കടുവാതുമ്പികൾ എന്ന കല്ലൻതുമ്പി കുടുംബത്തിൽപ്പെട്ട ഒരു കല്ലൻതുമ്പിയിനമാണ് വിരൽവാലൻ കടുവ. പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലുള്ള കാട്ടരുവികളിലാണ് ഈ അത്യപൂർവ്വയിനം തുമ്പിയെ കണ്ടെത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത് (പശ്ചിമഘട്ടത്തിലെ സ്ഥാനീയ തുമ്പികളിൽ ഒന്നാണിത്) [1] [2]

വിരൽവാലൻ കടുവ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. nilgiricus
Binomial name
Asiagomphus nilgiricus
(Laidlaw, 1922)

ശരീരഘടന

തിരുത്തുക

കണ്ണുകൾക്ക് ഇരുണ്ട പച്ച നിറമാണ്. കറുത്ത നിറത്തിലുള്ള ഉരസ്സിൽ വീതിയേറിയ മഞ്ഞ വരകളുണ്ട്. കറുത്ത ഉദരത്തിൽ ചെറിയ മഞ്ഞപ്പൊട്ടുകളും കാണാം. കാലുകൾക്ക് കറുപ്പ് നിറമാണ്. ചിറകുകൾ സുതാര്യമാണ്.

കാട്ടരുവികൾക്ക് നടുവിലുള്ള പാറക്കെട്ടുകളിലാണ് ഇവ വിശ്രമിക്കാറുള്ളത്. അരുവികളിൽ സസ്യങ്ങൾ വളർന്നു നിൽക്കുന്ന സ്ഥലങ്ങളിലാണ് ഇവ മുട്ടയിടുന്നത് [2].

ഇതും കാണുക

തിരുത്തുക
  1. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  2. 2.0 2.1 K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 208–209. ISBN 9788181714954.
"https://ml.wikipedia.org/w/index.php?title=വിരൽവാലൻ_കടുവ&oldid=3758660" എന്ന താളിൽനിന്ന് ശേഖരിച്ചത്