വിക്കിപീഡിയ:ലേഖനങ്ങളിലെ അവലംബങ്ങൾ - തുടക്കക്കാർക്ക്

(വിക്കിപീഡിയ:REFB എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിപീഡിയയിലെ അവലംബങ്ങൾ ലേഖനങ്ങളുടെ ഉള്ളടക്കം ശരിയാണെന്ന് വായനക്കാരന് പരിശോധിച്ചുറപ്പുവരുത്തുന്നതിന് അത്യാവശ്യമാണ്. ഇത് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള മാർഗ്ഗവുമാണ്. ഏതൊരു ഉപയോക്താവിനും ലേഖനങ്ങളിലെ അവലംബമില്ലാത്ത പ്രസ്താവനകൾ നീക്കം ചെയ്യാൻ സാധിക്കും. യാതൊരു അവലംബവും നൽകാത്ത ലേഖനങ്ങൾ നീക്കം ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്. ഒരു ലേഖനത്തിൽ എന്തെങ്കിലും വിവരങ്ങൾ പുതുതായി ചേർക്കുകയാണെങ്കിൽ അതിനൊപ്പം ആ പ്രസ്താവനയെ പിന്താങ്ങുന്ന അവലംബം ചേർക്കുക എന്നത് കഴിയുന്നതും പാലിക്കേണ്ടതാണ്. പുതിയ വിവരം എവിടെനിന്നു വന്നു എന്ന് വായനക്കാരന് മനസ്സിലാകുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ലേഖനങ്ങളിൽ നിലവിലുള്ള അവലംബങ്ങൾ പുതുക്കുക എന്നതും ചെയ്യേണ്ടതുതന്നെ. ഇത് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം, പക്ഷേ ഇത് തികച്ചും അനായാസമായി ചെയ്യാമെന്നതാണ് വസ്തുത. അവലംബങ്ങൾ നൽകിത്തുടങ്ങാൻ താങ്കളെ സഹായിക്കാനുള്ള ഒരു വഴികാട്ടിയാണിത്.

ഈ താളിൽ ഇൻ‌ലൈൻ സൈറ്റേഷനുകൾ നൽകാൻ സാധാരണയായി ഉപയോഗിക്കുന്ന സംവിധാനത്തെപ്പറ്റിയുള്ള വിശദാംശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻലൈൻ പാരന്തെറ്റിക്കൽ റഫറൻസുകൾ, ജനറൽ റഫറൻസുകൾ എന്നിവ പോലെ മറ്റു രീതികളും അവലംബം നൽകാൻ ഉപയോഗിക്കാവുന്നതാണ്. ഒരു ലേഖനത്തിലെ ആദ്യത്തെ പ്രധാന ലേഖകന് താളിലെ അവലംബം നൽകുന്ന രീതി തിരഞ്ഞെടുക്കാം എന്നത് നല്ലൊരു കീഴ്വഴക്കമാണ്.

