കവാടം(portal) പണിഞ്ഞു കിട്ടിയില്ലേ?--പ്രവീൺ:സംവാദം 09:40, 19 മാർച്ച് 2007 (UTC)[മറുപടി]

 Y ചെയ്തു - ഇതും കാണുക കവാടം

വിക്കിയിലെ ലേഖനങ്ങൾ

തിരുത്തുക

വിക്കിയിയെ മെച്ചപ്പെടുത്തിയെടുക്കാൻ ഒരു പദ്ധതി ഉൾക്കൊള്ളണം . നിലവിൽ ഉള്ള രീതികൾ കൊണ്ട് നമ്മുക്ക് പൂർണമായി ഫലത്തിൽ കൊണ്ടുവരാൻ സാധിക്കുന്നുണ്ടോ? . മലയാളം വിക്കിയാണ് ഇന്ത്യൻ ഭാഷകളിൽ ഏറ്റവും ഡെപ്ത് കൂടിയത്. നമ്മുക്ക് സന്തോഷിക്കാവുന്ന കാര്യമാ‍ണത് എങ്കിലും നമ്മൽ മറ്റ് വിദേശഭാഷകളുടെ കാര്യത്തിൽ ഏറെ പിന്നിലാണ്. ഞാൻ കുറച്ചു നാളായി ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നത് ഈ ഡെപ്ത് കൂട്ടാൻ വേണ്ടിയാണ്. അതിനായി ഞാൻ ചെയ്തത് പരമാവധി ചിത്രങ്ങൾ ഇല്ലാത്ത ലേഖനങ്ങളിൽ ചിത്രം ചേർക്കുക. ടെബ്ലെറ്റ്, ടാക്സോബോക്സ് ഉണ്ടാക്കി ചേർക്കുക. പിന്നെ 0ബൈറ്റ്സ് ലേഖനങ്ങൾ ഇല്ലാതാക്കുക രണ്ട് മാർഗ്ഗങ്ങളിൽ കുടെ. ഒന്ന് അനാവശ്യലേഖനങ്ങളിൽ {{AFD}} ചേർക്കുക. രണ്ടാമത്തെ രീതി ആ ലേഖനത്തിൽ ആവശ്യമായ കാര്യങ്ങൾ ചേർത്ത് വിപുലമാക്കുക. രണ്ടാമത്തെ രീതി എല്ലായ് പ്പോഴും സ്വീകാര്യമല്ല. കാരണം എല്ലാ ലേഖനം വിപുലീകരിക്കാവുന്ന കഴിവ് എനിക്ക് ഇല്ല. ഇത്രയും കാര്യങ്ങൽ ചെയ്യുമ്പോൾ അഡ്മിൻ മാരായ മൻ ജിത്ത്, പ്രവീൺ, ടക്സ് എല്ലാവരും തന്നെ അത് ശ്രദ്ധിക്കും അതിക വെച്ചു നീട്ടാത്തെ AFD കൾ ഡീലീറ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ടക്സ് ഇതിന്റെ നല്ല സാധ്യത കണ്ട് കൊണ്ട് പുതിയ ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ടുണ്ട് . {{Db-reason}} ഇത് വളരെ ഉപകാരപ്പെടുന്ന ടെമ്പ്ലെറ്റു തന്നെ എന്ന് സന്തോഷ പൂർവ്വം പറയട്ടെ. പിന്നെ ലേഖനങ്ങൾ വളരെ യധികം വിപുലീകരിക്കുവാനും അത് മെച്ചപ്പെടുത്തിയിരിക്കുവാനും ശക്തമായ പിന്തുണ ചള്ളിയൻ, സുനിൽ, ഷിജു എന്നിവരിൽ നിന്ന് ഉണ്ടായിട്ടുണ്ട്, ഇപ്പോഴും അതി ശക്തമായി ഉണ്ട്. പ്രത്യേകിച്ച് ചള്ളിയനെ കുറിച്ച് എടുത്ത് പറയേണ്ട ഒരു കാര്യമുണ്ട്. അദ്ദേഹം മഹാത്മാഗാന്ധി ലേഖനത്തിനെ ഒരു വലിയ ലേഖനമാക്കിയതിനെ കുറിച്ച് . Awsome edit കളുടെ ഒരു രാജാപട്ടം അദ്ദേഹത്തിന് എങ്ങനെ വാരി കൊടുത്താലും മതിയാവില്ല. അങ്ങനെ ഇപ്പോൾ നമ്മുടെ വിക്കി 44 എന്ന ഡെപ്തിൽ നിന്ന് 49 എന്ന ഡെപ്തിലേക്ക് കുതിച്ച് ചാടിയിരിക്കുകയാണ്. എനിക്ക് വളരെ ഇഷ്ടമായി ഈ കുട്ടായ്മ വളരെ നല്ല ടീം വർക്ക്. ഇതിന്റെ എല്ലാ ക്രഡിറ്റും‍ മേൽപ്പറഞ്ഞ വ്യക്തികൾക്ക് ഞാൻ നൽകുകയാണ്.

പക്ഷെ സുഹൃത്തുക്കളെ നമ്മൾ ഇനിയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം റീഡയറക് റ്റ്കൾ ആണ്. ഞാൻ പലപ്പോഴും കാണുന്ന ഒരുകാര്യം പലരും ഒരു ലേഖനമുണ്ടാക്കിയാൽ അതിന് ഒരു റീഡയറക്ട് തന്നെത്താൻ ഉണ്ടാക്കി തിരിച്ച് വിടുന്ന പരിപാടി. ഈ പരിപാടിയോട് എനിക്ക് വിയോജിപ്പാണ് ഉള്ളത്. ഉണ്ടാക്കുന്നവർക്ക് ഒരു അഭിപ്രായം ഉണ്ടായേക്കാം എന്തെന്നാൽ തെറ്റായി അന്വേഷിക്കുന്നവർക്ക് റീഡയറക്ഷൻ കൊടുക്കാനാണിത്. എനിക്ക് അതിനോട് അഭിപ്രാ‍യം ഇല്ല. പരമാവധി റീഡയറക്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് വിക്കിയുടെ ഡെപ്ത് കുറക്കും. എല്ലാവരും ശ്രദ്ധിക്കുക. പിന്നെ വേണ്ടത് ഈ കുടായ്മ നിലനിർത്തി കൊണ്ട് മുന്നോട്ട് പോകുക. മാത്രവുമല്ല എല്ലാവരും മേല്പറഞ്ഞ കാര്യങ്ങളിൽ ഒരു ശ്രദ്ധവെക്കുക. പിന്നെ എല്ലാ ലേഖനങ്ങളും തിരഞ്ഞ് പിടിച്ച് വിക്കി ഫൈ ചെയ്യുക. എല്ലാവർക്കും നന്ദി. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:46, 25 മാർച്ച് 2007 (UTC)[മറുപടി]

