വിട്രിയസ് ഹെമറേജ് എന്നത് കണ്ണിന്റെ വിട്രിയസ് ഹ്യൂമറിനകത്തും ചുറ്റുമുള്ള ഭാഗങ്ങളിലും രക്തം അമിതമായി കടക്കുന്നത് ആണ്. [1] കണ്ണിലെ ലെൻസും റെറ്റിനയും തമ്മിലുള്ള ഇടം നിറയ്ക്കുന്ന സുതാര്യമായ ജെൽ ആണ് വിട്രിയസ് ഹ്യൂമർ. പലതരം അവസ്ഥകൾ വിട്രിയസ് ഹ്യൂമറിലേക്ക് രക്തം ഒഴുകുന്നതിന് കാരണമാകും, ഇത് കാഴ്ചക്കുറവ്, ഫ്ലോട്ടറുകൾ, ഫോട്ടോപ്സിയ എന്നിവയ്ക്ക് കാരണമാകും.[2]

വിട്രിയസ് ഹെമറേജ്
Slit lamp photograph showing retinal detachment with visible vitreous hemorrhage.
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം

രോഗലക്ഷണങ്ങൾ

തിരുത്തുക

വിട്രിയസ് ഹെമറേജിന്റെ സാധാരണ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

ചെറിയ വിട്രിയസ് ഹെമറേജ് പലപ്പോഴും "ഫ്ലോട്ടറുകൾ" ആയി പ്രത്യക്ഷപ്പെടുന്നു. മിതമായ കേസ് പലപ്പോഴും കാഴ്ചയിൽ ഇരുണ്ട വരകൾക്ക് കാരണമാകും, അതേസമയം കൂടിയ വിട്രിയസ് ഹെമറേജ് കാഴ്ചയെ ഗണ്യമായി തടയും.[3]

കാരണങ്ങൾ

തിരുത്തുക

വിട്രിയസ് ഹെമറേജിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്.

ഡയബറ്റിക് റെറ്റിനോപ്പതി

തിരുത്തുക

മുതിർന്നവരിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ കാരണം ഡയബറ്റിക് റെറ്റിനോപ്പതിയാണ്. പ്രമേഹമുള്ള ഒരാളുടെ കണ്ണിന്റെ പിൻഭാഗത്ത് അസാധാരണമായ രക്തക്കുഴലുകൾ രൂപപ്പെടാം. ഈ പുതിയ രക്തക്കുഴലുകൾ ദുർബലമാവുകയും തകരുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്നു.[2] യുണൈറ്റഡ് സ്റ്റേറ്റ്സിലെ മുതിർന്നവരിൽ വിട്രിയസ് രക്തസ്രാവത്തിന്റെ 31.5-54% കേസുകളും ഡയബറ്റിക് റെറ്റിനോപ്പതി മൂലമാണ്.[1]

പരിക്ക്

തിരുത്തുക

ചില പരിക്കുകൾ കണ്ണിന്റെ പിൻഭാഗത്തെ രക്തക്കുഴലുകളിൽ രക്തസ്രാവത്തിന് കാരണമാകും. യുവാക്കളിൽ വിട്രിയസ് രക്തസ്രാവത്തിന്റെ പ്രധാന കാരണം കണ്ണിനെ ബാധിക്കുന്ന പരിക്ക് ആണ്, മുതിർന്നവരിൽ 12-18.8% കേസുകൾ കണ്ണിന്റെ പരിക്ക് മൂലം സംഭവിക്കുന്നു.[1]

റെറ്റിന മുറിവ് അല്ലെങ്കിൽ വേർപെടൽ

തിരുത്തുക

റെറ്റിനയിലെ മുറിവുകൾ കണ്ണിൽ നിന്നുള്ള ദ്രാവകങ്ങൾ റെറ്റിനയുടെ പിന്നിലേക്ക് ഒഴുകാൻ അനുവദിക്കും, ഇത് റെറ്റിന ഡിറ്റാച്ച്മെന്റിന് കാരണമാകുന്നു. ഇത് സംഭവിക്കുമ്പോൾ, റെറ്റിനയിലെ രക്തക്കുഴലുകളിൽ നിന്നുള്ള രക്തം വിട്രിയസിലേക്ക് ഒഴുകും.[4] വിട്രിയസ് ഹെമറേജ് കേസുകളിൽ 11.4-44% റെറ്റിനയുടെ മുറിവ് കാരണമാണ്.[1]

പോസ്റ്റീരിയർ (പിൻഭാഗത്തെ) വിട്രിയസ് ഡിറ്റാച്ച്മെന്റ്

തിരുത്തുക

പ്രായമാകുമ്പോൾ, വിട്രിയസിൽ ദ്രാവകത്തിന്റെ പോക്കറ്റുകൾ വികസിക്കാം. കണ്ണിന്റെ പിൻഭാഗത്ത് ഈ പോക്കറ്റുകൾ വികസിക്കുമ്പോൾ, വിട്രിയസിന് റെറ്റിനയിൽ നിന്ന് അകന്നുപോകാനും റെറ്റിന വലിച്ച് അതിൽ മുറിവുണ്ടാക്കാനും കഴിയും.[2] വിട്രിയസ് ഹെമറേജ് കേസുകളിൽ 3.7-11.7% കേസിനും കാരണം പോസ്റ്റീരിയർ വിട്രിയസ് ഡിറ്റാച്ച്‌മെന്റാണ്.[1]