നല്ല അവലംബങ്ങൾ

തിരുത്തുക

ഒരു അവലംബം സൈറ്റ് ചെയ്യുന്നത് താളിലെ പ്രസ്താവന പരിശോധിച്ച് ഉറപ്പുവരുത്താൻ ഉതകുന്ന രീതിയിലാവണം. "ഷിബു കുര്യൻ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്" എന്ന പ്രസ്താവയ്ക്ക് എവറസ്റ്റ് കൊടുമുടിയെപ്പറ്റിയുള്ള പൊതുവായ വിവരങ്ങൾ നൽകുന്ന അവലംബമോ ഷിബു കുര്യനെപ്പറ്റിയുള്ള വിവരമോ അവലംബമായി നൽകിയാൽ പോര. അവലംബ‌ത്തിൽ ഷിബു കുര്യൻ എവറസ്റ്റ് കൊടുമുടി കയറി എന്ന് വ്യക്തമായി പ്രസ്താവിക്കുന്നുണ്ടാവണം. പ്രസിദ്ധീകരിച്ച പുസ്തകങ്ങളോ, മുഖ്യധാരാ പത്രങ്ങളിലെ വാർത്തകളോ വിശ്വസനീയമായ അവലംബമായി നൽകാവുന്നതാണ്. ബ്ലോഗുകൾ, ഫേസ്‌ബുക്ക്, മൈസ്പേസ്, യൂട്യൂബ്, സൗണ്ട് ക്ലൗഡ് ആരാധക സൈറ്റുകൾ എന്നിവ സാധാരണഗതിയിൽ സ്വീകാര്യമല്ല. മൗലികമായ കണ്ടുപിടുത്തങ്ങളും (ഉദാഹരണത്തിന്  താങ്കളുടെ തന്നെ പ്രസിദ്ധീകരിക്കാത്തതോ സ്വയം പ്രസിദ്ധീകരിച്ചതോ ആയ ഉപന്യാസമോ ഗവേഷണപ്രബന്ധമോ), മറ്റു വിക്കിപീഡിയ ലേഖനങ്ങ‌ളും അവലംബമായി സ്വീകാര്യമല്ല.

അവലംബം ചേർക്കുവാനുള്ള ടൂൾബാർ ഉപയോഗിക്കുന്നത്

തിരുത്തുക
ഇംഗ്ലീഷിലുള്ള ഈ അവതരണം (6 മിനിട്ട് 39 സെക്കന്റ്) അവലംബം ചേർക്കാനുള്ള ടൂൾബാറിന്റെ വിവിധ പ്രത്യേകതകൾ വിശദീകരിക്കുന്നു.

റെഫ്ടൂൾബാർ ജാവസ്ക്രിപ്റ്റ് ഉപയോഗിച്ചുപ്രവർത്തിക്കുന്ന ഉപകരണമാണ്. ഇത് തിരുത്തൽ വഴികാട്ടിക്കുള്ളിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ലേഖകർക്ക് എല്ലാ വിവരവും സ്വയം എഴുതിച്ചേർക്കാതെ പെട്ടെന്നുതന്നെ അവലംബങ്ങൾ ചേർക്കുവാൻ ഈ ഉപകരണം സഹായിക്കുന്നു. ടൂൾബാർ എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ വലതുവശത്ത് കാണാവുന്നതാണ്. ഇതെപ്പറ്റിയുള്ള ഒരു ചെറിയ വിവരണവും താഴെക്കൊടുത്തിട്ടുണ്ട്. താങ്കളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് പ്രവർത്തനക്ഷമമല്ലെങ്കിൽ ഈ ടൂൾബാർ പ്രവർത്തിക്കുകയില്ല. പക്ഷേ റഫറൻസിംഗ് വിവരങ്ങൾ എഴുതിച്ചേർക്കുക അപ്പോഴും സാദ്ധ്യമാണ്.

ടൂൾബാർ ഉപയോഗിച്ച് അവലംബങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്തുന്നത്

തിരുത്തുക

ഈ മാർഗ്ഗമുപയോഗിച്ച് അവലംബങ്ങൾ കൊടുക്കുവാൻ ആദ്യം തിരുത്തൽ വഴികാട്ടിയിൽ അവലംബം ചേർക്കേണ്ട സ്ഥലം തിരഞ്ഞെടുക്കുക. (അവലംബം കൊടുക്കേണ്ട വാക്കിന്റെയോ വാക്യത്തിന്റെയോ ഒടുവിൽ കർസർ എത്തിച്ചാൽ മതിയാകും) അതിനുശേഷം തിരുത്തൽ വഴികാട്ടിയുടെ വിൻഡോയുടെ വലതുവശം മുകളിലായി കാണുന്ന അവലംബം ചേർക്കുക എന്ന എഴുത്തിൽ ഞെക്കുക. അതിനുശേഷം ഫലകങ്ങൾ എന്ന മെനുവിൽ ഞെക്കിയാൽ പലതരം അവലംബഫലകങ്ങളിൽ നിന്ന് ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കും.