ജിഗേഷ്ജി തെറ്റിദ്ധരിക്കരുത്, പിണങ്ങുകയുമരുത്. ഒരു വിക്കിപീഡിയക്ക് ഡെപ്ത് അത്യവശ്യമാണ്. പക്ഷേ അതിനായി ശൂന്യലേഖനങ്ങൾ മായ്ക്കുന്നതിനോടും റീഡിറക്ടുകൾ ഒഴിവാക്കുന്നതിനോടും ഞാൻ യോജിക്കുന്നില്ല. ഒരു ലേഖനം ഉണ്ടാകാൻ ഒട്ടേറെ പേരുടെ സേവനം ആവശ്യമാണ്, പക്ഷേ അത് മായ്ക്കാൻ ഒരു സിസോപ്പിന്റെ ഒരു മൗസ്ക്ലിക്ക് മതി. എത്രക്ലിക്കിയാലാണ് ഒരു ലേഖനം ഉണ്ടാവുക. അതുകൊണ്ട് തന്നെ ലേഖനത്തിന് അതിന്റേതായ ഒരു വിലയുണ്ട്. ഇപ്പോൾ ശൂന്യമായിക്കിടക്കുന്ന ഒരു ലേഖനം എങ്ങിനെ വിപുലീകരിക്കാം എന്നാണ് നോക്കേണ്ടത്.
എന്ന നിർവചനം നോക്കിയാൽ ശൂന്യലേഖനങ്ങൾ(Redirect also) ഡെപ്തിനെ ബാധിക്കുന്നുമില്ല, പക്ഷേ അത് വിപുലീകരിച്ചാൽ ഡെപ്ത് കൂടുകയും ചെയ്യും. ശൂന്യലേഖനങ്ങൾ ഉണ്ടാക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. ഇപ്പോഴുള്ളവ നമുക്ക് വലുതാക്കാം. ഏതെങ്കിലും ഒരു ഉപയോക്താവ് തുടർച്ചയായി ശൂന്യലേഖനങ്ങൾ ഉണ്ടാക്കിയാൽ അയാളെ നിരുത്സാഹപ്പെടുത്താനായി ഡിലീറ്റും ചെയ്യാം. വിക്കിപീഡിയയിൽ എന്തെങ്കിലും കാര്യം അന്വേഷിക്കാൻ വരുന്നവർക്ക് റീഡിറക്റ്റ് സഹായകരമാകത്തേയുള്ളു. ആറാള് നൂറ് രീതി എന്നല്ലേ പറയുന്നത് അതുകൊണ്ട് ഒരാൾ ഒരു പ്രത്യേക ലേഖനം അന്വേഷിക്കാനിടയുള്ള വിധത്തിലെല്ലാം റീഡിറക്ട് ദീർഘകാലാടിസ്ഥാനത്തിലെങ്കിലും ഉപകാരപ്രദമാകത്തേയുള്ളു. --പ്രവീൺ:സംവാദം 06:46, 25 മാർച്ച് 2007 (UTC)[മറുപടി]


താങ്കൾ പറയുന്ന ആശയം തന്നെയാണ് എനിക്കും ഉള്ളത്. റീഡയറക്ജിന്റെ കാര്യത്തിൽ എനിക്ക് താങ്കൾക്കുള്ള കാഴച്ചപ്പാടാണ് ഉള്ളത്. പക്ഷെ ഒരു ലേഖനം ഉണ്ടാക്കി അതിന് അപ്പോൾ തന്നെ 3 നടുത്ത് റീഡയറക്ട് ചെയ്യൂന്ന രീതിയാണ് എനിക്ക് പിടിക്കാത്തത്. --  ജിഗേഷ്  ►സന്ദേശങ്ങൾ  09:03, 25 മാർച്ച് 2007 (UTC)[മറുപടി]

അതന്നെ ജിഗേഷ്ജി, ഇപ്പം പശ്ചിമഘട്ടം എന്നൊരു ലേഖനം ഉണ്ടെങ്കിൽ അതൊലോട്ട് സഹ്യപർവ്വതം, സഹ്യാദ്രി, Western Ghats എന്നൊക്കെ റീഡിറക്ട് ഇടണം എന്നാണ് ഉദ്ദേശിച്ചത്. --പ്രവീൺ:സംവാദം 04:55, 26 മാർച്ച് 2007 (UTC)[മറുപടി]

നിർദ്ദേശങ്ങൾ

തിരുത്തുക

ഇടതുവശത്തുള്ള Cite this article എന്നത്‌ ഈ ലേഖനത്തിന്റെ പ്രമാണം എന്നോ മറ്റോ ആക്കിയാൽ നന്നയിരുന്നു. അതു പോലെ toolbox എന്നതും (പല നിർദ്ദേശങ്ങളും വന്നതാണ്‌) പണിപ്പെട്ടി എന്നോ എന്തോ... എന്തായാലും മലയാളിയാവണം. എതിർപ്പുക്കൽ വരികയാണെങ്കിൻൽ മാറ്റാമല്ലോ. അതുപോലെ കണ്ണികൾ (whatlikshere) എന്നത്‌ അനുബന്ധകണ്ണികളെന്നും, അനുബന്ധ മാറ്റങ്ങൾ (Recentchangeslinked) എന്നത്‌ അനുബന്ധ കണ്ണികളിലെ മാറ്റങ്ങൾ എന്നുമാണ്‌ കുറച്ച്‌ കൂടി നന്നായി തോന്നുന്നത്‌ --സാദിക്ക്‌ ഖാലിദ്‌ 08:03, 22 മാർച്ച് 2007 (UTC)[മറുപടി]

cite this article എന്നു പറയുമ്പോൾ ഈ ലേഖനം മറ്റു ലേഖനങ്ങൾക്ക് ആധാരമാക്കുന്നത് ഏതു രീതിയിൽ എഴുതാം എന്നോ മറ്റോ ആണ് ഉദ്ദേശിക്കുന്നത്. അല്ലാതെ പ്രസ്തുത ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ആധാരങ്ങൾ എന്ന് അല്ല. അതിനാൽ പറ്റിയ വാക്ക് കണ്ടു പിടിക്കണം ടൂൾ ബോക്സിന് ജിഗേഷ് ഏതോ മലയാളം പറഞ്ഞിരുന്നൂ. പണിയായുധ കലവറ എന്നോ മറ്റോ. എന്തായാലും ഇത് പഞ്ചായത്തിൽ അവതരിപ്പിക്കണം എന്നാണ് ഞാൻ കരുതുന്നത് പഞ്ചായത്ത് പ്രസിഡൻറ് എന്താ തീരുമാനിക്കട്ടേ. --ചള്ളിയാൻ 16:46, 24 മാർച്ച് 2007 (UTC)[മറുപടി]

ഹ്രസ്വ ലേഖന യജ്ഞം

തിരുത്തുക

ഞാൻ ഒരു യജ്ഞം വിക്കിൽ നടത്താ‍ൻ ആഗ്രഹിക്കുന്നു. വിക്കിയിലെ പരമാവധി 500 ബൈറ്റിന് താഴെയുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തി അവയുടെ ഡെപ്ത് കൂട്ടുക (നാ‍നാർത്ഥങ്ങളെ വിട്ടുകളയാവുന്നത്). ലേഖനങ്ങളുടെ ലിസ്റ്റ് ഇവിടെ കിട്ടും. പങ്കെടുക്കാവാൻ താല്പര്യമുള്ളവർ സഹകരിക്കുക. ഈ കാണിച്ചിരിക്കുന്ന ലിങ്കിലെ ലേഖനങ്ങൾ മെച്ചപ്പെടുത്തുക. എല്ലാവരും ഒത്ത് ശ്രമിച്ചാൽ ഇത് സംഭവിക്കാവുന്നതേയുള്ളു. ലേഖനങ്ങൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുള്ള സൂചനകൾ താഴെ കൊടുക്കുന്നു.

