വിദ്യാപതി (1352-1448) ബീഹാറിൽ ജീവിച്ചിരുന്ന ഒരു മൈഥിലി ഭാഷ കവിയും സംസ്കൃത എഴുത്തുകാരനും ആയിരുന്നു. വിദ്യാപതിയുടെ രചനകൾ ബംഗാളി, നെവാരി, നേപ്പാളി ഭാഷയിലും, മറ്റ് കിഴക്കൻ സാഹിത്യങ്ങളിലും നൂറ്റാണ്ടുകളായി തന്നെ വ്യാപകമായിരുന്നു.

വിദ്യാപതി
ജനനം1352
മധുബനി (in present-day India)[1]
മരണം1448
വിദ്യാപതി നഗർ, ബീഹാർ [2][3]
തൊഴിൽകവി, എഴുത്തുകാരൻ
ദേശീയതഇന്ത്യൻ

ജീവിത രേഖ തിരുത്തുക

1352-ൽ ബീഹാറിലെ മധുബനി ജില്ലയിൽ ബിസ്പി എന്ന കൊച്ചു ഗ്രാമത്തിൽ ആയിരുന്നു വിദ്യപതി ജനിച്ചത്.[4] ഇദ്ദേഹത്തിൻറെ പേര് വിദ്യാ-‘’അറിവ്’’, പതി-‘’അധിപൻ’’ എന്നീ രണ്ട് സംസ്കൃത വാക്കുകൾ ചേർന്നുള്ള അറിവിന്റെ അധിപൻ എന്ന അർത്ഥത്തിലാണ്. വിദ്യാപതി പ്രധാനമായും അറിയപ്പെട്ടത് പ്രണയകാവ്യങ്ങളുടെ പേരിൽ ആണ്. കവിത രൂപത്തിൽ രചിച്ച രാധയുടെയും കൃഷ്ണൻറെയും പ്രണയസല്ലാപങ്ങൾ അക്കാലത്ത് വലിയതോതിൽ അംഗീകരിക്കപെട്ടു എന്ന് പറയപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം 1937സിനിമയായി പ്രമുഖ നടൻ പൃഥ്വിരാജ് കപൂർ ഉൾപ്പെടെയുള്ളവർ അഭിനയിച്ച് വിദ്യാപതി എന്ന പേരിൽ പുറത്തു ഇറങ്ങിയിട്ടുണ്ട്. പ്രണയകാവ്യങ്ങൾ മാത്രമല്ല, ചരിത്രം, ഭൂമിശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളിലും വിദ്യാപതി ഒട്ടനവധി കൃതികൾ രചിച്ചിട്ടുണ്ട്. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ ഇന്ന് അറിയപെടുന്ന വിദ്യാപതി നഗർ എന്ന സ്ഥലത്തുവെച്ച് ഇദ്ദേഹം മരണപെട്ടു എന്നാണ് പറയപ്പെടുന്നത്.

കൂടുതൽ വായനയ്ക്ക് തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "The birth place of Vidyapati is Known to be Madhubani in Present day Bihar, India". Archived from the original on 23 ഡിസംബർ 2014.
  2. "Archaelogist revealed Janakpur in Nepal as site of Vidyapati's death place". Archived from the original on 23 ഡിസംബർ 2014.
  3. "Vidyapati second time exile in Nepal leaves back his death". Archived from the original on 31 ജനുവരി 2014.
  4. https://www.poemhunter.com/vidyapati-thakur/
"https://ml.wikipedia.org/w/index.php?title=വിദ്യാപതി&oldid=3800028" എന്ന താളിൽനിന്ന് ശേഖരിച്ചത്