 
താങ്കൾക്ക് വേണ്ട തരം സൈറ്റേഷൻ ഉൾപ്പെടുത്താനായി പല തരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന മെനു

ചേർക്കേണ്ടതരം സൈറ്റേഷൻ ഫലകം തിരഞ്ഞെടുത്തുകഴിഞ്ഞാൽ ഒരു പുതിയ വിൻഡോ പ്രത്യക്ഷപ്പെടും. ഇതിൽ പൂരിപ്പിക്കേണ്ട ധാരാളം കള്ളികളുണ്ടാകും. പൂരിപ്പിക്കാനാകുന്ന കള്ളികൾ പരമാവധി പൂരിപ്പിക്കുക. അവലംബത്തിന്റെ "തലക്കെട്ട്" എങ്കിലും നൽകിയാലേ സൈറ്റേഷൻ പ്രവർത്തിക്കുകയുള്ളൂ എന്നത് ഓർക്കുക. ആവശ്യമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയശേഷം ഉൾപ്പെടുത്തുക എന്ന ബട്ടൺ അമർത്തിയാൽ ഈ വിൻഡോ അടയുകയും സൈറ്റേഷൻ തിരുത്തൽ വഴികാട്ടിയ്ക്കുള്ളിൽ താങ്കൾ കർസർ ഉപയോഗിച്ച് ആദ്യം തിരഞ്ഞെടുത്ത സ്ഥലത്ത് ഉൾപ്പെടുത്തപ്പെടുകയും ചെയ്യും. താങ്കൾ തിരുത്തൽ അവസാനിപ്പിച്ച് താൾ സേവ് ചെയ്യുക എന്ന ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ലേഖനത്തിൽ സൈറ്റേഷൻ ചേർത്ത ഭാഗത്ത് ഞെക്കാവുന്ന ഒരു അക്കമായി കാണപ്പെടും.

താങ്കൾ തിരുത്താൻ തുടങ്ങുന്നതിനു മുൻപ് ലേഖനത്തിൽ ഒരു അവലംബവുമില്ലായിരുന്നെങ്കിൽ ലേഖനത്തിന്റെ താഴെയായി അവലംബം എന്ന തലക്കെട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇങ്ങനെയൊരു തലക്കെട്ടില്ലെങ്കിൽ "തലം-2" തലക്കെട്ടായി ലേഖനത്തിനൊടുവിൽ "അവലംബം" എന്ന പുതിയ തലക്കെട്ട് ചേർക്കുക അതിനു താഴെ {{reflist}} എന്ന ഫലകം ചേർക്കുക. (താഴെഅവലംബം ഉൾപ്പെടുത്തൽ കാണുക.) താങ്കളുടെ എഡിറ്റ് സേവ് ചെയ്ത ശേഷം സൈറ്റേഷൻ എഴുത്ത് ഈ തലക്കെട്ടിനു താഴെ കാണപ്പെടും. ഈ ടൂൾബാർ ഉപയോഗിച്ച് ചേർത്ത അവലംബങ്ങൾ പിന്നീട് താങ്കൾക്ക് സാധാരണ രീതിയിൽ തിരുത്താവുന്നതാണ്. ഇത് താഴെ വിശദീകരിക്കുന്നുണ്ട്.

സ്വയം അവലംബങ്ങൾ എഴുതിച്ചേർക്കുന്നത്

തിരുത്തുക

അവലംബം ഉൾപ്പെടുത്തൽ

തിരുത്തുക

എവിടെനിന്നാണ് വിവരങ്ങൾ ലഭ്യമായതെന്ന് വ്യക്തമാക്കുന്ന എന്തുതരം സൈറ്റേഷനുകളും ഉപയോഗിക്കാൻ വിക്കിപീഡിയ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. അടിക്കുറിപ്പുകൾ, പാരന്തെറ്റിക്കൽ റഫറൻസുകൾ, ഇൻലൈൻ യു.ആർ.എല്ലുകൾ എന്നിവ ഉദാഹരണമാണ്. അടിക്കുറിപ്പുകൾ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഈ താളിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്:

അടിക്കുറിപ്പുകൾ പ്രത്യക്ഷപ്പെടാൻ ആവശ്യമായ തലക്കെട്ട് ലഭ്യമാക്കണം എന്നതാണ് താങ്കൾ ആദ്യം ചെയ്യേണ്ടത്. ഇത് ചിലപ്പോൾ ലേഖനത്തിൽ നേരത്തേ തന്നെ ഉണ്ടായിരിക്കാം. <references />, {{reflist}}, {{RL}} എന്നിവയിലേതെങ്കിലും ഉള്ള തലക്കെട്ട് ഉണ്ടോ എന്ന് തിരുത്തൽ വഴികാട്ടി തുറന്ന് പരിശോധിച്ചു നോക്കൂ. ഇത് താളിനു താഴെയായിരിക്കും കാണുക. "ഇവയും കാണുക" എന്ന തലക്കെട്ടിന് താഴെയായും "പുറത്തേയ്ക്കുള്ള കണ്ണികൾ" എന്ന തലക്കെട്ടിന് മുകളിലായുമാണ് സാധാരണഗതിയിൽ "അവലംബം" എന്ന തലക്കെട്ട് കാണുന്നത്. ചിലപ്പോൾ ഇത് കുറിപ്പുകൾ എന്നായിരിക്കും കാണപ്പെടുക. ഈ തലക്കെട്ടില്ലെങ്കിൽ താഴെപ്പറയുന്നതുപോലെ ഒരു തലക്കെട്ടും {{reflist}} എന്ന ഫലകവും കൂട്ടിച്ചേർക്കുക:

==അവലംബം==
{{reflist}}

അടുത്തപടിയായി ചെയ്യേണ്ടത് താളിലെ എഴുത്തിൽ അവലംബം ചേർക്കുക എന്നതാണ്. അതു ചെയ്യാനുള്ള കോഡ് താഴെക്കാണുക. അവലംബം ചേർക്കേണ്ട വാക്കിനോ വാക്യത്തിനോ പാരഗ്രാഫിനോ ശേഷമാകണം ഈ കോഡ് ചേർക്കേണ്ടത്. (വാക്യത്തിനോ പാരഗ്രാഫിനോ ശേഷം ഒരു സ്പേസുണ്ടെങ്കിൽ അടിക്കുറിപ്പിന്റെ അക്കം ചിലപ്പോൾ അടുത്തവരിയിലായിപ്പോയേക്കും.)

<ref>           </ref>

താങ്കൾ ഈ രണ്ട് ടാഗുകൾക്കിടയിൽ ചേർക്കുന്ന എഴുത്ത് താഴെ അവലംബം എന്ന തലക്കെട്ടിനു കീഴെ താങ്കൾ ചേർത്ത അവലംബമായി കാണാൻ സാധിക്കും.

എഴുതിനോക്കുക

തിരുത്തുക

താങ്കളുടെ സംവാദം താൾ തിരുത്തുവാനായി തിരുത്തൽ വഴികാട്ടി തുറക്കുക. (തിരുത്തുക എന്ന എഴുത്ത് ഞെക്കുന്നതിലൂടെ തിരുത്തൽ വഴികാട്ടി തുറക്കാനാവും). താഴെക്കൊടുത്തിരിക്കുന്ന എഴുത്ത് അതിലേയ്ക്ക് കോപ്പി പേസ്റ്റ് ചെയ്യുക. അത് താളിന്റെ താഴെയായി പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക. ആവശ്യമുള്ളിടത്ത് താങ്കൾ വിവരങ്ങൾ ചേർക്കുക:

==അവലംബം ചേർക്കൽ==

ഇതാണ് താങ്കൾ അവലംബം നൽകാൻ പോകുന്ന എഴുത്ത്.<ref>അവലംബത്തിന്റെ വിശദാംശങ്ങൾ ഇവിടെ ചേർക്കുക</ref>

==അവലംബം==

{{reflist}}

(കോപ്പി പേസ്റ്റ് ചെയ്യേണ്ട എഴുത്ത് ഇവിടെ അവസാനിക്കുന്നു.)