  1. ലേഖനങ്ങളിലെ ഉള്ളടക്കം കൂട്ടി മെച്ചെപ്പെടുത്തുക
  2. ചിത്രങ്ങൾ ചേർക്കുക (വിക്കി കോമൺസിന്റെ സഹായം ഉപയോഗിക്കുക)
  3. ടാക്സോബോക്സ് ചേർക്കുക (ടാക്സോ ബോക്സ് നിലവിൽ ഇല്ലെങ്കിൽ ഉണ്ടാക്കുക, അല്ലെങ്കിൽ ടാക്സോ ബോക്സ് ഉണ്ടാക്കാനുള്ള സഹായം ചോദിക്കാവുന്നതാണ് . TUX JIGESH Sunil എന്നിവരോട് സഹായം ചോദിക്കാവുന്നതാണ്. )
  4. ടെമ്പ്ലെറ്റുകൾ, ലിങ്കുകൾ ചേർക്കുക.
  5. പൂർണമായും വിക്കി ഫൈ ചെയ്യാൻ നോക്കുക.

--  ജിഗേഷ്  ►സന്ദേശങ്ങൾ  04:30, 29 മാർച്ച് 2007 (UTC)[മറുപടി]

അഭിപ്രായങ്ങൾ

തിരുത്തുക

നല്ലതുതന്നെ, എല്ല സഹകരണവും വാഗ്ദാനം ചെയ്യുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:44, 31 മാർച്ച് 2007 (UTC)[മറുപടി]

സേവ് ചെയ്യുക

തിരുത്തുക

സേവ് ചെയ്യുക എന്നതിനു പകരം സം‌രക്ഷിക്കുക എന്നാക്കിക്കൂടേ.. എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.--Vssun 08:23, 4 ഏപ്രിൽ 2007 (UTC)[മറുപടി]

protect അല്ലേ ‘സംരക്ഷിക്കുക‘ എന്ന പദത്തിനു കൂടുതൽ യോജ്യം? save -നു ‘കാത്തുസൂക്ഷിക്കുക‘യാവും ശരിയെന്നു തോന്നുന്നു--പ്രവീൺ:സംവാദം 17:54, 4 ഏപ്രിൽ 2007 (UTC)[മറുപടി]

save = രക്ഷിക്കുക, save me= എന്നെ രക്ഷിക്കൂ. നിഘണ്ഡു മാറ്റണം. ഡി.സി. യുടേത് ഒട്ടും മെച്ചമില്ല എന്നാണ്‌ കാലിക്കൂട്ടരുടെ അഭിപ്രായം --ചള്ളിയാൻ 18:48, 13 മേയ് 2007 (UTC)[മറുപടി]

ശൈലികൾ, ഗ്രാമ്യപദങ്ങൾ എന്നിവ

തിരുത്തുക

ശൈലികൾ, ഗ്രാമ്യപദങ്ങൾ എന്നിവയുടെ ശേഖരമായി ലിസ്റ്റുകൾ തുടങ്ങുന്നത് ഉചിതമായിരിക്കും. അന്യംനിന്നുപോവുന്ന ശൈലികളുടെ സൂക്ഷിപ്പ് പ്രധാനമാണ്, വിജ്ഞാനകോശത്തിൽ പ്രസക്തവും ആണ്. ചില ഉദാഹരണങ്ങൾ ഇട്ടവളിക്കൊക്കെ ചന്തികഴുകണമെങ്കിൽ ഉള്ളങ്കയ്യിൽ കുളം വേണം. കുളമെത്ര കുണ്ടി കുണ്ടു കുണ്ടിയെത്ര കുളം കണ്ടു. മണ്ടേലെ വര കുണ്ടീല് മാന്തിയാൽ പോവില്ല. ആടിനു താടിയുണ്ടായിട്ട് അമ്പട്ടെനെന്തു കാര്യം. തൂറാത്തോൻ തൂറുമ്പം(മ്പോൾ) തീട്ടംകൊണ്ടാറാട്ട്. കാട്ടിൽക്കിടക്കുന്ന കാഞ്ഞിരമാണേലും മഴുത്തായയ്ക്ക് നന്ന്. മൂലേൽക്കിടക്കുന്ന മഴുവെടുത്ത് കാലിനിടുക. തീട്ടത്തിലേക്ക് കല്ലെടുത്തെറിഞ്ഞാൽ മോത്തേക്ക് തെറിക്കും. കാടിക്കഞ്ഞ്യാണെങ്കിലും മൂടിക്കുടിക്കണം.

ഇതൊന്നും അസഭ്യമെന്നു തള്ളിക്കളയേണ്ടതല്ല. ധാർമ്മകിതയ്ക്ക് ഇവിടെ പ്രസക്തിയില്ല. ഈ പോർട്ടൽ നോക്കുക. http://en.wikipedia.org/wiki/Portal:Nudity

വിക്കി ചൊല്ലുകളിൽ എഴുതാം ഇതൊക്കെ--Vssun 09:56, 6 ഏപ്രിൽ 2007 (UTC)[മറുപടി]

വേണ്ടാത്ത നീട്ടൽ

തിരുത്തുക

കുറെയേറെ പദങ്ങൾക്ക് തെറ്റായ നീട്ടൽ കാണുന്നു. ലൈംഗീകം, ഭൌതീകം എന്നൊക്കെ. രണ്ടും തെറ്റാണ്. ശരി ലൈംഗികം, ഭൗതികം എന്നിങ്ങനെ.

കോഴിക്കോടന്റെ സംവാദത്താളിൽ നിന്നും അടർത്തിയത്..--Vssun 12:09, 13 ഏപ്രിൽ 2007 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനങ്ങൾ---ചില നടപടിക്രമങ്ങൾ

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ കൂടുതൽ ലേഖനങ്ങൾ പിറക്കുകയായി. കൂടുതൽ പേർ ലേഖകരായും എത്തുന്നു. ഒക്കെ ശുഭസൂചനകൾ. ആരുമില്ലാത്ത കാലത്ത് ഒരു മാതൃക എന്ന നിലയിൽ മാത്രമായിരുന്നു വിക്കിയിലെ പല സജ്ജീകരണങ്ങളും. അത്തരമൊരു താൽക്കാലിക സംവിധാനമായിരുന്നു പ്രധാനതാളിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ കാര്യത്തിലും സ്വീകരിച്ചിരുന്നത്. അവിടെ പ്രത്യക്ഷപ്പെട്ട പല ലേഖനങ്ങളും സൂക്ഷ്മപരിശോധനയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ യോഗ്യമായിരുന്നില്ല.

പങ്കാളിത്തം കൂടിയതിനാൽ ഇത്തരം ലേഖനങ്ങളുടെ കാര്യത്തിൽ സ്ഥിരമായ ചില നടപടിക്രമങ്ങൾ ആവശ്യമാണ്. കൂടുതൽ എഡിറ്റർമാരുള്ളപ്പോൾ ലേഖനങ്ങളും അതിനൊപ്പം മികച്ചതാകണം. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ ഒരു പടികൂടി മികച്ചതാകണമെന്ന കാര്യത്തിലും സംശയമില്ലല്ലോ. ഈ ലക്ഷ്യം മുൻ‌നിർത്തി തിരഞ്ഞെടുത്ത ലേഖനങ്ങളെ കണ്ടെത്തുന്നതിന് സഹായകമാകുന്ന വിധത്തിൽ ഏതാനും പദ്ധതി താളുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഈ പ്രക്രിയകളിൽ എല്ലാ വിക്കിപീഡിയ പ്രവർത്തകരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സമ്പൂർണ്ണമെന്നു തോന്നുന്ന ലേഖനങ്ങൾ മാത്രം തിരഞ്ഞെടുത്ത ലേഖനങ്ങൾ കണ്ടെത്താനുള്ള ചർച്ചാവേദിയിൽ അവതരിപ്പിക്കുക, അവിടെ നിർദ്ദേശിക്കപ്പെടൂന്ന ലേഖനങ്ങളെപ്പറ്റി തുറന്ന ചർച്ചകൾക്കു വഴിയൊരുക്കുക, ലേഖനങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ ആരായുക എന്നിങ്ങനെ സജീവമായ ഇടപെടലുകളുണ്ടെങ്കിലേ ഈ പദ്ധതി പ്രാവർത്തികമാവുകയുള്ളൂ.

