വിന്നിത്സ (ഉക്രൈനിയൻ: Вінниця, IPA: [ˈwinːɪtsʲɐ] ; റഷ്യൻ :Винница) യുഉക്രേയിനിൻ്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത്, തെക്കൻ ബോഹ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ്

വിന്നിത്സ

Вінниця

Vinnytsia
Ukrainian transcription(s)
വിന്നിത്സയുടെ മധ്യഭാഗത്തുള്ള മുൻ ജല ഗോപുരം (ഇപ്പോൾ യുദ്ധ ജവാൻ മ്യൂസിയം). ശൈത്യകാല സായാഹ്നത്തിൽ എടുത്ത ചിത്രം
വിന്നിത്സയുടെ മധ്യഭാഗത്തുള്ള മുൻ ജല ഗോപുരം (ഇപ്പോൾ യുദ്ധ ജവാൻ മ്യൂസിയം). ശൈത്യകാല സായാഹ്നത്തിൽ എടുത്ത ചിത്രം
പതാക വിന്നിത്സ
Flag
ഔദ്യോഗിക ചിഹ്നം വിന്നിത്സ
Coat of arms
Nickname(s): 
പോഡിലിയയുടെ മുത്ത്
Coordinates: 49°14′N 28°29′E / 49.233°N 28.483°E / 49.233; 28.483
Country ഉക്രൈൻ
ഒബ്ലാസ്റ്റ്വിന്നിത്സ
Raionവിന്നിത്സ നഗരസഭ
Founded1363
ഭരണസമ്പ്രദായം
 • മേയർSerhiy Morhunov
വിസ്തീർണ്ണം
 • City of regional significance1,132 ച.കി.മീ.(437 ച മൈ)
ജനസംഖ്യ
 (2015)[1]
 • City of regional significance3,72,484
 • ജനസാന്ദ്രത1,066/ച.കി.മീ.(2,760/ച മൈ)
 • മെട്രോപ്രദേശം
6,60,000
സമയമേഖലകൾUTC+2
UTC+3
Postal code
21000-
ഏരിയ കോഡ്+380 432
വെബ്സൈറ്റ്vmr.gov.ua

വിന്നിത്സ ഒബ്ലാസ്റ്റിന്റെ ഭരണ കേന്ദ്രം കൂടിയായ ഇവിടം ചരിത്രപ്രാധാന്യമുള്ള പോഡിലിയയിലെ ഏറ്റവും വലിയ നഗരംകൂടിയാണ്. വിന്നിറ്റ്സിയ ഒബ്ലാസ്റ്റിലെ 27 ജില്ലകളിലൊന്നായ വിന്നിറ്റ്സിയ റയോണിന്റെ ഭരണ കേന്ദ്രമായും ഈ നഗരം പ്രവർത്തിക്കുന്നു. ജനസംഖ്യ: 372,484  (2015 കണക്കാക്കപ്പെടുന്നു)

നഗരത്തിന്റെ ചരിത്രം മധ്യകാലഘട്ടത്തിലേക്ക് നീളുന്നതാണ്. 1793 ൽ റഷ്യൻ സാമ്രാജ്യത്തോട് കൂടിച്ചേരുന്നത് വരെ ഇവിടം നൂറ്റാണ്ടുകളോളം പോളിഷ് അധീനതയിൽ ആയിരുന്നു. ആദ്യം സ്റ്റാലിൻ്റെയും പിന്നീട് ഉക്രൈൻ കലാപ കാലത്തും അതിനു ശേഷം നാസി അധീനതയിലും ആയി 1930 കളിലും 1940 കളുടെ തുടക്കത്തിലും അനവധി കൂട്ടക്കൊലകൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചു. ശീതയുദ്ധകാലത്ത് നിർമിക്കപ്പെട്ട ഒരു സൈനിക വിമാനത്താവളവും ഇവിടെ സ്ഥിതിച്ചെയ്യുന്നു

ഭൂമിശാസ്ത്രം തിരുത്തുക

സ്ഥാനം തിരുത്തുക

ഉക്രേനിയൻ തലസ്ഥാനമായ കീവിൽന്ന് 260 കിലോമീറ്റർ തെക്കുപടിഞ്ഞാറായും, കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയുടെ വടക്ക്-വടക്ക് പടിഞ്ഞാറ്നിന്നും 429 കിലോമീറ്റർ മാറിയും, ലിവിവിനു കിഴക്ക് 369 കിലോമീറ്റർ ദൂരത്തിലും വിന്നിത്സ നഗരം സ്ഥിതി ചെയ്യുന്നു.