പൂർണ്ണവിരാമത്തിനുശേഷം അവലംബം വന്നിരിക്കുന്ന സ്ഥാനം ശ്രദ്ധിക്കുക. WP:REFPUNC എന്നതും കാണുക. താങ്കൾ താൾ സേവ് ചെയ്തുകഴിയുമ്പോൾ ഇതായിരിക്കും ദൃശ്യമാവുക:

അവലംബം ചേർക്കൽ
ഇതാണ് താങ്കൾ അവലംബം നൽകാൻ പോകുന്ന എഴുത്ത്.[1]
അവലംബം
1. ^അവലംബത്തിന്റെ വിശദാംശങ്ങൾ ഇവിടെ ചേർക്കുക

താങ്കൾക്ക് വിക്കിപീഡിയ:എഴുത്തുകളരി എന്ന താളും ഇത്തരം തിരുത്തൽ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.

ഉൾപ്പെടുത്തേണ്ട വിവരങ്ങൾ

തിരുത്തുക

താങ്കളുടെ സ്രോതസ്സ് കണ്ടുപിടിക്കാൻ വായനക്കാരനെ സഹായിക്കാനാവശ്യമായ വിവര‌ങ്ങൾ ചേർക്കേണ്ടതാവശ്യമാണ്. ഒരു ഓൺലൈൻ പത്രത്തിന് ഇപ്രകാരം ഒരു അവലംബം കൊടുക്കാവുന്നതാണ്:

<ref>പ്ലങ്കറ്റ്, ജോൺ [http://media.guardian.co.uk/site/story/0,14173,1601858,00.html "സോറൽ അക്യൂസസ് മർഡോക് ഓഫ് പാനിക് ബൈയിംഗ്"], ''[[ദി ഗാർഡിയൻ]]'', ലണ്ടൻ, 27 ഒക്റ്റോബർ 2005. ശേഖരിച്ചത് 28 ഒക്റ്റോബർ 2005.</ref>

അപ്‌ലോഡ് ചെയ്തുകഴിയുമ്പോൾ അത് ഇങ്ങനെ കാണപ്പെടും:

പ്ലങ്കറ്റ്, ജോൺ. [http://media.guardian.co.uk/site/story/0,14173,1601858,00.html "സോറൽ അക്യൂസസ് മർഡോക് ഓഫ് പാനിക് ബൈയിംഗ്"], ''[[ദി ഗാർഡിയൻ]]'', ലണ്ടൻ, 27 ഒക്റ്റോബർ 2005. ശേഖരിച്ചത് 28 ഒക്റ്റോബർ 2005.

യു.ആർ.എലിനു ചുറ്റുമുള്ള ഒറ്റ സ്ക്വയർ ബ്രായ്ക്കറ്റും പത്രവാർത്തയുടെ തലക്കെട്ടും ശ്രദ്ധിക്കുക.

[http://URL "പത്രവാർത്തയുടെ തലക്കെട്ട്"]

എന്ന ഫോർമാറ്റിലാണ് അവലംബം നൽകപ്പെടുന്നത്.

യു.ആർ.എല്ലിനും തലക്കെട്ടിനുമിടയിൽ ഒരു സ്പേസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഈ കോഡ് അനുസരിച്ച് അവലംബം നൽകിയാൽ യു.ആർ.എൽ. മറയുകയും തലക്കെട്ട് മാത്രം ഒരു കണ്ണിയായി ദൃശ്യമാവുകയും ചെയ്യും. പത്രത്തിന്റെ പേരിന് ഇരുവശവും ഇരട്ട അപോസ്ട്രഫി ചേർത്താൽ ഇത് ചരിഞ്ഞ എഴുത്തായി കാണപ്പെടും. തലക്കെട്ടിന്റെ ഇരുവശത്തും ക്വട്ടേഷൻ മാർക്കും ഇടുക.

