വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-06-2018
കേരളത്തിൽ കണ്ണൂർ ജില്ലയിലെ അതിമനോഹരമായ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായാണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു. കേരളത്തിൽ വാഹനങ്ങൾ ഓടിക്കുവാൻ കഴിയുന്ന ഏക ബീച്ചാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് എന്ന പ്രത്യേകതയും മുഴപ്പിലങ്ങാട് ബീച്ചിനുണ്ട്. 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തം തീർത്ത് വടക്കൻ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യം നൽകുന്നു. കടൽ തീരത്തിനു തെക്കുവശത്തായി ഏകദേശം 200 മീറ്റർ അകലെ ധർമ്മടം തുരുത്ത് (ദ്വീപ്) സ്ഥിതിചെയ്യുന്നു. ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കാറുണ്ട്. ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