കാലാവസ്ഥ തിരുത്തുക

വേനൽക്കാലത്ത് വടക്കൻ പെൻ‌സിൽ‌വാനിയയ്ക്ക് സമാനമായി ഈർപ്പമുള്ള കാലാവസ്ഥയാണ് (Köppen: Dfb) നഗരത്തിലുള്ളത്, എന്നിരുന്നാലും ശീതകാലം മഞ്ഞു വീഴച്ചയും തണുപ്പുള്ളതുമാണ്.[2][3]

താരതമ്യേന ഹ്രസ്വമായ ശൈത്യകാലവും, ആവശ്യത്തിന് ഈർപ്പവും നീണ്ടുനിൽക്കുന്നതും ആയ വേനൽക്കാലവും വിന്നിത്സയുടെ സവിശേഷതയാണ്. ജനുവരിയിലെ ശരാശരി താപനില −5.8 °C (21.6 °F) ഉം ജൂലൈയിൽ 18.3 °C (64.9 °F) ഉം ആണ്. ശരാശരി വാർഷിക മഴ/മഞ്ഞുവീഴച്ച 638 mm (25 in) ആണ്.

ഒരു വർഷത്തിനിടയിൽ ഏകദേശം 6–9 ദിവസങ്ങൾ മഞ്ഞുവീഴ്ചയും, 37–60 ദിവങ്ങൾ മൂടൽമഞ്ഞും, 3–5 ദിവങ്ങൾ ആലിപ്പഴവും ഇടിമിന്നലും ഉണ്ടാകുന്നു.

Vinnytsia, Ukraine (1981–2010, extremes 1936–present) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 11.6
(52.9)
17.3
(63.1)
22.3
(72.1)
29.4
(84.9)
32.2
(90)
35.0
(95)
37.8
(100)
37.3
(99.1)
36.5
(97.7)
28.6
(83.5)
19.9
(67.8)
15.4
(59.7)
37.8
(100)
ശരാശരി കൂടിയ °C (°F) −1.4
(29.5)
−0.3
(31.5)
5.1
(41.2)
13.4
(56.1)
20.1
(68.2)
22.7
(72.9)
24.8
(76.6)
24.3
(75.7)
18.7
(65.7)
12.4
(54.3)
4.7
(40.5)
−0.4
(31.3)
12.0
(53.6)
പ്രതിദിന മാധ്യം °C (°F) −4.1
(24.6)
−3.3
(26.1)
1.2
(34.2)
8.3
(46.9)
14.5
(58.1)
17.4
(63.3)
19.2
(66.6)
18.6
(65.5)
13.4
(56.1)
7.8
(46)
1.7
(35.1)
−2.8
(27)
7.7
(45.9)
ശരാശരി താഴ്ന്ന °C (°F) −6.7
(19.9)
−6.1
(21)
−2.2
(28)
3.7
(38.7)
9.1
(48.4)
12.3
(54.1)
14.1
(57.4)
13.4
(56.1)
8.9
(48)
4.0
(39.2)
−0.8
(30.6)
−5.2
(22.6)
3.7
(38.7)
താഴ്ന്ന റെക്കോർഡ് °C (°F) −35.5
(−31.9)
−33.6
(−28.5)
−24.2
(−11.6)
−12.7
(9.1)
−2.8
(27)
2.5
(36.5)
5.2
(41.4)
1.5
(34.7)
−4.5
(23.9)
−11.4
(11.5)
−24.6
(−12.3)
−27.2
(−17)
−35.5
(−31.9)
മഴ/മഞ്ഞ് mm (inches) 29
(1.14)
28
(1.1)
30
(1.18)
45
(1.77)
50
(1.97)
94
(3.7)
83
(3.27)
67
(2.64)
63
(2.48)
30
(1.18)
37
(1.46)
35
(1.38)
590
(23.23)
ശരാ. മഴ ദിവസങ്ങൾ 7 6 10 13 14 15 15 10 12 11 12 9 134
ശരാ. മഞ്ഞു ദിവസങ്ങൾ 16 16 11 3 0.1 0 0 0 0 1 8 14 69
% ആർദ്രത 85 83 78 68 66 72 72 71 76 80 86 88 77
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 58 70 114 171 248 255 267 261 194 132 58 41 1,869
Source #1: Pogoda.ru.net[4]
ഉറവിടം#2: NOAA (sun only 1961–1990)[5]

വിദ്യാഭ്യാസം തിരുത്തുക

വിന്നിത്സയിൽ നിരവധി വിദ്യാഭ്യാസ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്

അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ua2015estimate എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Comparison of the Average Weather in Vinnytsya and Forest City - Weather Spark".
  3. "Vinnitsa Climate Vinnitsa Temperatures Vinnitsa Weather Averages".
  4. "Климат Винницы" (in Russian). Weather and Climate (Погода и климат). Archived from the original on 13 December 2019. Retrieved 13 December 2019.{{cite web}}: CS1 maint: unrecognized language (link)
  5. "Vinnica (Vinnytsia) Climate Normals 1961–1990". National Oceanic and Atmospheric Administration. Retrieved 13 October 2015.

പുറം കണ്ണികൾ തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള വിന്നിത്സ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=വിന്നിത്സ&oldid=3806011" എന്ന താളിൽനിന്ന് ശേഖരിച്ചത്