പത്രത്തിന്റെ പേരിനിരുവശവും ഇരട്ട സ്ക്വയർ ബ്രായ്ക്കറ്റിട്ടാൽ അത് പത്രത്തെപ്പറ്റിയുള്ള ഒരു വിക്കി കണ്ണിയായി (പത്രത്തെപ്പറ്റി താളുണ്ടെങ്കിൽ) പ്രത്യക്ഷപ്പെടും.ഇത്തരം ബ്രായ്ക്കറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അപോസ്ട്രഫികൾ ബ്രായ്ക്കറ്റിനു വെളിയിലായിരിക്കണം.

ദി ഗാർഡിയൻ എന്ന എഴുത്തിനു ശേഷം കാണുന്ന തിയതി പത്രവാർത്ത പ്രസിദ്ധീകരിച്ച തിയതിയാണ് —ഇത് ആവശ്യമുള്ള വിവരമാണ്— "ശേഖരിച്ചത്" എന്നതിനുശേഷം കാണുന്ന തിയതി താങ്കൾ വെബ്സൈറ്റിൽ നിന്ന് വിവരം ശേഖരിച്ച ദിവസത്തെ സൂചിപ്പിക്കുന്നു. ഇത് അത്യാവശ്യമല്ല. പക്ഷേ ലിങ്ക് മുറിഞ്ഞുപോവുകയാണെങ്കിൽ വബ് ആർക്കൈവുകൾ തിരയാൻ ഇത് ഉപയോഗിക്കാവുന്നതാണ്.

പ്രസിദ്ധീകരിച്ച സ്ഥലവും ഇതോടൊപ്പം ചേർക്കുന്നത് നന്നായിരിക്കും (പത്രത്തിന്റെ പേരിൽ തന്നെ ഇതുണ്ടെങ്കിൽ സ്ഥലം വേറേ ചേർക്കേണ്ട ആവശ്യമില്ല). മറ്റു സ്ഥലങ്ങളിൽ നിന്ന് ഇതേ പേരിൽ പ്രസിദ്ധീകരിച്ച പത്രങ്ങളുമായി ആശയക്കുഴപ്പമുണ്ടാകാതിരിക്കാൻ ഇത് സഹായകമാണ്. ഉദാഹരണത്തിന് ഗാർഡിയൻ എന്ന പേരുള്ള പത്രങ്ങൾ ലണ്ടനിൽ നിന്നു മാത്രമല്ല പ്രസിദ്ധീകരിക്കപ്പെടുന്നത്.

ഓൺലൈൻ അല്ലാത്ത അവലംബങ്ങൾ

തിരുത്തുക

ഓൺലൈനിൽ ലഭ്യമല്ലാത്ത സ്രോതസ്സുകളും (ഏതെങ്കിലും ഗ്രന്ധശാലയിൽ നിന്ന് ലഭിച്ച പത്രമോ പുസ്തകമോ ഉദാഹരണം) താങ്കൾക്ക് അവലംബം നൽകാനായി ഉപയോഗിക്കാവുന്നതാണ്. ഈ അവലംബത്തിൽ നിന്ന് ആവശ്യമില്ലാത്ത വിവരങ്ങൾ ഒഴിവാക്കുക. മുകളിൽ കൊടുത്ത പത്രത്തിന്റെ ഉദാഹരണമെടുത്താൽ അത് ഇങ്ങനെ നൽകാവുന്നതാണ്:

<ref>പ്ലങ്കറ്റ്, ജോൺ. "സോറൽ അക്യൂസസ് മർഡോക് ഓഫ് പാനിക് ബൈയിംഗ്", ''[[ദി ഗാർഡിയൻ]]'', ലണ്ടൻ, 27 ഒക്റ്റോബർ 2005.</ref>

താങ്കൾ ഈ വിവരം ഉൾപ്പെടുത്തിക്കഴിഞ്ഞ് താൾ സേവ് ചെയ്തുകഴിഞ്ഞാൽ അവലംബം ഇങ്ങനെ പ്രത്യക്ഷപ്പെടും:

പ്ലങ്കറ്റ്, ജോൺ. "സോറൽ അക്യൂസസ് മർഡോക് ഓഫ് പാനിക് ബൈയിംഗ്", ''[[ദി ഗാർഡിയൻ]]'', ലണ്ടൻ, 27 ഒക്റ്റോബർ 2005.