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന പദ്ധതിതാളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. നിലവിൽ തിരഞ്ഞെടുത്ത ലേഖനങ്ങളായി കാണുന്ന ലേഖനങ്ങളെ ആ ഗണത്തിൽ നിന്നും ഒഴിവാക്കി ഈ പ്രക്രിയയിലൂടെ കടത്തിവിടുക എന്നൊരാശയവുമുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. മൻ‌ജിത് കൈനി 18:44, 19 ഏപ്രിൽ 2007 (UTC)[മറുപടി]

ലോഗ് ഇൻ സക്സസ്ഫുൾ

തിരുത്തുക

login successful എന്നത് അതേ പടി തർജ്ജമ ചെയ്ത് പ്രവേശനം വിജയം. എതോ മന്ത്രം ചൊല്ലുന്നപോലെ. വിജയകരമായി പ്രവേശിച്ചിരിക്കുന്നു എന്നല്ലേ മലയാളത്തിൽ വരേണ്ടത്? നിർദ്ദേശം മാത്രം

അതേ പോലെ റ്റെമ്പ്ലേറ്റ് എന്നത് മാതൃകയും കാറ്റഗറി നാമവലിയുമല്ലേ? --ചള്ളിയാൻ 02:18, 12 മേയ് 2007 (UTC)[മറുപടി]

തലക്കെട്ടായതുകൊണ്ടാണ്‌ വാക്കുകൾ ചുരുക്കിയത്. അവിടെ നീട്ടിവലിച്ച് എഴുതേണ്ടതില്ലല്ലോ.. മലയാളം വിക്കിപീഡിയയിൽ "******" എന്ന പേരിൽ താങ്കൾ ലോഗിൻ ചെയ്തിരിക്കുന്നു. എന്ന് താഴെ കാണിക്കുകയും ചെയ്യും. റ്റെമ്പ്ലേറ്റിന്‌ പല അർത്ഥങ്ങളുണ്ട്. അതിലൊന്നല്ലേ മാതൃക. മാറ്റമൊന്നുമില്ലാതെ പലടത്ത് കാട്ടാവുന്നത് എന്ന അർത്ഥത്തിൽ ഫലകം തന്നെ യോജ്യം എന്നെന്റെ അഭിപ്രായം. എന്തിന്റേയോ ഒരു മിക്സഡ് കൂട്ടമാകാം നാമാവലി. എന്നാൽ സൂചിക പ്രത്യേക ലക്ഷ്യത്തോടെയുള്ള സൂചകസഞ്ചയവും--പ്രവീൺ:സംവാദം 11:36, 12 മേയ് 2007 (UTC)[മറുപടി]


മേൽ പറഞ്ഞതിന്‌ അതായത് മിക്സഡ് കൂട്ടം, ടെമ്പ്ലേറ്റിന്‌ പല അർത്ഥങ്ങൾ, എന്നതിനൊക്കെ ഒരു തെളിവ് കിട്ടിയാൽ കൊള്ളാം. നിഘണ്ടുവിന്റെ പേരായാലും മതി. താങ്കൾ മാത്രം ഇത് ഒറ്റക്ക് തീരുമാനിക്കുന്നതിലെ ഔചിത്യം എനിക്ക് മനസ്സിലാവുന്നില്ല. പഞ്ചായത്ത് പിന്നെ എന്തിനാണ്‌?

വിജയകരമായ പ്രവേശനം എന്ന് ചുരുക്കാമല്ലോ. പിന്നെ നീണ്ടു പോയതുകൊണ്ട് എന്താ കുഴപ്പം. ലോഗിൻ സക്സസ് ഫുൾ എന്നതു തന്നെ നീണ്ടാണ്‌ ഇരിക്കുന്നത്. പ്രവേശനം വിജയം എന്നത് തികച്ചും നല്ല പദമല്ല എന്നാണ്‌ എന്റെ അഭിപ്രായം.

ഫലകത്തിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞതിനോട് എനിക്കും എതിർപ്പില്ല.

പിന്നെ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ട എന്നതിനേക്കാൽ മാറ്റങ്ങൾ അവഗണിക്കുക എന്നും തലക്കെട്ടിന്‌ പകരം ശീർഷകം എന്നും, മാറ്റിയെഴുതുക എന്നതിന് പകരം തിരത്തുക എന്നും ഞാൻ നിർദ്ദേശിക്കുന്നു. വേറെ ആരും ഇല്ലേ വിക്കിയിൽ പോലീസുകാരായിട്ട്? --ചള്ളിയാൻ 18:44, 13 മേയ് 2007 (UTC)[മറുപടി]


  • അംഗങ്ങൾ ഏറിയതിനാൽ ലോക്കലൈസേഷനും മറ്റെന്തും ചർച്ചയ്ക്കു വിടുകയാണു നല്ലത് പ്രവീണേ. ലോഗിൻ സക്സസ്ഫുൾ എന്നതിനു ചള്ളിയാൻ പറഞ്ഞ പരിഭാഷ കൊള്ളാം. പക്ഷേ ടെമ്പ്ലേറ്റിനു മാതൃക ചേരുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ചില പദങ്ങൾക്ക് നിഘണ്ടുവിലുള്ള അർത്ഥത്തേക്കാൾ അതിനു ചേരുന്ന മറ്റു വാക്കുകളുണ്ടോ എന്നന്വേഷിക്കണം. ടെമ്പ്ലേറ്റ് എന്നാൽ പേജിനുള്ളിൽ മറ്റൊരു പേജ് എന്നൊരു അനായാസമാ‍യ അർത്ഥം ഉണ്ടെന്നാൺ എന്റെ തോന്നൽ. ആ നിലയ്ക്കാണ് അന്ന് ഫലകം എന്ന വാക്കു തിരഞ്ഞെടുത്തത്. അത് പരിപൂർണ്ണമാണെന്ന് അഭിപ്രായമില്ല. എങ്കിലും മാതൃക അതിന്റെ ഉപയോഗത്തെ ധ്വനിപ്പിക്കും എന്നും തോന്നുന്നില്ല. ചർച്ച തുടരട്ടെ; മറ്റു വാക്കുകളുമായും ആരെങ്കിലും വരുമായിരിക്കും. അതുപോലെ തന്നെ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ട എന്നതിനേക്കാൾ ചള്ളിയാൻ പറഞ്ഞ മാറ്റങ്ങൾ അവഗണിക്കുക എന്ന പദവും കൂടുതൽ യോജിക്കും എന്നുതോന്നുന്നു.

