വിജയ് സൂപ്പറും പൗർണമിയും
2019 ൽ പുറത്തിറങ്ങിയ ജീസ് ജോയ് സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ബാലു വർഗീസ്, അജു വർഗീസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. പെള്ളി ചൂപുലു എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ്. പ്രിൻസ് ജോർജാണ് സ ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 2019 ജനുവരി 11 ന് വിശിഷ്ടാതിഥികളുടെയും പ്രേക്ഷകരുടെയും നല്ല വിലയിരുത്തലുകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്[1][2] .
വിജയ് സൂപ്പറും പൗർണമിയും | |
---|---|
സംവിധാനം | ജിസ് ജോയ് |
നിർമ്മാണം | സുനിൽ എ.കെ |
കഥ | Tharun Bhaskar |
തിരക്കഥ | ജിസ് ജോയ് |
അഭിനേതാക്കൾ | ആസിഫ് അലി
ഐശ്വര്യ ലക്ഷ്മി ബാലു വർഗീസ് ദർശന രാജേന്ദ്രൻ രഞ്ജി പണിക്കർ ജോസഫ് അന്നംകുട്ടി ജോസ് സിദ്ദിഖ് |
സംഗീതം | പ്രിൻസ് ജോർജ് |
ഛായാഗ്രഹണം | രണദേവ് |
ചിത്രസംയോജനം | രതീഷ് രാജ് |
സ്റ്റുഡിയോ | ന്യൂ സുര്യ ഫിലിംസ് |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ. കെ. സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങളിൽ ജസി ജോയിയും ആസിഫ് അലിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്[3].
അഭിനേതാക്കൾ
തിരുത്തുക- ആസിഫ് അലി - വിജയ്
- ഐശ്വര്യ ലക്ഷ്മി - പൗർണ്ണമി (പിങ്കി)
- ബാലു വർഗീസ് - റോഷന്
- അജു വര്ഗീസ് - യുട്യൂബ് ക്ലീറ്റസ്
- ദർശന രാജേന്ദ്രൻ - പൂജ
- രഞ്ജി പണിക്കർ - വേണുഗോപാലൽ
- ജോസഫ് അന്നംകുട്ടി- ജോസ്
- സിദ്ദിഖ് - ചന്ദ്ര മോഹൻ
- മായ മേനോൻ - ലത *
- ദേവന്- രാജമോഹൻ (ചന്ദ്രന്റെ ചേട്ടൻ)
- കെ.പി.എ.സി. ലളിത -അമ്മമ്മ
- ശാന്തി കൃഷ്ണ- പിങ്കിയുടെ അമ്മ
- ശ്രീകാന്ത് മുരളി -ഡോക്ടർ
- ഷാഹീൻ സിദ്ദിഖ് - സൽമാൻ
- വിവിയ ശാന്ത് - രേഷ്മ
- രാജേഷ് ശർമ
- കെ. എസ്. ചിത്ര
ഗാനങ്ങൾ
തിരുത്തുകപ്രിൻസ് ജോർജാണ് ഗാനരചന നിർവഹിച്ചത്[4].
ഗാനം | ഗായകർ | രചന | |
---|---|---|---|
1 | "എന്താണീ മൗനം" | കാര്ത്തിക് & ഷാരോണ് ജോസഫ് | Jis Joy |
2 | "പൗർണ്ണമി സൂപ്പറല്ലേ " | ആസിഫ് അലി, വിനീത് ശ്രീനിവാസന് & ബാലു വർഗീസ് | Jis Joy |
3 | "ഏതോ മഴയില് മുങ്ങും" | വിജയ് യേശുദാസ് & ശ്വേത മോഹൻ | Jis Joy |
4 | "പകലായി" | വിജയ് യേശുദാസ് | Jis Joy |
5 | "ആരോ" | പ്രിൻസ് ജോർജ് & ഷാരോണ് ജോസഫ് | Jis Joy |
6 | "ഹി ഈസ് ദി വൺ " | Lonley Doggy | Lonley Doggy |
7 | "Paniyaake Paali" | നിരന്ജ് സുരേഷ് | Jis Joy |
8 | "Nisarisa തീം" | പ്രിൻസ് ജോർജ് | Jis Joy |
റിലീസ്
തിരുത്തുക2019 ജനുവരി 11 ന് കേരളത്തിലെ 114 തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു.
അവലംബം
തിരുത്തുക- ↑ "Asif Ali-Jis Joy film 'Vijay Superum Pournamiyum' to start rolling in July". Indian Express. Retrieved 2018-12-08.
- ↑ "Vijay Superum Pournamiyum starts rolling". Deccan Chronicle. Retrieved 2018-12-08.
- ↑ "It's a wrap for 'Vijay Superum Pournamiyum". Sify. Retrieved 2018-12-08.
- ↑ "Vijay Superum Pournamiyum's teaser hints at feel-good movie". *The Tmes Of India. Retrieved 2018-12-08.