വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-05-2018
നാട്ടിൻപുറത്തും വനാന്തരങ്ങളിലും കാണപ്പെടുന്ന ഒരിനം ചിത്രശലഭമാണ് വെള്ളിവരയൻ (ശാസ്ത്രീയനാമം: Spindasis vulcanus). നീല നിറത്തിലുള്ള ചിത്രശലഭങ്ങൾ ഉൾപ്പെടുന്ന ലൈക്കെനിഡേ കുടുംബത്തിലെ അംഗമാണ് വെള്ളിവരയൻ. പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. പുഴുവായിരിക്കുന്ന സമയത്ത് ഇല കൊണ്ടുള്ള കൂടുണ്ടാക്കി ഇവ താമസിക്കുന്നു. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രമാണ് ഈ കൂടുകെട്ടൽ. കൂടിന്റെ അടിഭാഗമാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണം. സമാധി (പ്യൂപ്പ) കഴിച്ച് കൂട്ടുന്നതും ആ കൂട്ടിൽ തന്നെയാണ്. മൺസൂൺ കാലത്ത് വെള്ളിവരയൻ ശലഭങ്ങളുടെ എണ്ണം വർദ്ധിക്കാറുണ്ട്.
ഛായാഗ്രഹണം: വിനീത്