വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/കവാടങ്ങൾ
Latest comment: 14 വർഷം മുമ്പ് by Kiran Gopi in topic പേര്
തിരഞ്ഞെടുത്ത കവാടങ്ങൾ
തിരുത്തുകകവാടങ്ങൾ തിരഞ്ഞെടുത്തതായി ഇടാൻ എന്തെങ്കിലും മാനദണ്ഡങ്ങൾ വേണ്ടേ? ഇംഗ്ലീഷിലെ മാനദണ്ഡങ്ങൾ ഇവിടെക്കാണാം. നമുക്ക് അത് പോലെ ഫോളൊ ചെയ്യണം എന്നില്ല. എങ്കിലും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --കിരൺ ഗോപി 09:50, 8 സെപ്റ്റംബർ 2010 (UTC)
- നല്ല മാനദണ്ഡങ്ങളാണ് അവിടെയുള്ളത്. വിഷയത്തെക്കുറിച്ച് ആവശ്യത്തിന് ലേഖനങ്ങളുണ്ടായിരിക്കുക, കഴിഞ്ഞ ഇത്ര കാലം നന്നായി അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവുക എന്നിവ പ്രധാനമായി കാണണം എന്നാണ് എന്റെ അഭിപ്രായം. കവാടങ്ങൾ സമയത്തിന് അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ തിരഞ്ഞെടുത്ത പട്ടികയിൽ നിന്ന് നീക്കാനും പ്രൊവിഷൻ വേണം --റസിമാൻ ടി വി 10:19, 8 സെപ്റ്റംബർ 2010 (UTC)
- ജീവശാസ്ത്രം കവാടത്തിന്റെ ഡിസൈൻ നടത്തുമ്പോൾ പല കവാടങ്ങൾ റെഫർ ചെയ്തിരുന്നു... അതിലേതോ കോഡ് പകർത്തിയതിനിടയിൽ ‘തിരഞ്ഞെടുത്ത കവാട‘മായി ജീവശാസ്ത്രം മാറിയെന്ന് കിരൺ പറഞ്ഞപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്... ഇനിയെന്ത് ചെയ്യണമെന്ന് നിർദ്ദേശിച്ചോളൂ... (പിന്നെ എന്നോട് ചോദിച്ചാൽ ജീവശാസ്ത്രകവാടം അത്യുഗ്രൻ എന്നേ പറയൂ ;-)--Habeeb | ഹബീബ് 17:36, 8 സെപ്റ്റംബർ 2010 (UTC)
- ഇവിടെ ഞാൻ ജിവശാസ്ത്രം മാത്രമല്ല ഉദ്ദേശിച്ചത് പൊതുവേ എല്ലാ കവാടങ്ങൾക്കും വേണ്ട ഒരു മാനദണ്ഡത്തിനായിരുന്നു. --കിരൺ ഗോപി 17:41, 8 സെപ്റ്റംബർ 2010 (UTC)
പതിവായി പുതുക്കപ്പെടുന്ന കവാടങ്ങൾ
തിരുത്തുകജീവശാസ്ത്രം, ഭൗതികശാസ്ത്രം കവാടങ്ങൾ ഇപ്പോഴത്തേക്ക് റെഡിയായതായി കാണുന്നു. കവാടത്തിന്റെ പിന്നിൽ ഒന്നിലധികം ഉപയോക്താക്കൾ പ്രവർത്തിക്കുന്നുമുണ്ട്. ഇവയെ പതിവായി പുതുക്കുന്ന കവാടങ്ങളുടെ ലിസ്റ്റിലേക്ക് മാറ്റിക്കൂടേ? (അങ്ങനെ പതിവായി പുതുക്കാൻ തോന്നട്ടെ :)) --റസിമാൻ ടി വി 14:48, 13 സെപ്റ്റംബർ 2010 (UTC)
- പിന്നല്ലാതെ. --കിരൺ ഗോപി 15:22, 13 സെപ്റ്റംബർ 2010 (UTC)
വളരെ സന്തോഷം ഒരു മാസത്തിനുള്ളിൽ നാല് കവാടങ്ങൾ കൂടി ആക്ടീവായി, അഭിനന്ദനങ്ങൾ --കിരൺ ഗോപി 13:15, 30 സെപ്റ്റംബർ 2010 (UTC)
പേര്
തിരുത്തുക- എന്റെ പേർ ഒന്നു മാറ്റി തരാമോ, അല്ലെങ്കിൽ കവാടത്തിലേക്കുള്ള ചിത്രം, ലേഖനം തുടങ്ങിയവയുടെ തിരഞ്ഞെറ്റുപ്പ് ഏകപക്ഷീയമാണെന്നുള്ള അഭിപ്രായം വരും, ഒരു വഴക്കിനു താൽപ്പര്യമില്ല...--♔ കളരിക്കൻ ♔ | സംവാദം 10:56, 28 ഒക്ടോബർ 2010 (UTC)
- കവാടങ്ങളിലേക്കുള്ള ചിത്രങ്ങളും ലേഖനങ്ങളും തിരഞ്ഞെടുക്കാനുള്ള സമ്പൂർണ്ണ സ്വാതന്ത്ര്യം ആ കവാടവുമായി ബന്ധപ്പെട്ടു പ്രവൃത്തിക്കുന്നവർക്കാണ്, തീരെ ഗുണനിലവാരമില്ലാത്ത ലേഖനങ്ങൾ തിരഞ്ഞെടുത്താൽ മറ്റുള്ളവർ അവരുടെ നിർദ്ദേശം അറിയിക്കും. ഇപ്പോൾ എല്ലാ കവാടങ്ങളിലെ തിരഞ്ഞെടുത്ത ചിത്രങ്ങളും ലേഖനങ്ങളും അതാത് കവാടത്തിൽ പ്രവൃത്തിക്കുന്നവരുടെ തീരുമാനമാണ്. അതിൽ ഏകപക്ഷീയത കാണേണ്ട കാര്യമില്ല --കിരൺ ഗോപി 11:09, 28 ഒക്ടോബർ 2010 (UTC)