വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-04-2008
കേരള സംസ്ഥാനത്തിലെ അപൂർവം ശ്രീരാമ ക്ഷേത്രങ്ങളിലൊന്നാണ് പുരാതനമായ തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃപ്രയാർ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് കതിനാ വെടി. ദ്രാവിഡ ക്ഷേത്രങ്ങളിലെ ഒരാചാരമാണിത്.
കതിനാ വെടിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ചള്ളിയാൻ