വിയർപ്പിന്റെ വില
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിയർപ്പിന്റെ വില.[1] ജയമാരുതിയുടെ ബാനറിൽ റ്റി.ഇ. വസുദേവൻ നിർമിച്ച ചിത്രമാണ് ഇത്. മഹത്തായ ഒരാദർശം ഉൾക്കൊള്ളുന്നതാണ് ഇതിന്റെ കഥ. എം. കൃഷ്ണൻ നായരാണ് ഈ ചിത്രം സവിധാനം ചെയ്തിടുള്ളത്. ഈ ചിത്രത്തിൽ 9 ഗാനങ്ങൾ ഉണ്ട്. ഗാനങ്ങൾ എഴുതിയത് അഭയദേവും സഗീതസംവിധാനം നിർവഹിച്ചത് വി. ദക്ഷിണാമൂർത്തിയു ആണ്. കലാമണ്ഡലം മാധവൻ നൃത്തസംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായത് ന്യൂട്ടോൺ, ഫിലിംസെന്റർ എന്നീ സ്റ്റുഡിയോകളിൽ ആണ്. ക്യാമറ ആദി ഇറാനിയും, കലാവിഭാഗം ആർ.ബി.എസ്. മണിയും കൈകാര്യം ചെയ്തു. എഡിറ്റിംഗ് എം.എസ്. മണി നിർവഹിച്ചു. വിതരണം എറണാകുളം അസോസിയേറ്റഡ് പിക്ചേഴ്സിന്റേതയിരുന്നു. ഈചിത്രം 01/12/1962-ന് തിയേറ്ററുകളിൽ എത്തി.
വിയർപ്പിന്റെ വില | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | റ്റി.ഇ. വാസുദേവൻ |
രചന | റ്റി.ഇ. വാസുദേൻ |
അഭിനേതാക്കൾ | സത്യൻ തിക്കുറിശ്ശി സുകുമാരൻ നായർ ഒ. മാധവൻ മുതുകുളം രാഘവൻ പിള്ള അടൂർ ഭാസി ബഹദൂർ കെടാമംഗലം സദാനന്ദൻ രാഗിണി ആറന്മുള പൊന്നമ്മ കെ. മുരളീധരൻ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ചിത്രസംയോജനം | എൻ.എസ് മണി |
വിതരണം | അസോസിയേറ്റഡ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 01/12/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകസത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
ഒ. മാധവൻ
മുതുകുളം രാഘവൻ പിള്ള
അടൂർ ഭാസി
ബഹദൂർ
കെടാമംഗലം സദാനന്ദൻ
രാഗിണി
ആറന്മുള പൊന്നമ്മ
കെ. മുരളീധരൻ
പിന്നണിഗായകർ
തിരുത്തുകകെ.ജെ. യേശുദാസ്
പി. ലീല
പി.ബി. ശ്രീനിവാസൻ
രേണുക
വി. ദക്ഷിണാമൂർത്തി
വിനോദിനി