ശീർഷകം അല്പം വരേണ്യപദമാണെന്നാൺ എന്റെ അഭിപ്രായം. സാധാരണക്കാരുടെ പദം എന്ന നിലയിൽ തലക്കെട്ട് എന്നതിനെത്തന്നെ പിന്തുണയ്ക്കുന്നു. എഡിറ്റിങ്ങിനു തിരുത്തൽ എന്നും പറയാം. പക്ഷേ തിരുത്തൽ എന്ന പദത്തിൻ അല്പം നെഗറ്റീവ് അർത്ഥം വന്നുപോയിട്ടുണ്ടോ എന്നും സംശയം. തിരുത്തൽ മാത്രമല്ലല്ലോ കൂട്ടിച്ചേർക്കലുകളും(വാല്യൂ അഡിഷൻസ്) എഡിറ്റിങ്ങിന്റെ ഭാഗമാണല്ലോ. ആ നിലയ്ക്കാൺ മാറ്റിയെഴുതുക എന്നതു തിരഞ്ഞെടുത്തത്. മുൻപത്തേതുപോലെ അതും അവസാനവാക്കല്ല. മൻ‌ജിത് കൈനി 22:24, 13 മേയ് 2007 (UTC)[മറുപടി]

എഡിറ്റിംങ്ങിന് സംശോധനം ഉപയോഗിച്ചുകൂടെ? --സാദിക്ക്‌ ഖാലിദ്‌ 16:34, 15 മേയ് 2007 (UTC)[മറുപടി]

മുന്നറിയിപ്പ്!: ഈ പ്രവൃത്തി ഒരു നല്ലതാളിൽ അപ്രതീക്ഷിതവും, ഉഗ്രവുമായി തീർന്നേക്കാം. മുന്നോട്ടു പോകുന്നതിനു മുമ്പ് താങ്കൾ ചെയ്യുന്നതെന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക. ഉഗ്രം എന്ന വാക്കിനേക്കാൾ വിനാശകരം എന്ന് ആക്കുന്നത് അല്ലേ നല്ലത്? (തലക്കെട്ട് മാറ്റുക എന്ന സ്ഥലത്ത്)ചള്ളിയാൻ 14:22, 16 മേയ് 2007 (UTC)[മറുപടി]

 Y ചെയ്തു വിജയകരമായി പ്രവേശിച്ചിരിക്കുന്നു, മാറ്റങ്ങൾ അവഗണിക്കുക എന്നീ ഒന്നിലധികം പേർ പിന്തുണച്ച മീഡിയാവിക്കി സന്ദേശങ്ങൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്.--Vssun 06:29, 22 മേയ് 2007 (UTC)[മറുപടി]

വിഞ്ജാന വിജ്ഞാന ശകലങ്ങൾ

തിരുത്തുക

വിക്കിപീഡിയയിൽ വിജ്ഞാന ശകലങ്ങൾ ഉൾക്കൊള്ളിച്ചാൽ എങ്ങനെ ഉണ്ടാകും? ഇംഗ്ലീഷ്‌ മാസികകളിൽ Did you know? എന്ന തലക്കെട്ടിൽ കൗതുക കരമായ ചില വാർത്തകൾ നൽ കിയിരിക്കുന്നത്‌ പൊലെ.എല്ല പേജിലും ഇത്തരം ചില വാർത്തകൾ ഉണ്ടവുന്നത്‌ പായസത്തിൽ തേങ്ങകൊത്തിടുന്നതു പോലെ രസകരമാണ്‌. — ഈ തിരുത്തൽ നടത്തിയത് Nikhilvishnupv (സംവാദംസംഭാവനകൾ)

എല്ലാ പേജിലും വേണോ? ഒന്നുരണ്ടു പേജിൽ പരീക്ഷിച്ചുനോക്കൂ. ആൾക്കാരുടെ അഭിപ്രായം അറിയാമല്ലോ. Simynazareth 02:32, 22 മേയ് 2007 (UTC)simynazareth[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ പ്രധാന താളിൽ ഇങ്ങനെ ഒരു പരിപാടി ഉണ്ട്. പക്ഷെ അത് നിലവിൽ ഉള്ള ലേഖനങ്ങളിൽ നിന്നുള്ള വിജ്ഞാനശകലങ്ങളാണ്. അതു തന്നെയാണല്ലോ ഒരു പരിധിവരെ MPSHORT എന്ന ടെമ്പ്ലേറ്റിലൂടെ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് നിതിൻ പറഞ്ഞ വിധത്തിൽ എങ്ങനെയാണ് ചെയ്യുന്നത് എന്ന് ഒന്നോ രണ്ടോ ലേഖനത്തിൽ ഉദാഹരണം ആയി ചെയ്യാമോ? --Shiju Alex 03:16, 22 മേയ് 2007 (UTC)[മറുപടി]

പിന്നേയ്, വിഞ്ജാനം അല്ല വിജ്ഞാനം ആണ് :-) Simynazareth 05:28, 22 മേയ് 2007 (UTC)simynazareth[മറുപടി]

തിരുത്തി :-) ViswaPrabha (വിശ്വപ്രഭ) 05:52, 22 മേയ് 2007 (UTC)[മറുപടി]

തമ്പ് ആയി നൽകുന്ന ചിത്രങ്ങൾക്കു താഴെ അത്തരം ശകലങ്ങൾ ഉൾക്കെള്ളിക്കാമെന്നു തോന്നുന്നു. --Vssun 06:31, 22 മേയ് 2007 (UTC)[മറുപടി]

അക്ഷരത്തെറ്റ്

തിരുത്തുക

അക്ഷരത്തെറ്റ് തിരുത്താൻ നമുക്കിപ്പോൾ അക്ഷരയന്ത്രമുണ്ട്, അത് നന്നായി വർക്ക് ചെയ്യുന്നുമുണ്ട്. എന്നാൽ എഡിറ്റു ചെയ്യുമ്പോൾ തന്നെ സ്പെൽചെക്ക് ചെയ്യാൻ കഴിഞ്ഞാൽ അതു കൂടുതൽ നന്നായിരിക്കില്ലേ. നീണ്ട ലേഖനങ്ങളിൽ ഇതു കൂടുതൽ പ്രയ്യോജനപ്പെടും. മാത്രമല്ലാ അക്ഷരയന്ത്രം എല്ലാ അക്ഷരത്തെറ്റുകളും പരിഹരിക്കില്ലല്ലൊ. പ്രായോഗികമാണോ എന്നറിയില്ല എന്നാലും എന്തെങ്കിലും ചെയ്യാനൊക്കുമോ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 12:17, 2 ജൂൺ 2007 (UTC)[മറുപടി]

interner relay chat in സഹായി

തിരുത്തുക

പുതുമുഖങ്ങൾ ആകെ അമ്പരന്ന് വിക്കിയിൽ നിന്ന് ഓടിപ്പോവാറുണ്ട്. അവരെ പിടിച്ചു നിർത്താൻ സഹായിക്കുന്ന ഒരു നിർദ്ദേശമാണ്: ഐ.അർ.സി ചാറ്റിൽ ആരെങ്കിലും ഉണ്ടെങ്കിൽ നമുക്ക് റണ്ണിങ്ങ് കമൻററി നൽകാം. അതിൻറെ ലിങ്ക് irc://irc.freenode.net/ml.wikipedia സഹായിയിലോ മറ്റോ കൊടുത്താൽ മതിയല്ലോ. ആരെങ്കിലും ആ ചാറ്റ് റൂമിൽ ഉണ്ടായാ മതി. പതിയെ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല. സ്റ്റാർട്ടിങ്ങ് ട്രബിൾ ഒഴിവാക്കിയാൽ തന്നെ നിരവധി പേരെ നമുക്ക് പിടിച്ചിരുത്താം എന്നാണ് എനിക്ക് തോന്നുന്നത്. ഇക്കാര്യത്തിൽ മറ്റു വിക്കികളെ മാതൃകയാക്കേണ്ട ആവശ്യം ഒന്നുമില്ല. നമുക്ക് നമ്മളുടേതായ വ്യക്തിത്വം നിലനിർത്താം. ഇതിന് സാങ്കേതിക തടസ്സം വല്ലതുമുണ്ടെങ്കിൽ ഒഴിവാക്കാം. എല്ലാവരുടേയും അഭിപ്രായം ഉണ്ടായിട്ട് മതി. --ചള്ളിയാൻ 06:20, 5 ജൂൺ 2007 (UTC)[മറുപടി]

.

