കൊല്ലം ജില്ലാ പഞ്ചായത്ത്

കേരളത്തിലെ ജില്ലാ പഞ്ചായത്ത്

കേരളത്തിലെ തെക്കൻ ജില്ലകളിൽ രണ്ടാമത്തെതായ കൊല്ലം ജില്ലയിലെ കൊല്ലം നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് കൊല്ലം ജില്ലാ പഞ്ചായത്ത്.

കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടം
കൊല്ലം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാൾ

കൊല്ലം ജില്ലാപഞ്ചായത്തിന്റെ വിസ്തീർണ്ണം 2491 ചതുരശ്രകിലോമീറ്റർ ആണ്. കൊല്ലം ജില്ലാ പഞ്ചായത്തിൽ 13 ബ്ളോക്കുകളിലായി 71 ഗ്രാമപഞ്ചായത്തുകളും 103 വില്ലേജുകളും ഉണ്ട്. കൊല്ലം ജില്ലാ പഞ്ചായത്തിൽ ഉള്ള ബ്ലോക്കുകൾ ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, വെട്ടിക്കവല, പത്തനാപുരം, അഞ്ചൽ, കൊട്ടാരക്കര, ചിറ്റുമല, ചവറ, അഞ്ചാലുംമൂട്, മുഖത്തല, ഇത്തിക്കര, ചടയമംഗലം എന്നിവയാണ്.

അതിരുകൾതിരുത്തുക

 • കിഴക്കു് - തമിഴ്നാട് സംസ്ഥാനം
 • പടിഞ്ഞാറ് - അറബിക്കടൽ
 • തെക്കു് - തിരുവനന്തപുരം ജില്ല
 • വടക്കു് - പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ

ഡിവിഷനുകൾതിരുത്തുക

 1. അഞ്ചൽ
 2. അഞ്ചാലുമ്മൂട്
 3. ചടയമംഗലം
 4. ചവറ
 5. ചിതറ
 6. ഇത്തിക്കര
 7. കല്ലുവതുക്കൽ
 8. കരവാളൂർ
 9. കോട്ടംകര
 10. കൊട്ടാരക്കര
 11. കുലശേഖരപുരം
 12. കുളത്തൂപ്പുഴ
 13. കുണ്ടറ
 14. കുന്നത്തൂർ
 15. മുഖത്തല
 16. നെടുമ്പന
 17. നെടുവത്തൂർ
 18. ഓച്ചിറ
 19. പത്തനാപുരം
 20. ശൂരനാട്
 21. തലവൂർ
 22. തേവലക്കര
 23. തൊടിയൂർ
 24. വെളിന്നല്ലൂർ
 25. വെളിയം
 26. വെട്ടിക്കവല

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കൊല്ലം
വിസ്തീര്ണ്ണം 2491 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 2,584,118
പുരുഷന്മാർ 1248616
സ്ത്രീകൾ 1335502
ജനസാന്ദ്രത 1038
സ്ത്രീ : പുരുഷ അനുപാതം 1070
സാക്ഷരത 91.49%

അവലംബംതിരുത്തുക