ഇന്ദുചൂഡൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇന്ദുചൂഡൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഇന്ദുചൂഡൻ (വിവക്ഷകൾ)

മലയാളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു വി.ടി. ഇന്ദുചൂഡൻ (സെപ്റ്റംബർ 19, 1919 - ജനുവരി 25, 2002). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരുമായിരുന്നു.[1]

വി.ടി. ഇന്ദുചൂഡൻ
ജനനം(1919-09-19)സെപ്റ്റംബർ 19, 1919
മരണം25 ജനുവരി 2002(2002-01-25) (പ്രായം 82)
ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തകൻ, എഴുത്തുകാരൻ

ജീവിതരേഖ

തിരുത്തുക

1919-ൽ കൊടുങ്ങല്ലൂരിൽ ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും കൊച്ചി പ്രജാമണ്ഡലത്തിലും പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു.[2] പിന്നീടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകർഷിക്കപ്പെട്ടത്. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ കുറേക്കാലം പ്രവർത്തിച്ച ഇന്ദുചൂഡൻ ചരിത്രഗവേഷണം, ലളിതകലകൾ എന്നിവയിലും പ്രത്യേക താല്പര്യം പുലർത്തി. (1946) ൽ ദേശാഭിമാനി പത്രാധിപരായി. പത്രം കണ്ടുകെട്ടിയപ്പോൾ ഒളിവിൽ പോയി. [3] 'ജഗൽസാക്ഷി എന്നീ പത്രത്തിന്റെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.[4]കൊടുങ്ങല്ലൂർ ക്ഷേത്രത്തേക്കുറിച്ച് ഇംഗ്ലീഷ് പുസ്തകമെഴുതി. മാർക്‌സിന്റെ മൂലധന വിവർത്തനത്തിൽ പങ്കളിയായിരുന്നു.

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദുചൂഡൻ സി.പി.ഐയോടൊപ്പം നിന്നു. ഇതിനെത്തുടർന്ന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ദേശാഭിമാനി പത്രവും വിടേണ്ടിവന്നു.[1] 1972 മുതൽ 1978 വരെ ഇദ്ദേഹം കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിസ്ഥാനം വഹിച്ചു.[2][4]

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മകൾ മല്ലികയാണ് ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.[1]

സാഹിത്യരംഗത്ത്

തിരുത്തുക

ആമിനാബീവി, ചാണക്യൻ എന്നീ തൂലികാനാമങ്ങളിലാണ് ഇദ്ദേഹം എഴുതിയിരുന്നത്.[2] വെൽഡൽ വിൽക്കിയുടെ വൺവേൾഡിന്റെ (ഏകലോകം) വിവർത്തനത്തിനു പുറമേ ശുദ്ധീകരണം, നിവർന്നു നിൽക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാർക്സിസവും എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.[4]

  1. 1.0 1.1 1.2 "വി. ടി. ഇന്ദുചൂഡൻ അന്തരിച്ചു". ThatsMalayalam. Retrieved 2009-06-27.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 "വി.ടി.ഇന്ദുചൂഡൻ". Kodungallur.info. Retrieved 2009-06-27.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Indhuchudan V. T". pressacademy.org. Retrieved 31 ജൂലൈ 2014.
  4. 4.0 4.1 4.2 സർവവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻ, തിരുവനന്തപുരം



"https://ml.wikipedia.org/w/index.php?title=വി.ടി._ഇന്ദുചൂഡൻ&oldid=3808447" എന്ന താളിൽനിന്ന് ശേഖരിച്ചത്