ഒരു പുസ്തകത്തിന്റെ ഉദാഹരണം ഇതാ:

<ref>ചാംലി, ജോൺ (2006). ''ദി പ്രിൻസസ് ആൻഡ് ദി പൊളിറ്റീഷ്യൻസ്'', പേജ്. 60. പെൻ‌ഗ്വിൻ ബുക്ക്സ്, ലണ്ടൻ. ISBN 0140289712.</ref>

താങ്കൾ ഈ വിവരം ഉൾപ്പെടുത്തിക്കഴിഞ്ഞ് താൾ സേവ് ചെയ്തുകഴിഞ്ഞാൽ അവലംബം ഇങ്ങനെ പ്രത്യക്ഷപ്പെടും:

ചാംലി, ജോൺ (2006). ''ദി പ്രിൻസസ് ആൻഡ് ദി പൊളിറ്റീഷ്യൻസ്'', പേജ്. 60. പെൻ‌ഗ്വിൻ ബുക്ക്സ്, ലണ്ടൻ. ISBN 0140289712.

താങ്കൾ തലക്കെട്ടിനിരുവശവും അപോസ്ട്രഫികളാണ് ഉപയോഗിക്കുന്നത് (ക്വട്ടേഷൻ മാർക്കുകളല്ല) എന്നുറപ്പുവരുത്തുക. ഇരട്ട അപോസ്ട്രഫികൾ ഉപയോഗിച്ചാലേ ചരിഞ്ഞ എഴുത്ത് പ്രത്യക്ഷപ്പെടൂ.

തീയതി നൽകുന്ന ശൈലി

തിരുത്തുക

അവലംബം ചേർക്കുന്ന ടൂൾബാറിൽ സ്വതവേ കാണപ്പെടുന്ന ശൈലി ഇതാണ്:

27 ജനുവരി 2007

മലയാളം വിക്കിപീഡിയയിൽ ഈ ശൈലിയാണ് ജനനമരണ തീയതികൾക്ക് ഉപയോഗിക്കുന്നത്

2007 ജനുവരി 27

താഴെക്കൊടുത്തിരിക്കുന്ന രീതികളും സാധുവാണ്

ജനുവരി 27, 2007
2007-01-27

സൈറ്റേഷൻ ഫലകങ്ങൾ

തിരുത്തുക

താങ്കൾക്ക് സൈറ്റേഷൻ ഫലകം ഉപയോഗിച്ചും സ്രോതസ്സിനെ സംബന്ധിച്ച വിവരങ്ങൾ നൽകാവുന്നതാണ്. ഈ ഫലകം റെഫ് ടാഗുകൾക്കിടയിലാണ് സ്ഥാപിക്കേണ്ടത്. ഇതിൽ ആവശ്യം വേണ്ട സ്ഥലങ്ങൾ പൂരിപ്പിച്ചാൽ മതിയാകും. ഇത്തരം ഫലകങ്ങൾ പങ്ച്വേഷനും മറ്റു മാർക്കപ്പുകളും (ഇറ്റാലിക്സ്, ക്വട്ടേഷൻ മാർക്ക് എന്നിവ ഉദാഹരണം) സ്വന്തമായി ശരിയാക്കും.

അടിസ്ഥാന സൈറ്റേഷൻ ഫലകങ്ങൾ ഇവിടെ കാണാൻ സാധിക്കും: Wikipedia:Template messages/Sources of articles/Citation quick reference.

