വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം
Latest comment: 15 വർഷം മുമ്പ് by Thachan.makan in topic interstellar
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം എന്ന ഈ page. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
interstellar
തിരുത്തുകനക്ഷത്രങ്ങൾക്കിടയിലുള്ള എന്നർത്ഥമുള്ള ഈ പദത്തിന് ഞാൻ നിലവിൽ നക്ഷത്രന്തരീയം എന്നാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, ഒരു സംശയം അത് ശരിയാവുമോ, നക്ഷത്രങ്ങളുടെ അന്തർഭാഗത്തുള്ളത് എന്നോ മറ്റോ അല്ലെ അതിനർത്ഥം?? --ജുനൈദ് | Junaid (സംവാദം) 10:35, 7 ഡിസംബർ 2009 (UTC)
- interstellar medium = നക്ഷത്രാന്തരീയമാധ്യമം എന്നത് പ്രധാന താളിൽ കിടക്കുന്നു :-( -- 10:42, 7 ഡിസംബർ 2009 (UTC)
- തെറ്റാണോന്ന് അറിയില്ല സംശയം ചോദിച്ചെന്നേയുള്ളൂ. പലയിടത്തും വായിച്ചിട്ടുള്ളതും ഈതേ വാക്കുതന്നെയാണെന്നെന്റെയോർമ്മ --ജുനൈദ് | Junaid (സംവാദം) 11:27, 7 ഡിസംബർ 2009 (UTC)
- ആന്തരീയം എന്തിനാ നക്ഷത്രാന്തരമാദ്ധ്യമം മതി.
- 'അന്തഃ'/അന്തരശബ്ദങ്ങൾക്ക് ഉള്ളിൽ(intra) എന്നും ഇടയിൽ(inter) എന്നും അർത്ഥമുണ്ട്. രണ്ടർത്ഥത്തിലും ഉപയോഗവുമുണ്ട്. അന്തർദ്ദേശീയം, ദേശാന്തരം എന്നൊക്കെ രണ്ടാമർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ഗോളാന്തരവാർത്തയിൽ ഒന്നാമർത്ഥവും! ഗോളാന്തരമാദ്ധ്യമം എന്നിടത്ത് രണ്ടാമർത്ഥവും സന്ദർഭവശാൽ ഗ്രഹിക്കണം. ഇത് സാങ്കേതികമായി പ്രശ്നം തന്നെയാണ്. intra എന്നതിന് 'ആഭ്യന്തര' എന്ൻ ഉപയോഗിക്കുകയാവും ഭേദം. അന്തഃകോശസ്ഥലം/കോശാന്തരസ്ഥലം (intercellular), ആഭ്യന്തരകോശസ്ഥലം/കോശാഭ്യന്തരസ്ഥലം (intracellular) എന്നിങ്ങനെയൊക്കെ :)--തച്ചന്റെ മകൻ 12:24, 7 ഡിസംബർ 2009 (UTC)