വിജയലക്ഷ്മി ബാലൻ
നാടക - ചലച്ചിത്ര അഭിനേത്രിയായിരുന്നു വിജയലക്ഷ്മി ബാലൻ (29 ജൂൺ 1940 - 07 ഓഗസ്റ്റ് 2024). 1980-ലെ മികച്ചസഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുക1940 ജൂൺ 29-ന് കോഴിക്കോട്ടായിരുന്നു വിജയലക്ഷ്മിയുടെ ജനനം. അച്ഛൻ പറങ്ങോടൻ, അമ്മ കല്യാണി. രണ്ടു വയസ്സുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ട വിജയലക്ഷ്മിയെ പിന്നീട് വളരെ കഷ്ടപ്പെട്ട അമ്മയാണ് വളർക്കിയത്. ബാല്യത്തിൽ തന്നെ കലാവാസന പ്രകടിപ്പിച്ചിരുന്ന വിജയലക്ഷ്മി കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം യു.പി.സ്‌കൂളിലും, പിന്നീട് പ്രൊവിഡൻസ് സ്‌കൂളിലും പഠിക്കുമ്പോൾ നൃത്തവും പാട്ടും അഭ്യസിച്ചു.
വി.ടി. ഇന്ദുചൂഡൻ എഴുതിയ 'കാരാഗൃഹം' എന്ന നാടകത്തിലും അഭിനയിച്ചു. പിന്നീടങ്ങോട്ടു 'പ്രതിഭ ആർട്ട്‌സി'നുവേണ്ടിയും, 'എക്‌സ്പിരിമെന്റൽ തീയേറ്റേഴ്‌സിന് വേണ്ടിയും 'വെളിച്ചം വിളക്കന്വേഷിക്കുന്നു', 'മനുഷ്യൻ കാരാഗൃഹത്തിലാണു്', 'ചുവന്ന ഘടികാരം', 'സൃഷ്ടി സ്ഥിതി സംഹാരം', 'സനാതനം', 'സമന്വയം' തുടങ്ങി ധാരാളം നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് നാടകരംഗത്ത് സജീവമായി.
1957-ലാണ് നാടക-സിനിമാ അഭിനേതാവായ നിലമ്പൂർ ബാലനെ വിവാഹം ചെയ്യുന്നത്. നിലമ്പൂർ യുവജന കലാസമിതിക്കുവേണ്ടി നാടകത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കാൻ തുടങ്ങി. ഇരുവരും ചേർന്ന് 'കളിത്തറ' എന്ന പേരിൽ ഒരു നാടകസമിതി ആരംഭിച്ചു. കോഴിക്കോടു മ്യൂസിക്കൽ തീയേറ്റേഴ്‌സ്, കായംകുളം പീപ്പിൾസ് തീയേറ്റേഴ്‌സ്, മലബാർ തീയേറ്റേഴ്‌സ്, സംഗമം തീയേറ്റേഴ്‌സ്, കലിംഗ തീയേറ്റേഴ്‌സ് തുടങ്ങിയ സമിതികളിലെ സജീവമായിരുന്നു വിജയലക്ഷ്മി. ഗോപുരനടയിൽ, മഹാഭാരതം, മാന്ത്രികച്ചെണ്ട, വിശ്വരൂപം, വഴിയമ്പലം, കാട്ടുകടന്നൽ തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിർമ്മാല്യം, സൂര്യകാന്തി, ബന്ധനം, അന്യരുടെ ഭൂമി, പോക്കുവെയിൽ, കഥയ്ക്കു പിന്നിൽ, ഒരേതൂവൽ പക്ഷികൾ, തീർത്ഥാടനം, അമ്മക്കിളിക്കൂട്, കൈയൊപ്പ് തുടങ്ങിയ സിനിമകളിലും ഏതാനും ടെലി ഫിലിമുകളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.