വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/തമോദ്വാരം/പത്തായം 1

ജ്യോതിശാസ്ത്രകവാടത്തിൽ നവംബറിലെ തിരഞ്ഞെടുത്ത ലേഖനം. പ്രധാന താളിലേക്ക് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --ജുനൈദ് | Junaid (സം‌വാദം) 09:44, 5 ഡിസംബർ 2009 (UTC)[മറുപടി]

  •   എതിർക്കുന്നു തുടർച്ചയായി ജ്യോതിശാസ്ത്ര ലേഖനങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നത് നല്ല പ്രവണതയല്ല. മറ്റു മേഖലകളിൽ നല്ല ലേഖനങ്ങൾ വരാത്തത് പരിമിതകളാകാം. എങ്കിലും.. --Anoopan| അനൂപൻ 05:15, 21 ഡിസംബർ 2009 (UTC)[മറുപടി]
  •   നന്നായി, പ്രതികൂലിക്കാൻ പറഞ്ഞ കാരണം കൊള്ളാം :) ജ്യോതിശാസ്ത്ര കവാടം സജീവമായിരിക്കുന്നതുകൊണ്ടും (അക്കാര്യത്തിൽ റസിമാനെ അഭിനന്ദിക്കുന്നു) ജ്യോതിശാസ്ത്ര ലേഖനങ്ങൾ എഴുതാൻ ആൾക്കാരുള്ളതുകൊണ്ട് അങ്ങനെ സംഭവിക്കുന്നു. സജീവമായ മറ്റ് കവാടങ്ങളുണ്ടായിരുന്നെങ്കിൽ കൂടുതൽ മികച്ച ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷെ ഇവിടെ പ്രതികൂലിക്കാൻ പറഞ്ഞ കാരണം അർത്ഥമില്ലാത്തതായിപ്പോയി. ലേഖനത്തിന്റെ എന്തങ്കിലും കുറവുകൾ പറഞ്ഞായിരുന്നെങ്കിൽ....--ജുനൈദ് | Junaid (സം‌വാദം) 06:13, 21 ഡിസംബർ 2009 (UTC)[മറുപടി]
  •   - സുഹൃത്തെ, ഇതു അഭിപ്രായം പറയാനുള്ള വേദിയാണ്‌. ഞാനിവിടെ എന്റെ അഭിപ്രായം പറഞ്ഞു. അതിനു സ്വാതന്ത്ര്യമില്ലെങ്കിൽ ജ്യോതിശാസ്ത്രകവാടത്തിൽ തെരഞ്ഞെടുത്ത ഒരു ലേഖനം നേരെ അങ്ങ് പ്രധാനതാളിൽ തെരഞ്ഞെടുത്ത ലേഖനമാക്കിയാൽ പോരെ? ഇത്തരം ഗിമ്മിക്കുകൾ വേണമായിരുന്നോ? ഒരു കാര്യം മനസിലാക്കുക. ഇത് ജ്യോതിശാസ്ത്രത്തിനു മാത്രമായുള്ള വിജ്ഞാനകോശമല്ല. ഇതു സർവ്വവിജ്ഞാനകോശമാണ്‌. ഇവിടെ എല്ലാ വിഷയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങൾ വരണം. അതു വരുന്നില്ലെങ്കിൽ അതിനുത്തരവാദി ഞാനും നിങ്ങളും അടക്കമുള്ള എല്ലാ എഡിറ്റേഴ്സുമാണ്‌. തെരഞ്ഞെടുത്ത ലേഖനങ്ങൾ സൃഷ്ടിക്കണമെങ്കിൽ കവാടം വേണമെന്ന അബദ്ധധാരണ ആദ്യം മാറ്റുക. ഇവിടെ ഇതുവരെ സൃഷ്ടിക്കപ്പെട്ട 74 തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിൽ ഭൂരിഭാഗവും തെരഞ്ഞെടുക്കപ്പെട്ടത് കവാടം സൃഷ്ടിച്ചായിരുന്നില്ല. എന്റെ അർത്ഥമില്ലായ്മയിൽ ഞാൻ വീണ്ടും ഉറച്ചു നിൽക്കുന്നു. --Anoopan| അനൂപൻ 06:57, 21 ഡിസംബർ 2009 (UTC)[മറുപടി]