  •   അനുകൂലിക്കുന്നുഞാനും. വിക്കിയിൽ 5 മിനുട്ട് കൊണ്ട് എങ്ങനെ എഴുതിത്തുടങ്ങാം എന്നൊരു ലേഖനവും കൂടെ വേണം. Simynazareth 19:02, 5 ജൂൺ 2007 (UTC)simynazareth[മറുപടി]

ബഹുഭൂരിപക്ഷം ഉപയോക്താക്കളും ഉപയോഗിക്കുന്ന ഐ.ഇ.-യിൽ ആ കണ്ണിയിൽ ക്ലിക്ക് ചെയ്താൽ പേജ് കാണാനില്ല എന്നല്ലേ വരുക. അങ്ങനെ ചെയ്യുന്നവർ തിരിഞ്ഞോടുകയല്ലേ ഉള്ളൂ? --Vssun 18:59, 5 ജൂൺ 2007 (UTC) ഞാൻ എം.ഐ.ആർ.സി. എന്ന ഐ.ആർ.സി. ക്ലൈന്റ് ഇൻസ്റ്റാൾ ചെയ്തതില്പ്പിന്നെ ഐ.ഇ.യിൽ നിന്നും ആ ക്ലൈന്റ് സ്വയം ലോഡാവുന്നുണ്ട്.--Vssun 19:17, 5 ജൂൺ 2007 (UTC)[മറുപടി]

ഈ വക ഇൻസ്റ്റല്ലേഷൻ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ഒരു പേജ് വച്ചാൽ പരെ. അല്ലെങ്കിൽ എന്റെ ജി-മെയിൽ ഐ.ഡി.വച്ചോളൂ. സമയമുള്ളപ്പോൾ ആരെയും സഹായിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. മറ്റുള്ളവരുടെ ജി.മെയിൽ, യാഹൂമെസ്സഞ്ജർ തുടങ്ങിയവ അവരോട് ചോദിച്ചിട്ട് വക്കാം.. --ചള്ളിയാൻ 06:06, 6 ജൂൺ 2007 (UTC)[മറുപടി]

 Y ചെയ്തു--Vssun 09:43, 7 ജൂൺ 2007 (UTC)[മറുപടി]

ആനുകാലികം

തിരുത്തുക

നമ്മുടെ വിക്കിയിൽ ആനുകാലികം താൾ വെറുതെ അലങ്കാരത്തിനു വെച്ചിരിക്കുന്നതാണെന്നു തോന്നുന്നു.ആനുകാലികം താളിൽ നാളുകൾക്ക്‌ മുമ്പ്‌ നടന്ന കാര്യങ്ങളാണല്ലൊ ഉള്ളത്‌.ഇത്‌ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്‌.കാരണം ആദ്യമായി വിക്കിപീഡിയ കാണുന്ന ഒരാൾ നോക്കുന്നത്‌ ആനുകാലികം താൾ തന്നെ യായിരിക്കും.അവിടെ ചെല്ലുമ്പോളോ എല്ലാം ആഴ്ചകൾക്കോ മാസങ്ങൾക്കോ മുമ്പ്‌ നടന്ന കാര്യങ്ങൾ.ഇതു കാണുന്ന ആൾ വിചാരിക്കുക വിക്കിപീഡിയയിൽ ആരും വരാറില്ലെന്നും,ഇത്‌ ഉപേക്ഷിക്കപ്പെട്ട ഒന്നാണെന്നുമാണ്‌.എല്ലാവരുടെയും അഭിപ്രായം ആരായുന്നു.Nikhilvishnupv 05:21, 6 ജൂൺ 2007 (UTC)[മറുപടി]

ഞാൻ ഇത് കുറേ കാലം മുന്ന് പറഞ്ഞിരുന്നു. ആനുകാലികം വൃത്തിയായി ചെയ്യണമെങ്കിൽ ആത്മാർത്ഥമായ അർപ്പണബോധം വേണം. അതിനായി ഒരു ഗ്രൂപ്പിനെ ചുമതലപ്പെടുത്താവുന്നതാണ്‌. നിഖിലിന്‌ സമ്മതമണെങ്കിൽ കുറച്ച് പേരെ സംഘടിപ്പിച്ച് ഒരു സമിതി ഉണ്ടാക്കൂ. വാർത്തകൾ ശേഖരിക്കാനും അത് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാനും മത്സരബുദ്ധി വേണം (വേണ്ട) --ചള്ളിയാൻ 06:02, 6 ജൂൺ 2007 (UTC)[മറുപടി]

വിക്കിയിൽ ഇതുപോലെ സ്ഥിരം അപ്ഡേറ്റ് ചെയ്യേണ്ട ഫലകങ്ങളാണ്‌ ചരിത്രരേഖ, പുതിയ ലേഖനങ്ങളിൽ നിന്ന് മുതലായവ. ഓരോന്നും അപ്ഡേറ്റ് ചെയ്യാൻ ഓരോരുത്തരായി മുൻ‌കൈ.. എടുക്കണം. ഓരോന്നും ഓരോരുത്തരുടെ നേതൃത്വത്തിൽ നടക്കണം എന്നാണ്‌ എന്റെ അഭിപ്രായം.--Vssun 12:19, 6 ജൂൺ 2007 (UTC)[മറുപടി]

ടെംപ്ലെയ്റ്റുകളും യൂസെർ ബോക്സുകളും

തിരുത്തുക

ഇപ്പോൾ രണ്ടും ഒരുമിച്ച് കിടക്കുകയാണല്ലോ. ഇവയെ ഒന്നു വേർതിരിക്കുന്നത് ഉപകാരമാവും. Calicuter 08:24, 12 ജൂലൈ 2007 (UTC)[മറുപടി]

 Y ചെയ്തു. നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 06:31, 14 ജൂലൈ 2007 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനം

തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ തിരഞ്ഞെടുത്ത ലേഖനം എന്ന ബോക്സിൽ നിന്ന് മുൻപത്തെ രണ്ടോ മൂന്നോ തിരഞ്ഞെടുത്ത ലേഖനങ്ങളിലേക്ക് കണ്ണികൾ കൊടുക്കാമോ? എല്ലാ തിരഞ്ഞെടുത്ത ലേഖനങ്ങളും ഉൾക്കൊള്ളുന്ന താളിലേക്കും ഒരു കണ്ണി കൊടുക്കൂ. ഇംഗ്ലീഷ് വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനം എന്ന ബോക്സിന്റെ ചിത്രം ചേർക്കുന്നു. പ്രസക്തമായ ഭാഗങ്ങളിൽ ഓരോ വട്ടം വരച്ചിട്ടുണ്ട്. Simynazareth 03:36, 14 ജൂലൈ 2007 (UTC)[മറുപടി]

 

ഇതിൽ ആർക്കും എതിർപ്പില്ല എന്ന് തോന്നുന്നു. അഡ്മിന്മാർ ആരെങ്കിലും വേണ്ടുന്ന മാറ്റങ്ങൾ വരുത്താമോ? ‌Simynazareth 07:29, 17 ജൂലൈ 2007 (UTC)[മറുപടി]
 --Vssun 09:14, 17 ജൂലൈ 2007 (UTC)[മറുപടി]