ഒരേ അവലംബം ഒന്നിലധികം പ്രാവശ്യം ഒരേ ലേഖനത്തിൽ ഉപയോഗിക്കേണ്ടിവരുമ്പോൾ

തിരുത്തുക

ഒരു അവലംബം ഒരു താളിൽ ആദ്യം പ്രത്യക്ഷപ്പെടുന്നയിടത്ത് താങ്കൾക്ക് <ref> കോഡിൽ ഒരു ലഘുവായ പേരുകൊടുക്കാവുന്നതാണ്:

<ref name="സ്മിത്ത്">അവലംബത്തിന്റെ വിശദാംശങ്ങൾ</ref>

പിന്നീട് താങ്കൾ ഇതേ അവലംബം താളിനുള്ളിൽ ഉപയോഗിക്കുമ്പോൾ താഴെക്കൊടുത്തിരിക്കുന്ന കുറുക്കുവഴി (shortcut) ഉപയോഗിച്ചാൽ മതിയാകും:

<ref name="സ്മിത്ത്" />

ഈ കുറുക്കുവഴി എത്ര പ്രാവശ്യം വേണമെങ്കിലും താളിൽ ഉപയോഗിക്കാം. / ഉപയോഗിക്കാൻ മറക്കരുത് ഇല്ലെങ്കിൽ താളിലെ ഇതിനുശേഷമുള്ള ഭാഗം ദൃശ്യമല്ലാതെയാകും. ചില സിംബലുകളും ചില മലയാളം എഴുത്തും റഫറൻസ് നാമത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഉപയോഗിക്കുന്നവഴിയേ താങ്കൾക്ക് അത് മനസ്സിലായിക്കോളും. ഒരു താളിലെ ഇത്തരം ഓരോ റഫറൻസ് നാമങ്ങൾക്കും പ്രത്യേകം പ്രത്യേകം പേരുകളാണ് നൽകേണ്ടത്.

ഇങ്ങനെ ഒരേ അവലംബം ഒരു താളിൽ പല പ്രാവശ്യം ഉപയോഗിച്ചതിന്റെ ഉദാഹരണം കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്ന താളിൽ കാണാവുന്നതാണ്. അവലംബങ്ങൾ 40-ഉം 42-ഉം പ്രാവശ്യം ഒരേ താളിൽ ഉപയോഗിച്ചിട്ടുണ്ട്. താളിലെ എല്ലാ വിവരങ്ങൾക്കും അടിക്കുറിപ്പായി അവലംബം കൊടുത്തിട്ടുമുണ്ട്.

പകരം ഉപയോഗിക്കാവുന്ന സംവിധാനം

തിരുത്തുക

മുകളിൽ കൊടുത്തിട്ടുള്ള മാർഗ്ഗം ലഘുവാണ്. ഇത് അവലംബങ്ങളെയും കുറിപ്പുകളെയും ഒരു തലക്കെട്ടിനുകീഴിൽ കൊണ്ടുവരുന്നു. അവലംബങ്ങളുടെ മുഴുവൻ വിവരങ്ങളും "അവലംബം" എന്ന തലക്കെട്ടിനു കീഴിലും അവയെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ (പുസ്തകത്തിലെ ഉദ്ധരണികൾ ഉദാഹരണം) "കുറിപ്പ്" എന്ന തലക്കെട്ടിനു കീഴിൽ കൊടുക്കാവുന്നതാണ്. പ്രധാന ലേഖനത്തിലെ എഴുത്തിനുള്ളിൽ കുറിപ്പുകൾ ചുരുക്കരൂപത്തിൽ ചേർക്കാവുന്നതാണ്. ഹാരിയട്ട് ആർബത്നോട്ടിനെപറ്റിയുള്ള താളിന്റെ ഈ നാൾപ്പതിപ്പ് ഉദാഹരണം. പൂർണ്ണരൂപത്തിൽ കുറിപ്പുകൾ ചേർക്കുന്നതിന് ബ്രൗൺ ഡോഗ് അഫയറിനെപ്പറ്റിയുള്ള ഈ താളിന്റെ നാൽപ്പതിപ്പ് ഉദാഹരണമാണ്. പണ്ഡിതോചിതമായ കൃതികളിൽ "കുറിപ്പുകൾ", "അവലംബങ്ങൾ" എന്ന് വേർതിരിച്ചാണ് അവലംബങ്ങൾ നൽകാറ്.