Inscript കീ ബോർഡിൽ ഈ ചില്ല് എങ്ങനെയാണ് ടൈപ്പ് ചെയ്യുന്നത്. യൂണികോഡ് പഴയ രീതിയിൽ ണ+്+] എന്ന കോമ്പിനേഷൻകൊണ്ട് ഈ ചില്ല് വരുമായിരുന്നു. പുതിയ രീതിയെന്താണ്?
സ്ത്രീധനം
സത്യത്തിൽ സ്ത്രീധനം എന്ന വിഷയത്തെപ്പറ്റി കേട്ട് മടുത്തതാണ്, സ്ത്രീയാണ് ധനം, സ്ത്രീയ്ക്ക് കിട്ടുന്ന ധനം, പുരുഷനു നൽകുന്ന വില എന്നൊക്കെ. പക്ഷെ പലപ്പോഴും സ്ത്രീധനം എന്ന വാക്കിന് ഇതിനൊക്കെ അപ്പുറം ഒരു പ്രാധാന്യം സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിലും സമൂഹത്തിലും ഒക്കെ കല്പിക്കപ്പെടുന്നുണ്ട്.
ഗർഭാവസ്‌ഥ മുതൽ അറിഞ്ഞോ അറിയാതെയോ നമ്മുടെ രക്ഷിതാക്കളും സമൂഹവും ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നതും ചർച്ച ചെയ്യുന്നതും ഇതേപ്പറ്റി ആവും. ജനിച്ചു വീണു ഓർമ്മ വെച്ചു തുടങ്ങുന്ന കാലയളവ് മുതൽ കുട്ടികളും ആണായാലും പെണ്ണായാലും ഏറ്റവും അധികം കേൾക്കുന്ന വിഷയങ്ങളിൽ ഒന്നും സ്ത്രീധനം തന്നെ.
"ഒരു വ്യക്തിയുടെ ജീവിതത്തിനും, കുടുംബ -സാമൂഹ്യ- സാമ്പത്തിക ചുറ്റുപാടിനും സമൂഹം കൽപ്പിക്കുന്ന വിലയാണ് സ്ത്രീധനം" എന്ന് വേണമെങ്കിൽ നമുക്ക് കരുതാം. ആൺപെൺ വേർകൃത്യം അരക്കിട്ട് ഉറപ്പിക്കുന്നതിനും കാരണം ഇതുതന്നെ. സമൂഹം നമ്മളിൽ അടിച്ചേൽപ്പിക്കുന്ന ഏറ്റവും വലിയ മാനസിക വൈകൃതങ്ങളിൽ ഒന്നാമത്തെതും ഇതുതന്നെ. ManjuNair 02:13, 15 ഡിസംബർ 2017 (UTC)
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും
ഏറ്റവും പുതിയ അഭിപ്രായം: 6 വർഷം മുമ്പ്3 അഭിപ്രായങ്ങൾ3 ആളുകൾ ചർച്ചയിൽ
പുരോഗമന പ്രസ്ഥാനങ്ങൾ സജീവമായിരുന്ന എഴുപതുകളിലും എൺപതുകളിലും സമൂഹത്തിൽ നിന്നും പുറംതള്ളിയിരുന്ന നിരവധി അചാരങ്ങൾ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പേരിൽ പുതുതലമുറക്കു മുകളിൽ കെട്ടി വക്കുവാനുള്ള അസൂത്രിത നിക്കങ്ങൾ എങ്ങനെ നിയന്ത്രിക്കാം ???? Anishsatheesh (സംവാദം) 17:44, 13 ഫെബ്രുവരി 2018 (UTC)Reply
ആചാരങ്ങൾ ലോകത്തിലെ എല്ലായിടത്തും ഉണ്ട്. ആചാരങ്ങൾ ഇല്ലാതെ എങ്ങിനെ മനുഷ്യൻ ആവും. ഒരാൾക്ക് (ഒരു സമൂഹത്തിൽ )നല്ലത് എന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതാവണമെന്നില്ല. സഹിഷ്ണുത എന്ന് പറയുന്നത് വേണ്ടത് ഇവിടെയാണ്. നമ്മൾ മാത്രം ശരി എന്ന് നമ്മൾക്ക് തോന്നുന്നിടത്തു പ്രശ്നം ആരംഭിക്കുന്നു. ഈ ലോകം എല്ലാവർക്കും അവകാശപ്പെട്ടതല്ലേ. പുരോഗമനക്കാർ അവരുടെ ആശയം മുറുകെ പിടിക്കട്ടെ. അല്ലാത്തവർ എങ്ങിനെയങ്കിലും ആവട്ടെ. നമ്മൾ എന്തിന് അവരെ മാറ്റുന്നതിന് വാശിപിടിക്കണം.മാറ്റമില്ലാത്തതായി ഒന്നുമില്ല. പുരോഗമന ചിന്താഗതി 70ന് ശേഷം മാറിയെങ്കിൽ നമ്മൾ എന്ത് ചെയ്യണം. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ സ്വയം നന്നാകുക. ആരെയും നന്നാക്കാൻ നോക്കേണ്ട. 👍 Pradeepanppns (സംവാദം) 13:42, 14 സെപ്റ്റംബർ 2018 (UTC)Reply
ശൈശവ വിവാഹം നിർത്തലാക്കുക
ഏറ്റവും പുതിയ അഭിപ്രായം: 5 വർഷം മുമ്പ്1 അഭിപ്രായം1 വ്യക്തി ചർച്ചയിൽ