കീവ്
യുക്രെയിനിന്റെ തലസ്ഥാനമാണ് കീവ്(IPA: [ˈkɪjiʊ̯];യുക്രേനിയൻ:Київ, റഷ്യൻ:Ки́ев). യുക്രെയിനിലെ ഏറ്റവും വലിയ നഗരമായ ഇത് ഡ്നെയ്പർ നദിയോട് തൊട്ടായി സ്ഥിതിചെയ്യുന്നു. ഏകദേശം 2.7 ലക്ഷം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.(ഔദ്യോഗികമായി 2.61 ലക്ഷം [1])
കീവ് Київ | |||
---|---|---|---|
| |||
യുക്രെയിന്റെ ഭൂപടത്തിൽ കീവ് അടയാളപ്പെടുത്തിയിരിക്കുന്നു | |||
രാജ്യം | ഉക്രൈൻ | ||
മുൻസിപ്പാലിറ്റി | കീവ് സിറ്റി മുൻസിപ്പാലിറ്റി | ||
റൈയിയോണുകൾ | |||
• മേയർ | വിറ്റലി ക്ലിഷ്‌കൊ | ||
ഉയരം | 179 മീ(587 അടി) | ||
(2008 സെൻസസ്) | |||
• ആകെ | 2,819,566 | ||
• ജനസാന്ദ്രത | 3,299/ച.കി.മീ.(8,540/ച മൈ) | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
പിൻകോഡ് | 01xxx-04xxx | ||
ഏരിയ കോഡ് | +380 44 | ||
ലൈസൻസ് പ്ലേറ്റ് | AA (2004നു മുമ്പ്: КА,КВ,КЕ,КН,КІ,KT) | ||
സഹോദര നഗരങ്ങൾ | അങ്കാറ, ആഥൻസ്, ബെൽഗ്രേഡ്, ബ്രസൽസ്, ബുഡാപെസ്റ്റ്, ഷിക്കാഗോ, ചിസിനാവു, എഡിൻബറോ, ഫ്ലോറൻസ്, ഹെൽസിങ്കി, ക്രാക്കോവ്, ക്യോട്ടോ, ലെയ്പ്സിഗ്, മിൻസ്ക്, മ്യൂണിക്ക്, ഓഡെൻസെ, പാരിസ്, പ്രിട്ടോറിയ, റിഗ, റോം, സാന്റിയാഗോ (ചിലി), സോഫിയ, സ്റ്റോക്ക്‌ഹോം, ടാലിൻ, തമ്പേരെ, ടിബിലിസി, ടൊറോന്റോ, ടുലൂസി, വാഴ്സോ, വൂഹാൻ, വിയെന്ന, വിൽനിയൂസ്, പെരേര, യെരെവാൻ | ||
വെബ്സൈറ്റ് | http://www.kmr.gov.ua |
അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ സ്ലാവിക് വംശജർ ഇവിടെ താമസമുറപ്പിച്ചതായി കരുതപ്പെടുന്നു. 1240-ലെ മംഗോളിയക്കാരുടെ ആക്രമണത്തിൽ ഈ നഗരം പൂർണ്ണമായി തകർക്കപ്പെടുകയുണ്ടായി. ലിത്വേനിയൻ (ഗ്രാന്റ് ഡച്ചി ഒഫ് പിത്വേനിയ), പോളണ്ട്, റഷ്യ എന്നിവയുടെ ഭരണത്തിൽ കീഴിലുമായിരുന്ന ഈ നഗരം 1991-ൽ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം, യുക്രെയിൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ രാജ്യതലസ്ഥാനമായി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-14. Retrieved 2009-05-28.