങ്ങൾ ഉണ്ടാവാം. സിസ് രൂപങ്ങൾ സ്ഥിരത കുറഞ്ഞവയാണ്. ഇവ പെട്ടെന്നു തന്നെ ട്രാൻസ് രൂപത്തിലേയ്ക്കുമാറും. ചിത്രത്തിലുള്ള റെറ്റിനോൾ എല്ലാം ട്രാൻസ് രൂപങ്ങളാണ്. എന്നിരുന്നാലും ചില സിസ് രൂപങ്ങൾ പ്രകൃത്യാകാണപ്പെടുന്നുണ്ട്. അവ സ്ഥിരതയുള്ളവയാണ്. ഉദാഹരണത്തിനു കണ്ണിലെ പ്രകാശം തിരിച്ചറിയുന്ന ഘടകമായ റൊഡോപ്സിൻ. (11-സിസ്- രെറ്റിനാൾ ഐസോമർ ആണിത്). ഇത് എല്ലാം ട്രാൻസ് ആയ റൊഡോപ്സിൻ ആവുന്നതിലൂടെയാണ് നമുക്ക് കാഴ്ച കിട്ടുന്നത് തന്നെ. ഇതു കൊണ്ടാണ് ജീവകം ഏ കുറയുമ്പോൾ കാഴച ( നിശാന്ധത) കുറയുന്നത്. നിർമ്മിച്ചെടുത്തത്.

സ്രോതസ്സുകൾ

തിരുത്തുക

ജീവകങ്ങൾ

ജീവകങ്ങളെ രണ്ടായി തരം തിരിക്കാം 1) കൊഴുപ്പിൽ (fat) ലയിക്കുന്നവ. 2) വെള്ളത്തിൽ ലയിക്കുന്നവ

1) കൊഴുപ്പിൽ ലയിക്കുന്നവ

2) വെള്ളത്തിൽ ലയിക്കുന്നവ

ഇതിൽ വെള്ളത്തിൽ ലയിക്കുന്ന ജീവകങ്ങൾ ശരീരത്തിൽ സൂക്ഷിക്കാൻ പറ്റാത്തതും എന്നാൽ മറ്റുള്ളവശരീരത്തിൽ കൊഴുപ്പുമായി ചേർന്ന് സൂക്ഷിക്കുന്നവയുമാണ്.

  1. http://www.discoveriesinmedicine.com/To-Z/Vitamin-A.html
  2. http://www.discoveriesinmedicine.com/To-Z/Vitamin.html
  3. http://inventors.about.com/library/inventors/bl_vitamins.htm[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജീവകം_എ&oldid=3839409" എന്ന താളിൽനിന്ന് ശേഖരിച്ചത്