  •   തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ വരണമെങ്കിൽ കവാടം വേണമെന്നാരും പറയില്ല, തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത വർദ്ധിക്കുമെന്നു മാത്രം. വിക്കിപീഡിയയ്ക്ക് ആരേയും ലേഖനമെഴുതാൻ നിർബന്ധിക്കാനാവില്ല. ഇഷ്ടമുള്ളവർ അവർക്കിഷ്ടമുള്ള വിഷയങ്ങളിൽ എഴുതുന്നു. വിക്കിയുടെ പ്രധാനതാളിൽ കഴിഞ്ഞ ഏതാനും തവണയായി ജ്യോതിശാസ്ത്ര ലേഖനങ്ങൾ തിരഞ്ഞെടൂക്കപ്പെട്ടിരിക്കുന്നു അതിനാൽ ജ്യോതിശാസ്ത്രലേഖനമെഴുത്തുകാരേ നിങ്ങളിനി എഴുതിയാലും കുറച്ചു കഴിയാതെ അവ പരിഗണിക്കപ്പെടില്ല എന്നാണോ? അതുപോലെ വിക്കിയിൽ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിൽ ഭൂരിഭാഗവും ജീവചരിത്രലേഖനങ്ങളായതിനാൽ ജീവചരിത്രലേഖമെഴുത്തുകാരേ നിങ്ങളുടെ ക്വാട്ട കഴിഞ്ഞു അതുകൊണ്ട് കുറച്ചു കാത്തിരിക്കൂ എന്നും പറഞ്ഞേക്കുമോ!! (വിക്കിയിലും സം‌വരണം വരുമോ?) ;-) (താഴെ സാമുവൽ ജോൺസൺ എന്ന നന്നായി എഴുതപ്പെട്ട ലേഖനം നിർദ്ദേശിച്ചിരുന്നു) --ജുനൈദ് | Junaid (സം‌വാദം) 07:28, 21 ഡിസംബർ 2009 (UTC)[മറുപടി]

  •   തിരഞ്ഞെടുക്കുന്ന ലേഖനങ്ങൾ തുടർച്ചയായി ഒരേ വിഷയത്തിൽ നിന്നാകുന്നത് ബോറാണ്‌. അങ്ങനെയാണെങ്കിൽ ഒന്നിലധികം ലേഖനങ്ങൾ തിരഞ്ഞെടുത്തവയായി പ്രൊമോട്ട് ചെയ്യുകയും പ്രധാന താളിൽ എത്തിക്കുമ്പോൾ ആവർത്തനമൊഴിവാക്കുന്നത് ഉറപ്പുവരുത്തുകയും ചെയ്താൽ പോരേ? ഇപ്പോൾ മാസത്തിലൊരിക്കലാണ്‌ പ്രധാന താളിൽ ലേഖനം പുതുക്കുന്നത്. മാസത്തിൽ രണ്ട് തവണയെങ്കിലും പുതുക്കാനുള്ള കണ്ടന്റ് നമ്മുടെ വിക്കിയിലുണ്ടെന്ന് കരുതുന്നു. മുമ്പ് ലേഖനങ്ങൾ പ്രൊമോട്ട് ചെയ്യാനുള്ള താളിൽ തുടർച്ചയായി ക്രിസ്തീയ ലേഖനങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നു എന്ന കാരണം പറഞ്ഞ് ഏതോ ലേഖനം എതിർക്കപ്പെട്ടിരുന്നു. അപ്പോൾ ആ വാദം ശരിയല്ലെന്ന് തോന്നി - ഇപ്പോഴും തോന്നുന്നു. ഏതായാലും അനൂപന് തന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. എനിക്ക് തോന്നുന്ന ചില വിചാരങ്ങൾ:
  • ജ്യോതിശാസ്ത്രകവാടം സജീവമായിരിക്കുന്നിടത്തോളം കവാടത്തിൽ തിരഞ്ഞെടുക്കാനായി നല്ല ലേഖനങ്ങൾ സൃഷ്ടിക്കാൻ ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ ഭാഗമായ ചില ഉപയോക്താക്കളെങ്കിലും പരിശ്രമിക്കും. വിക്കിയിൽ തിരഞ്ഞെടുക്കാവുന്ന നിലവാരമാണ്‌ കവാടത്തിലെ തിരഞ്ഞെടുത്ത ലേഖനത്തിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
  • തിരഞ്ഞെടുത്ത ലേഖനം വേണമെന്നുണ്ടെങ്കിൽ കവാടം വേണമെന്നില്ല. എന്നാൽ കുറച്ച് പരിശ്രമം വേണം. കുറേ നല്ല ചെറിയ ലേഖനങ്ങളെഴുതുന്നത് ഒരു സമഗ്രലേഖനമെഴുതുന്നതിനെക്കാൾ എത്രയോ മടങ്ങ് എളുപ്പമാണ്‌. കവാടത്തിലെത്തിക്കുക എന്ന ലക്ഷ്യമില്ലായിരുന്നെങ്കിൽ പ്രധാന താളിൽ ഇപ്പോഴുള്ള ലേഖനമായ താരാപഥം ഞാൻ കുത്തിയിരുന്ന് എഴുതുമായിരുന്നില്ല.
