വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/കൂടുതൽ വിവരങ്ങൾ

ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രായോജകർ


2012ലെ വിക്കിസംഗമോത്സവം ഏപ്രിൽ 28 (ശനിയാഴ്ച) 09.00 മണിക്ക് തുടങ്ങി ഏപ്രിൽ 29 (ഞായർ) 16.30 മണിക്ക് അവസാനിക്കും.

മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവർക്ക് നേരിൽ കാണുവാനും ആശയങ്ങൾ പങ്കുവെയ്ക്കാനും വിക്കി പദ്ധതികളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു. വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോട് ആഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ, കമ്പ്യൂട്ടർ വിദഗ്ധർ, സ്വതന്ത്ര -സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകൾക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇതൊരവസരമാണ്.

കൊല്ലം; ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ് സംഗമോത്സവത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ബസ് മുഖാന്തരം തിരുത്തുക

കൊട്ടാരക്കര ഭാഗത്ത് നിന്നുള്ളവർ തിരുത്തുക

പുനലൂർ‌, പത്തനാപുരം, കൊട്ടാരക്കര ഭാഗത്തുനിന്നും ഫാസ്റ്റ് പാസഞ്ചർ/ ഓർഡിനറി ബസിൽ വരുന്നവർ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങിയശേഷം മറുവശത്ത് കാണുന്ന റോഡിലൂടെ (അഞ്ചാലും മൂട്,തേവള്ളി റോഡിൽ) മുൻപോട്ട് 100-150 മീറ്റർ നടന്നാൽ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളിൽ എത്താം.

സൂപ്പർ ഫാസ്റ്റ് ബസ്സ് ആണെങ്കിൽ കൊല്ലം ബസ്സ്റ്റാന്റിൽ ഇറങ്ങിയശേഷം കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ഭാഗത്തേയ്ക്കു് പോകുന്ന ഓർഡിനറി ബസ്സിൽ കയറി ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങി റോഡ് ക്രോസ്ചെയ്ത് മറുവശത്ത് എത്തുക. ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(100-150 മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.

അല്ലെങ്കിൽ ബസ്സ്സ്റ്റാന്റിന്റെ മുൻപിൽ നിന്നുതന്നെ ഓട്ടോറിക്ഷ കിട്ടും. 20 രൂപയാണ് ഓട്ടോച്ചാർജ്.

കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടം
കൊല്ലം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, മുന്നിൽ കമ്മാൻ കുളം

എറണാകുളം ഭാഗത്ത് നിന്നുള്ളവർ തിരുത്തുക

ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങിയശേഷം ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(10/15മീറ്റർ). വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.

അല്ലെങ്കിൽ ബസ്സ്സ്റ്റാന്റിന്റെ മുൻപിൽ നിന്നുതന്നെ ഓട്ടോറിക്ഷ കിട്ടും. 20 രൂപയാണ് ഓട്ടോച്ചാർജ്.

തിരുവനന്തപുരം ഭാഗത്ത് നിന്നുള്ളവർ തിരുത്തുക

സൂപ്പർ ഫാസ്റ്റ് ബസ്സ് ആണെങ്കിൽ കൊല്ലം ബസ്സ്റ്റാന്റിൽ ഇറങ്ങിയശേഷം കായംകുളം,ഓച്ചിറ,കരുനാഗപ്പള്ളിഭാഗത്തേയ്ക്കു് പോകുന്ന ഓർഡിനറി ബസ്സിൽ കയറി ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങി റോഡ് ക്രോസ്ചെയ്ത് മറുവശത്ത് എത്തുക.ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(100/150മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.

ഫാസ്റ്റ് പാസഞ്ചർ/ ഓർഡിനറി ബസ്സ് ആണെങ്കിൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങിയശേഷം റോഡ് ക്രോസ്ചെയ്ത് മറുവശത്ത് എത്തുക.ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(10/15മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.

തീവണ്ടി മുഖാന്തരം തിരുത്തുക

കൊല്ലം ജംഗ്‌ഷൻ സ്റ്റേഷനിൽ ഇറങ്ങുക. റെയിൽവെ സ്റ്റേഷനിൽ നിന്ന് കൊല്ലം ജില്ലാപഞ്ചായത്ത് ഹാൾ വരെ ഓട്ടോ ലഭിക്കും. ഓട്ടോച്ചാർജ് 20 രൂപയാണ്.

മാപ്പിൽ തിരുത്തുക

ഗൂഗിൾ മാപ്പിൽ

ഓപ്പൺസ്ട്രീറ്റ് മാപ്പിൽ

പങ്കെടുക്കാൻ തിരുത്തുക

പങ്കെടുക്കാൻ: പങ്കെടുക്കാനായി ഇവിടം സന്ദർശിക്കുക

പരിപാടികൾ തിരുത്തുക

പരിപാടികൾ.