യൂസർ ബോക്സുകൾ

തിരുത്തുക

യൂസർ ബോക്സുകൾ "user" / "ഉപയോക്താവ്‌" എന്ന നേംസ്പേസിലേക്ക്‌ മറ്റുന്നത്‌ നല്ലതല്ലേ? ഇതു കാണുക. ഞാൻ ഒരെണ്ണം (ചില്ല്) ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 09:41, 14 ജൂലൈ 2007 (UTC)[മറുപടി]

ആയിക്കോട്ടെ പക്ഷെ താങ്കൾക്കൊരബദ്ധം പറ്റി. ചില്ല് എന്നത് user:sadik khalid/ചില്ല് എന്ന താളിലേക്കു മാറ്റണം. ചില്ല് എന്ന പേരിലുള്ള ഒരു യൂസർക്കുവേണ്ടിയാൺ user:ചില്ല് എന്ന പേജ്. ആ പേജ് ഡിലീറ്റു ചെയ്യൂ.--ജസീം സന്ദേശം · ഒപ്പുശേഖരണം 09:57, 14 ജൂലൈ 2007 (UTC)[മറുപടി]
Very true Jasz. Here it states "Subpage of your own user page or User:UBX." w:User:UBX is a special user account to host all user boxes on its subpages. I'm moving the disputed template to Sadik's subspace. Thanks --ടക്സ് എന്ന പെൻ‌ഗ്വിൻ 11:32, 14 ജൂലൈ 2007 (UTC)[മറുപടി]

അബദ്ധം പറ്റിയത്‌ ശരിതന്നെ, പക്ഷേ ഞാൻ ഉദ്ധേശിച്ചത്‌ റ്റെമ്പ്ലേറ്റുകളും യൂസർ ബോക്സുകളും കൂടിക്കുഴഞ്ഞിരിക്കുന്ന അവസ്ഥ മാറ്റുന്നതിനെ പറ്റിയാണ്‌. ഇംഗ്ലീഷ്‌ വിക്കിയിൽ മിക്കവാറും എല്ലാ യൂസർ പേജും റ്റെംബ്ലേറ്റുകളിലാണെങ്കിൽ user എന്നാണ് തുടങ്ങുന്നത്. അല്ലെങ്കിൽ User:UBX എന്ന താളിന്റെ സബ്‌പേജായിട്ടും. അല്ലാത്തവ സ്വന്തം താളിന്റെ സബ്ബായിട്ടും. നമുക്ക്‌ {{User ml}}, {{CinemaUser}}, {{പ്രകൃതിസ്നേഹി}}, {{500+}}, {{Nrk}}, {{പോലീസ് ഉദ്യോഗസ്ഥനായ ഉപയോക്താ‍വ്}} എന്നിങ്ങനെ യൂസർ ബോക്സുകളുണ്ട്‌. ഇതിനിപ്പോൾ യാതൊരു നയവും നിലവിലില്ല. ഈ പോക്ക്‌ പോയാൽ കുറച്ച്‌ കഴിഞ്ഞാൽ പിടുത്തം വിട്ടുപോകും. --സാദിക്ക്‌ ഖാലിദ്‌ 09:27, 15 ജൂലൈ 2007 (UTC)[മറുപടി]

സാദിഖ് പറഞ്ഞത് ശരിയാൺ. ഇത് കൈവിട്ട് പോകും. നമുക്ക് User:UBX നെ ഇവിടെ ചേർത്താലോ ? ഇപ്പോൾ Template നേം സ്പേസിൽ കിടക്കുന്ന യൂസർ ബോക്സുകളെല്ലാം പിടിച്ച് അതിന്റെ കീഴിലേക്ക് മാറ്റാം. എന്തുപറയുന്നു ?--ടക്സ് എന്ന പെൻ‌ഗ്വിൻ 09:36, 15 ജൂലൈ 2007 (UTC)[മറുപടി]
Template:user <boxname> ഈ സിന്റാക്സല്ലേ നന്നാവുക?--Vssun 09:17, 17 ജൂലൈ 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയെ റെഫർ ചെയ്യുമ്പോൾ

തിരുത്തുക

.... ദയവു ചെയ്ത് അതിന്റെ permanent link കൊടുക്കുക. ഇപ്പോൾ പല ലേഖനങ്ങളിലും അങ്ങനെയല്ല ചെയ്തിരിക്കുന്നത്. അപ്പി ഹിപ്പി (talk) 13:40, 16 ജൂലൈ 2007 (UTC) അങ്ങനെയൊരു കാര്യം നിങ്ങള് പറയുമ്പോഴാണ് അറിയുന്നത് ഹിപ്പിച്ചായാ. Calicuter 15:31, 23 ജൂലൈ 2007 (UTC)[മറുപടി]

ക്രിയേറ്റീവ് കോമണ്സ് ഷെയര് എലൈക്ക് എന്ന ലൈസെന്സോടെ അപ് ലോഡ് ചെയ്ത മിക്ക ചിത്രങ്ങളും ശരിയായ attribution ഇല്ലാത്തതും നീക്കം ചെയ്യേണ്ടതുമാണ്. കാരണം താഴെക്കാണുന്ന ഉദ്ധരണിയില്. "Creative Commons Attribution-ShareAlike - {{cc-by-sa-2.5|Attribution details}} - This is one of several CC licenses. This version permits free use, including commercial use; requires that you be attributed as the creator; and requires that any derivative creator or redistributor of your work use the same license. The desired attribution text should be included as a parameter in the template." Calicuter 15:31, 23 ജൂലൈ 2007 (UTC)[മറുപടി]

പ്രോജെക്റ്റ് പേജ്

തിരുത്തുക

ഇതൊന്നു പ്രൊജെക്റ്റ് പേജ് ആക്കണമല്ലോ. പരിഭാഷ പിന്നെയുമാവാം. http://en.wikipedia.org/wiki/WP:MEATPUPPET#Meatpuppets 15:34, 23 ജൂലൈ 2007 (UTC) — ഈ തിരുത്തൽ നടത്തിയത് Calicuter (സംവാദംസംഭാവനകൾ)


മലയാളം വിക്കിപീഡിയ അഡ്മിന്മാർ

തിരുത്തുക

മലയാളം വിക്കി പീഡിയയിലെ അഡ്മിന്മാർ അഡ്മിൻ പദവി ഒരു ആഭരണമഅയി കൊണ്ടു നടക്കാഅനാണോ അത് എടുത്ത് അണിഞ്ഞത്. നിങ്ങൾക്ക് നിങ്ങളുടെ ചുമതലകൾ നിർ‌വഹിക്കാൻ പറ്റില്ല എങ്കിൽ ആ പദവി ഒഴിഞ്ഞിട്ടു പോകണം.

എന്തിനാണ് മലയാളം വിക്കി പീഡിയയ്ക്ക് 9 അഡ്മിന്മാർ. പേജ് ഡിലീറ്റ് ചെയ്ത് കളിക്കാനോ. അതിനപ്പുറം ഒരു കാര്യനിർ‌വാഹക പണിയും കഴിഞ്ഞ ഒരു മാസമായി വിക്കിയിൽ നടക്കുന്നില്ല. വിക്കിപീഡിയയിൽ ഒരു പദവിയിൽ ഇരുക്കുമ്പോൾ ആ സ്ഥാനത്തോട് അല്പം റെസ്പോൻസിബിലിറ്റി കാണിക്കുക. ദിവസം ദിവസം അവധി എടുത്ത് വിക്കിയിൽ നിന്നു മാറി നിൽക്കാനാണ് പ്ലാൻ എങ്കിൽ പിന്നെ എറന്തിനാണ് ആ പദവി. ഒരു പദവിയിൽ ഇരിക്കുമ്പോൾ അതിനോട് നീതി പ്രവർത്തിക്കുവാൻ കഴിയുന്നില്ല എങ്കിൽ എന്തു ചെയ്യണം എന്നു മൻ‌ജിത്ത് കാണിച്ചു തന്നിട്ടിട്ടുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ പദവിയോട് നീതി പ്രവർത്തിക്കുവാൻ കഴിയുന്നില്ല എങ്കിൽ നിങ്ങളും അതു തന്നെ ചെയ്യുക.

