വിക്കിപീഡിയ സംവാദം:വനിതാദിന തിരുത്തൽ യജ്ഞം-2018

Latest comment: 6 വർഷം മുമ്പ് by Malikaveedu
മലയാളം വിക്കിപീഡിയയെ സജീവമായി നിലനിർത്തുന്നതിന് പല പദ്ധതികളും ആവശ്യമാണ് എന്ന് കരുതുന്ന ഉപയോക്താവാണ് ഞാനും. എന്നിരുന്നാലും ഇപ്പോൾ നടന്നുവരുന്നതും ഇതുവരെ നടന്നതുമായ എല്ലാ പദ്ധതികളിലും ആളുകൾ സജീവമായി ഇടപെട്ടിരുന്നു എന്ന് മനസ്സിലായിട്ടുമുണ്ട്. പക്ഷേ, ഇത്തരം പദ്ധതികൾ വഴി ഉണ്ടാക്കുന്ന താളുകൾ ഒറ്റവരിയായി തന്നെ തുടർന്നു വരുന്നത് ആരുടെ പിടിപ്പുകേട് കൊണ്ടാണ് എന്ന് ചിന്തിക്കുക. ഇത്തരം പദ്ധതികളിൽ സജീവമായി ഇടപെടുന്നവർ പുതിയ ഉപയോക്താക്കളാണ്. അവർക്ക് വിക്കിയിലെ നയങ്ങളെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടാകണം എന്നും ഇല്ല. ആയതിനാൽ ഈ പദ്ധതികളിൽ സജീവമായ പങ്കെടുക്കുന്ന വർഷങ്ങളുടെ പരിചയമുള്ള ഉപയോക്താക്കൾ എങ്കിലും വിക്കിയുടെ നയങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ഒറ്റവരി ലേഖനങ്ങളെ കഴിവതും ഒഴിവാക്കാനുള്ള സാഹചര്യം കൂടി പരിഗണിക്കേണ്ടതാണ്. എണ്ണത്തിലല്ല. വണ്ണത്തിൽ കഴിവതും ശ്രദ്ധിക്കുക. --സുഗീഷ് (സംവാദം) 08:15, 1 മാർച്ച് 2018 (UTC)Reply
ശരി വളരെ നല്ലകാര്യം. ഇടപെടലുകൾ നടത്തുമല്ലോ. പിന്നെതാളുകൾ ഒറ്റവരിയായി തന്നെ തുടർന്നു വരുന്നത് വിക്കിപീഡിയയിൽ വലിയ അപരാധമാണെന്ന് എനിക്ക് തോന്നുന്നില്ല. കാലാകാലങ്ങളായി ഒറ്റവരിയായി നിലനിൽക്കുന്ന അനേകം ലേഖനങ്ങൾ ഉണ്ടുതാനും. മിനിമം ആളുകൾ സജീവമായി ഇടപെടുക എന്ന അടിസ്ഥാനകാര്യം നടക്കുന്നുണ്ടല്ലോ. എണ്ണത്തിലല്ല. വണ്ണത്തിൽ കഴിവതും ശ്രദ്ധിക്കുക എന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്. വിക്കിപീഡിയ 194 പേജുള്ള ഒരു പുസ്തകമല്ല. എല്ലാ കാര്യത്തെപ്പറ്റിയും ഒരു വരിയെങ്കിലൊരു വരി വിവരം വിക്കിയിൽ വരണം. കൂടുതൽ വിവരങ്ങൾ മറ്റുള്ളവർക്ക് എഴുതി ലേഖനം മെച്ചപ്പെടുത്താവുന്നതേയുള്ളൂ. ലേഖനമേയില്ലെങ്കിൽ ആ സാദ്ധ്യത പകുതിയാണെന്നാണെന്റെ പക്ഷം. ലേഖനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കാൻ ശക്തമായ ഇടപെടൽ പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 08:52, 1 മാർച്ച് 2018 (UTC)Reply
ഇടപെടലുകൾ തീർച്ചയായും ഉണ്ടാകും.. ഉണ്ടാകണം. താളുകൾ ഒറ്റവരിയായി തുടരുന്നതിനേകുറിച്ച് പലവട്ടം ചർച്ചകൾ നടന്നിട്ടുണ്ട്. അതിൽനിന്നും ഉണ്ടായ സമവായം ഒരു വായനക്കാരന് പ്രദിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികമായ അറിവെങ്കിലും നൽകാൻ ശ്രമിക്കണം എന്നതായിരുന്നു. പ്രത്യേകിച്ചും പദ്ധതിയുടെ പേരിൽ ഉണ്ടാക്കപ്പെടൂന്ന താളുകളിൽ. എല്ലാ പുതിയ താളുകളുടെ കാര്യത്തിലെങ്കിലും പൂർണമായും അത് പാലിക്കപ്പെടുന്നു എന്ന് കരുതാനാകില്ല. ഓരോ പദ്ധതിക്കു വേണ്ടിയും മുന്നിൽ നിൽക്കുന്നവർ ഉണ്ടാക്കപ്പെടുന്ന താളുകളിൽ ഒറ്റവരി എന്ന ഫലകമോ.. കുറഞ്ഞപക്ഷം ഒറ്റവരി എന്ന വർഗമോ ചേർക്കാൻ പോലും മിനക്കെടുന്നില്ല. ഇതുവരെ മലയാളം വിക്കിയിൽ ഒറ്റവരി ലേഖനങ്ങളുടെ എണ്ണം 31 മാത്രമാണ്. എങ്കിലും അതിന്റെ എത്രയോ മടങ്ങ് എണ്ണം താളുകൾ എങ്കിലും ആ വിഭാഗത്തിൽ ഉണ്ടാകാം. ലേഖനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കാൻ എല്ലാവർക്കും ചെയ്യാൻ കഴിയുന്നതിന് അനുസരിച്ചുള്ള ശക്തമായ ഇടപെടൽ പ്രതീക്ഷിക്കാവുന്നതാണ്.--സുഗീഷ് (സംവാദം) 10:46, 1 മാർച്ച് 2018 (UTC)Reply
എല്ലാ പദ്ധതിയുടെ കൂടെയും അതിന്റെ ഒരു കണക്കെടുപ്പിനായി സ്റ്റാറ്റിസ്റ്റിക്സ് ടൂൾ കൊടുത്തിട്ടുണ്ട്. അവിടെ എത്രബൈറ്റുള്ള ലേഖനങ്ങളാണെന്ന് കണ്ടുപിടിക്കാം. പിന്നെ ഈ പദ്ധതികളിലെല്ലാം ഒറ്റവരിലേഖനം കുറവുതന്നെയാണ്. പ്രതിപാദ്യവിഷയത്തെപ്പറ്റി പ്രാധമിക വിവരം എല്ലാ ലേഖനത്തിലും ഉണ്ട്. ഒരു പദ്ധതി എല്ലാവരും ചേരുമ്പോഴാണ് വിജയമാവുന്നത്. പദ്ധതികൾ ആളുകൾ വരാനും കൂടുതൽ ലേഖനങ്ങൾ ഉണ്ടാക്കാനും ഒരു പ്രചോദനമായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ. --രൺജിത്ത് സിജി {Ranjithsiji} 15:20, 1 മാർച്ച് 2018 (UTC)Reply


