Orchid30.JPG
Orchid30.JPG

ഓർക്കിഡേസിയേ (orchidaceae) കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. ഓർക്കിസ് എന്ന ഗ്രീക് വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരമാണ് ഗ്രീക്ക് ഭാഷയിൽ വ്രഷണങ്ങൾ എന്ന അർത്ഥം വരുന്ന ഓർക്കിസ് എന്ന പദത്തിൽ നിന്നാണ് ഓർക്കിഡ് എന്ന പേർ രൂപപ്പെട്ടത്. പല ഓർക്കിഡുകളുടെയും ജന്മദേശം കിഴക്കൻ ഹിമാലയം, അസ്സാം, ഡാർജിലിംഗ് കുന്നുകൾ, ദക്ഷിണേന്ത്യയിലെ കൊടൈക്കനാൽ പോലെയുള്ള ഉയർന്ന പ്രദേശങ്ങളാണ്. ശ്രീലങ്ക, ജാവ, ബോർണിയോ, ഹാവായ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ഉഷ്ണമേഖലാപ്രദേശങ്ങളും ഇവയുടെ ജന്മഭൂമിയാണ്.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>