മറ്റ് കാരണങ്ങൾ

തിരുത്തുക

വിട്രിയസ് ഹെമറേജ്ന്റെ 6.4-18% കേസുകളിൽ ഇവ ഉൾപ്പെടുന്നു:

രോഗനിർണയം

തിരുത്തുക

രോഗലക്ഷണങ്ങൾ കണ്ടെത്തി, കണ്ണ് പരിശോധിച്ച്, കാരണം തിരിച്ചറിയാനുള്ള പരിശോധനകൾ നടത്തിയാണ് വിട്രിയസ് ഹെമറേജ് നിർണ്ണയിക്കുന്നത്. ചില സാധാരണ പരിശോധനകളിൽ ഇവ ഉൾപ്പെടുന്നു:

  • ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ച് കണ്ണിന്റെ പരിശോധന
  • പ്യൂപ്പിൾ വികാസവും പരിശോധനയും
  • ഡോക്ടർക്ക് കണ്ണിന്റെ പിൻഭാഗത്ത് വ്യക്തമായ കാഴ്ച ഇല്ലെങ്കിൽ അൾട്രാസൗണ്ട് പരിശോധന ഉപയോഗിക്കാം
  • പ്രമേഹം പോലുള്ള പ്രത്യേക കാരണങ്ങൾ പരിശോധിക്കാൻ രക്തപരിശോധന
  • കണ്ണിന് ചുറ്റുമുള്ള പരിക്ക് പരിശോധിക്കാൻ ഒരു സി.ടി
  • റെറ്റിന സ്പെഷ്യലിസ്റ്റിലേക്ക് റഫറൽ[2]

സങ്കീർണതകൾ

തിരുത്തുക

ചികിത്സകൾ

തിരുത്തുക

ചികിത്സാ രീതി രക്തസ്രാവത്തിന്റെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. മിക്ക കേസുകളിലും, രോഗിയെ തല 30-45 ഡിഗ്രി ഉയർത്തി വിശ്രമിക്കാൻ നിർദ്ദേശിക്കുന്നു, ചിലപ്പോൾ രക്തം അടിയുന്നതിന് കണ്ണുകൾക്ക് മുകളിൽ പാച്ചുകൾ ഇടാൻ നിർദ്ദേശിക്കാം. രക്തം കട്ടപിടിക്കുന്ന മരുന്നുകൾ (ആസ്പിരിൻ അല്ലെങ്കിൽ സമാനമായ മരുന്നുകൾ) കഴിക്കുന്നത് ഒഴിവാക്കാനും രോഗിയെ ഉപദേശിക്കുന്നു.

രക്തസ്രാവത്തിന്റെ കാരണം എത്രയും വേഗം പരിഹരിക്കുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. ലേസർ ചികിത്സയിലൂടെയോ ക്രയോതെറാപ്പിയിലൂടെയോ റെറ്റിനയുടെ മുറിവ് അടയ്ക്കുന്നു, വേർപെട്ട റെറ്റിന ശസ്ത്രക്രിയയിലൂടെ വീണ്ടും ഘടിപ്പിക്കുന്നു.[6]

ചികിൽസയ്ക്കു ശേഷവും, രക്തം മുഴുവൻ വിട്രിയസിൽ നിന്ന് സ്വയം ഒഴിവാക്കാൻ മാസങ്ങളെടുക്കും.[2] വേർപെട്ട റെറ്റിന മൂലമുള്ള വിട്രിയസ് ഹെമറേജ്, 2-3 മാസത്തിൽ കൂടുതൽ ദൈർഘ്യമുള്ള വിട്രിയസ് ഹെമറേജ്, അല്ലെങ്കിൽ റൂബിയോസിസ് ഐറിഡിസ് അല്ലെങ്കിൽ ഗ്ലോക്കോമ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ, വിട്രിയസിൽ തങ്ങി നിൽക്കുന്ന രക്തം നീക്കം ചെയ്യാൻ ഒരു വിട്രെക്ടമി ആവശ്യമായി വന്നേക്കാം.

  1. 1.0 1.1 1.2 1.3 1.4 "Vitreous Hemorrhage: Background, Pathophysiology, Epidemiology". 20 October 2019. Retrieved 5 November 2019. {{cite journal}}: Cite journal requires |journal= (help)
  2. 2.0 2.1 2.2 2.3 2.4 2.5 Garibaldi, Daniel. "Vitreous Hemorrhage." CRS – Eye Advisor (2010): 1. Health Source – Consumer Edition. Web. 29 November 2011.
  3. "Vitreous Hemorrhage Clinical Presentation: History, Physical, Causes". emedicine.medscape.com. Retrieved 5 November 2019.
  4. "Retinal detachment: MedlinePlus Medical Encyclopedia". medlineplus.gov. Retrieved 5 November 2019.
  5. "Ghost Cell Glaucoma - EyeWiki". eyewiki.aao.org.
  6. "Vitreous Hemorrhage Treatment & Management: Medical Care, Surgical Care, Consultations". 20 October 2019. Retrieved 5 November 2019. {{cite journal}}: Cite journal requires |journal= (help)

പുറം കണ്ണികൾ

തിരുത്തുക
Classification
"https://ml.wikipedia.org/w/index.php?title=വിട്രിയസ്_ഹെമറേജ്&oldid=3978235" എന്ന താളിൽനിന്ന് ശേഖരിച്ചത്