പുതിയയതായി എത്തുന്ന യൂസർമാരെ പേടിപ്പിച്ച് ഓടിക്കുവാൻ ഇവിടെത്തെ പല മൂത്ത വിക്കിപീഡിഅയരും മുൻപിലാണ്. അതിനൊപ്പം തന്നെയണ് ചില വിക്കി പണ്ഡിതനമാരുടെ അറിവ് പ്രദർശിപ്പിക്കുവാനുള്ള തറ കളികളും.

സം‌വാദങ്ങളും ചർച്ചകളേയും ആൾ ബലം കാണിച്ച് അടിച്ച് ഒതുക്കുകയും മലയാളം വിക്കിപീഡിയ ചില നിക്ഷിപ്ത താല്പര്യക്കാരുടെ കൈകളിലേക്ക് ഒതുക്കാനുമുള്ള വൃത്തികെട്ട കളികളാണ് ഇപ്പോൾ വിക്കിയിൽ നടക്കുന്നത്.

പുതിയതായി എത്തുന്ന യൂസർമാരെ വിക്കിയിൽ നിന്നു ഓടിക്കുന്ന പലരുടേയും നയങ്ങൾക്കും ചൂട്ടു പിടിച്ചാൽ ഈ പ്രൊജക്ട് താമസിയാതെ അടച്ചു പൂട്ടാം. അതു വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകവുമാകും. --Shiju Alex 16:40, 23 ജൂലൈ 2007 (UTC)[മറുപടി]

അഡ്മിനുകൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പണികൾ ബാക്കി കിടപ്പുണ്ടെങ്കിൽ; അത് ഏതൊക്കെയാണെന്ന് കാണിച്ചു തന്നാൽ എനിക്ക് പറ്റാവുന്നത് ഞാ‍ൻ ചെയ്തു തീർക്കാം --സാദിക്ക്‌ ഖാലിദ്‌ 17:11, 23 ജൂലൈ 2007 (UTC)[മറുപടി]
അതെ ഇപ്പോൾ വിക്കിപീഡിയയിൽ ഉള്ളവർക്ക് ഒക്കെ അഡ്മിൻ പണി എന്താണ് ഉള്ളതെന്നു പറഞ്ഞു കൊടുക്കണം. അങ്ങനെ ഒരു മെസ്സേജ് ചില അഡ്മിന്മാരുടെ യൂസർ പേജിൽ കണ്ടു. നല്ല ഉത്തരവാദിത്വം.--Shiju Alex 17:27, 23 ജൂലൈ 2007 (UTC)[മറുപടി]
ഞാനും കണ്ടിരുന്നു. പക്ഷേ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതും എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതും നല്ലതല്ല. വിക്കിക്ക്‌ ധാരാളം സംഭാവനകൾ നൽകുന്ന അഡ്മിനുകളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അഡ്മിൻ ജോലികൾ വല്ലതുമുണ്ടെങ്കിൽ പറയണം എന്നു പറഞ്ഞു തത്കാലം വിട്ടു നിൽക്കുന്ന അഡ്മിന്റെ ആത്മാർഥത ചേദ്യം ചെയ്യപ്പെടേണ്ടതില്ല.--സാദിക്ക്‌ ഖാലിദ്‌ 07:53, 24 ജൂലൈ 2007 (UTC)[മറുപടി]

വിക്കിയിൽ ഞാൻ പുതുമുഖമാണ്. നമ്മൾ മലയാളിത്തം കാണിക്കേണ്ടത് തമ്മിലടിച്ചു തന്നെയാണെന്നു തോന്നുന്നു. എല്ലാ മേഖലകളെയും രാഷ്ട്രീയക്കാരുടെ രീതിയിൽ കാണാതിരിക്കാൻ നമ്മൾ ശ്രമിക്കണം. ഇത്തരം സംരംഭങ്ങൾ മരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയ്ക്ക് കരുത്തും വളർച്ചയും നൽകട്ടെ എന്ന് ആശിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Johnsonvarg (സംവാദംസംഭാവനകൾ)

ആദ്യമായി ഷിജുവിനോട് ഒരു വാക്ക്. എന്തെങ്കിലും എഴുതാനുണ്ടെങ്കിൽ കാടടച്ച് വെടിവക്കേണ്ട കാര്യമില്ല എന്റെ പേര്‌ വച്ച് തന്നെ എഴുതാം.
വിക്കിപീഡിയയിൽ ഓരോ സമയത്തേയും എന്റെ താല്പര്യത്തിനനുസരിച്ച് ചെയ്തുകൊണ്ടിരുന്ന നിരവധി പണികളുണ്ട്. ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റൊന്നിൽ ശ്രദ്ധിക്കാൻ സമയവും അവസരവും ലഭിക്കാറില്ല. പ്രവർത്തനത്തിന്റെ ആദ്യകാലങ്ങളിൽ പുതിയ ലേഖനം എഴുതുക അത് തിരുത്തുക എന്നതു മാത്രമായിരുന്നു പണി. പിന്നീട് എല്ലാ പുതിയ മാറ്റങ്ങളും ശ്രദ്ധിക്കുക എന്നതായി രീതി. ഇപ്പോൾ മൂന്നോ നാലോ ഉപയോക്താക്കൾ പുതിയ മാറ്റങ്ങൾ നിരന്തരം ശ്രദ്ധിക്കുന്നുണ്ട് എന്ന് അവരുടെ യൂസർ പേജിൽ എഴുതിയിട്ടുണ്ട്. അതു കൊണ്ട് പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന്, ചരിത്രരേഖ എന്നീ പംക്തികൾ അപ്ഡേറ്റ് ചെയ്യാനായി എന്റെ സമയം വിനിയോഗിക്കുകയാണ്‌. വെറുതേ അപ്ഡേറ്റ് ചെയ്യുക എന്നതിലുപരി എനിക്ക് താല്പര്യമുള്ള ലേഖനങ്ങൾ നന്നാക്കാനും ശ്രമിക്കുന്നു അത്ര മാത്രം. അതു കൊണ്ട് ഞാനിപ്പോൾ ഏകദേശം ഒരു അഞ്ചെട്ടു ദിവസവും, നൂറു ലേഖനങ്ങളും പുറകിലാണ്‌. പുതിയ മാറ്റങ്ങൾ ലഹരി പിടിപ്പിക്കുന്ന ഒരു പേജാണ്‌. അതു നോക്കാൻ നിന്നാൽ ഈ പണികൾ നടക്കില്ല. അതു കൊണ്ടു തന്നെയാണ്‌ ഷിജുവിന്റെ ഈ സം‌വാദം കാണാൻ വൈകിപ്പോയത്. "ഇതു നോക്കുക" എന്നോ മറ്റോ ഒരു മെസേജ് സം‌വാദത്താളിൽ വന്നാൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ സാധിക്കും. സജീവ അഡ്മിനുകൾ കുറവുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ നാമനിർദ്ദേശം നടത്താവുന്നതഅണ്‌. ഷിജുവിന്റെ തെറ്റിദ്ധാരണ മാറിയെന്നു കരുതട്ടെ..--Vssun 13:42, 7 ഓഗസ്റ്റ്‌ 2007 (UTC)