സഹായം:തിരുത്തൽ സമരസപ്പെടായ്മ

(സഹായം:Edit conflict എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിപീഡിയയിൽ ഒന്നിലധികം പേർ ഒരേസമയം ഒരു താൾ തിരുത്തി സേവ് ചെയ്യുകയാണെങ്കിൽ ആദ്യം സേവ് ചെയ്തയാളുടെ തിരുത്തുകൾ സേവ് ചെയ്യപ്പെടുകയും രണ്ടാമത് സേവ് ചെയ്യുന്നയാൾക്ക് തിരുത്തൽ സമരസപ്പെടായ്മ എന്ന സന്ദേശം ലഭിക്കുകയും ചെയ്യും.

ഇങ്ങനെ സമരസപ്പെടായ്മ വന്നാലും താങ്കൾ എഴുതിച്ചേർത്ത വിവരങ്ങൾ നഷ്ടപ്പെടുകയില്ല. തിരുത്തൽ സമരസപ്പെടായ്മ കാണിച്ചുകൊണ്ടുള്ള താളിൽ മുകളിലും താഴെയുമായി രണ്ട് പെട്ടികളിൽ വിവരങ്ങൾ കാണാം (താഴെയുള്ള പെട്ടി കാണാൻ സ്ക്രോൾ ചെയ്ത് നോക്കുക). മുകളിലുള്ള പെട്ടിയിൽ ആദ്യത്തെയാൾ സേവ് ചെയ്ത വിവരങ്ങളായിരിക്കും കാണുക. താഴത്തെ പെട്ടിയിൽ രണ്ടാമത്തെയാൾ (അതായത് നിങ്ങൾ) എഴുതിയ വിവരങ്ങളും കാണാം. താഴത്തെ പെട്ടിയിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ മുകളിലത്തെ പെട്ടിയിലേക്ക് ചേർത്ത് സേവ് ചെയ്യുക.