ഇവിടെ കണ്ടുവരുന്ന ഒരു പ്രവണത ഒറ്റവരി ലേഖനങ്ങളുടെ രചിച്ചതിനുശേഷം പലപ്പോഴും പ്രസ്തുത ലേഖകൻ പൊടിയുംതട്ടി പോകുന്ന അവസ്ഥയാണ്. അവരെ പിന്നീടു മഷിയിട്ടു നോക്കിയാൽപ്പോലും വർഷങ്ങളോളം കാണാൻ കഴിയാത്ത അവസ്ഥയാണ്. അത്തരം ചില ലേഖനങ്ങൾ വർഷങ്ങളോളം യാതൊരു കൂട്ടിച്ചേർക്കലും നടക്കാതെ ഒറ്റവരിയായി നിലനിന്നു പോരുന്നുണ്ട് (ചിലതിന് മൂന്നും നാലും വർഷം പഴക്കമുണ്ട്) ചില താളുകളിൽ ഒറ്റവരി എന്നതു മറികടക്കുവാൻ ചില പൊടിക്കൈകളും നടത്തിയിട്ടുണ്ടാകും. വിജ്ഞാകോശത്തിനു യോജിക്കാത്ത ഇത്തരം ഒറ്റവരി ലേഖനങ്ങളെ മുഴുവനും ആത്മാർത്ഥമായി എഡിറ്റു ചെയ്തു വിക്കീപീഡിയയ്ക്കു അനുയോജ്യമായ രീതിയിലാക്കുന്നതിനുള്ള (പൂർണ്ണ ലേഖനം എന്നൊന്നില്ല എന്നറിയാം) സമയം ആർക്കെങ്കിലുമുണ്ടോ? പഴയതു കാലങ്ങളായി നിലനിൽക്കത്തന്നെ പുതിയ ഒറ്റവരി ലേഖനങ്ങൾ വന്നുകൊണ്ടുമിരിക്കുന്നു. ദിനംപ്രതി കുന്നുകൂടുന്നതും നിലവിലുള്ളതുമായ എല്ലാ ലേഖനങ്ങളിലൂടെയും സഞ്ചരിക്കുവാനും വേണ്ട ലേഖനങ്ങളിൽ കാലികമായ തിരുത്തലുകളും മാറ്റങ്ങളും നടത്തുവാൻ തക്ക ആൾബലം ഇവിടെയുണ്ടോ? ഏതാനും കാര്യനിർവ്വാഹകർ തങ്ങളാലാവുംവിധം കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നുണ്ടെന്ന വസ്തുതയും വിസ്മരിക്കുന്നല്ല. ഒറ്റവരി ലേഖനങ്ങൾ പടച്ചുവിടുന്ന പ്രവണതയ്ക്കു കടിഞ്ഞാണിടുകയോ വേണ്ടതാണെന്നാണ് അഭിപ്രായം. അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവു മാത്ര നിലനിർത്തിയതിനു ശേഷം അവയെ പരിപൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുകയാണ് വേണ്ടതെന്നു തോന്നുന്നു.

മാളികവീട് (സംവാദം) 08:23, 9 മാർച്ച് 2018 (UTC)Reply

"വനിതാദിന തിരുത്തൽ യജ്ഞം-2018" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.