വിക്കിപീഡിയ സംവാദം:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു/ചിത്രകാര്യനിർവ്വഹണം

ഭീകരമായ പണിത്തിരക്കുകൾ കാരണം ഈ പരിപാടിയിൽ തീരെ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്നു് en.wikipedia വഴി Wikimediaയിലും അവിടെനിന്നു് ഇവിടേക്കും ക്ലിക്കിക്ലിക്കിയാണു് എത്തിയതു്. ഇടയ്ക്കു വെച്ച് എല്ലാം മലയാളത്തിലായി. അതായത് മലയാളി അല്ലാത്ത ഒരാൾക്കു് ഇങ്ങനെയൊരു വലിയ പ്രൊജക്റ്റ് നടന്നു എന്നോ അതിന്റെ ഭാഗമായ ചിത്രങ്ങളാണു താൻ കാണുന്നതെന്നോ അറിയാൻ കഴിഞ്ഞെന്നുവരില്ല എന്നു തോന്നി. വിജയകരമായി സമാപിച്ച ഈ ലോകോത്തരപരിപാടി മറ്റുള്ളവരും വിശദമായി അറിയണ്ടേ? ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ഈ പദ്ധതി പേജുകൾ തർജ്ജമ ചെയ്തോ സ്വതന്ത്രമായോ എവിടെയെങ്കിലും (വിക്കിമീഡിയയിൽ / en.wikipediaയിൽ) കൊടുത്തിട്ടുണ്ടോ? ഇനി അഥവാ ഇത്ര ദിവസവും ഉഴപ്പിയതുകൊണ്ടു് ഞാൻ കാണാതെ പോയതാണെങ്കിൽ ക്ഷമിക്കണം. :) ViswaPrabha (വിശ്വപ്രഭ) 21:08, 26 ഏപ്രിൽ 2011 (UTC)Reply

ആയിരിക്കും. ഇഗ്ലീഷിലില്ല എന്നു തോന്നുന്നു. വീക്കിപ്പീഡിയയുടെ വാർത്ത സംവിധാനത്തിൽ ഇതിന്റെ കാര്യം വന്നിട്ടുണ്ട് --Ranjithsiji 14:16, 27 ഏപ്രിൽ 2011 (UTC)Reply

ആവർത്തന ചിത്രങ്ങൾ

തിരുത്തുക

കാര്യനിർവ്വഹണം നടത്തിക്കൊണ്ടിരിക്കുമ്പോൾ പലേ പ്രശ്നങ്ങൾ.

കുറേ ചിത്രങ്ങൾ നിലവിലുള്ളവയുടെ ആവർത്തനങ്ങളാണ് ഇതെല്ലാം എന്തുചെയ്യും ഉദാ ചിത്രശാലകൾ നോക്കുക ചെമ്പരത്തി, എണ്ണപ്പന, ചാമ്പ, പാവക്ക

ഈ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ ചിത്രങ്ങളെല്ലാം വിക്കിയിൽ നേരത്തേയുള്ളതാണ്. അപ്പോൾ അത്തരം ചിത്രങ്ങൾ എന്തുചെയ്യും.--Ranjithsiji 12:49, 1 മേയ് 2011 (UTC)Reply

തൽക്കാലം ഇങ്ങനത്തെ ചിത്രങ്ങൾക്കായി ഒരു വർഗ്ഗം ഉണ്ടാക്കുക നമ്മുടെ ഈ പദ്ധതിയുടെ ഭാഗം തന്നെയാണു് വൃത്തിയാക്കുക എന്ന പണി. ആ പണിയുടെ ഭാഗമായി ആവശ്യമില്ലാത്തവ ഒഴിവാക്കാവുന്നതാണു്. പക്ഷെ അതിനു മുൻപ് ഏതൊക്കെ ചിത്രങ്ങൾക്കാനു് ഇത് ബാധകം എന്ന് അറിയണം. അതിനായാണു് വർഗ്ഗം. വർഗ്ഗത്തിന്റെ പേർ Malayalam loves Wikimedia - Image review എന്നോ മറ്റോ ആകാം. --ഷിജു അലക്സ് 15:19, 1 മേയ് 2011 (UTC)Reply
സമാനമായവ മാത്രം ആണെങ്കിൽ മായ്ക്കാൻ ആവില്ല. ഒരേ ചിത്രം ആണെങ്കിലേ കോമൺസിൽ അവ മായ്ക്കാൻ വകുപ്പുള്ളൂ. ഒരേ ചിത്രം ആണെങ്കിൽ {{duplicate}} എന്ന ഫലകം കോമൺസിൽ ഇട്ടാൽ മതിയാകും. ആവശ്യമില്ലാത്തവ എന്നത് ആപേക്ഷികമാണ്. ഒരു തരത്തിലും ആവശ്യം വരില്ല എന്ന് ഉറപ്പാണെങ്കിൽ കോമൺസിൽ {{out of scope}} എന്ന ഫലകം ഉപയോഗിക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 06:20, 2 മേയ് 2011 (UTC)Reply
"മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു/ചിത്രകാര്യനിർവ്വഹണം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.