  • എല്ലാ വിഷയങ്ങളിൽ നിന്നും സമഗ്രലേഖനങ്ങൾ വരുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം എല്ലാ എഡിറ്റർമാർക്കുമാണ്‌ എന്ന അനൂപന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു. മലയാളവ്യാകരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത ലേഖനങ്ങൾ വിക്കിയിൽ വരുന്നില്ലെങ്കിൽ അതിൽ എനിക്ക് യാതൊരു പങ്കുമില്ല. വ്യാകരണസംബന്ധിയായ നല്ല ലേഖനങ്ങൾ ആരെങ്കിലും എഴുതുകയാണെങ്കിൽ അക്ഷരത്തെറ്റ് തിരുത്താനുള്ള വിവരം പോലും എനിക്കുണ്ടോ എന്ന് സംശയമാണ്‌. അല്പം അറിവും ഇഷ്ടവും ഉള്ള വിഷയങ്ങളിലേ കൈ വച്ചിട്ട് കാര്യമുള്ളൂ. അല്ലെങ്കിൽ വിക്കിയിലെ ആയിരക്കണക്കിന്‌ സ്റ്റബ്ബുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി എന്നേ വരൂ.
  • മല്ലുമോൻ പറഞ്ഞതിൽ കാര്യമുണ്ട്. ഒന്ന് പണിയെടുത്താൽ പ്രധാന താളിൽ എത്തിക്കാൻ പറ്റുന്ന കുറേ ലേഖനങ്ങൾ ഇപ്പോഴുണ്ട്. പക്ഷെ കേട്ടിട്ടുകൂടിയില്ലാത്ത ഒരാളെപ്പറ്റിയുള്ള നീണ്ട ജീവചരിത്രം വായിച്ചുനോക്കി മെച്ചപ്പെടുത്താൻ എന്നെത്തന്നെ തള്ളിവിടാൻ പറ്റുന്നില്ല. അപ്പോൾ പിന്നെ മറ്റുള്ളവരെപ്പറ്റി ഞാൻ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ
  • പ്രധാന താളിൽ ഇതുവരെ തിരഞ്ഞെടുക്കപ്പെടാത്തതും എന്നാൽ ഏതാണ്ട് സമഗ്രമായതുമായ ലേഖനങ്ങളെയൊക്കെ കണ്ടെത്തി തിരഞ്ഞെടുക്കാനിടുന്നത് നന്നാവുമെന്ന് കരുതുന്നു. ഞാൻ ശ്രമിക്കാം. ആരെങ്കിലും സഹായിച്ചാൽ നന്നായിരുന്നു. ഇവിടെ കണ്ടിട്ടെങ്കിലും ആർക്കെങ്കിലും വികസിപ്പിക്കാൻ തോന്നിയാലോ?
  • താരാപഥം എഴുതിയപ്പോഴുള്ള തൃപ്തി ഈ ലേഖനത്തെക്കുറിച്ചില്ലാത്തതിനാൽ തൽക്കാലം ഇതിനു വേണ്ടി വോട്ടുചെയ്യുന്നില്ല. പിന്നീടെപ്പോഴെങ്കിലും ചെയ്യാം
  • അനുകൂലം, പ്രതികൂലം എന്നിങ്ങനെ വോട്ട് ചെയ്യാൻ മാത്രമല്ലാതെ ഇംഗ്ലീഷ് വിക്കിയിലെപ്പോലെ ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനത്തിന്റെ നിലവാരത്തിലെത്തിക്കാൻ എന്ത് മാറ്റങ്ങൾ വരുത്തണം എന്ന രീതിയിലേക്ക് എന്നെങ്കിലും ഇവിടം മാറുമെന്ന് പ്രത്യാശിക്കുന്നു

-- റസിമാൻ ടി വി 14:24, 21 ഡിസംബർ 2009 (UTC)[മറുപടി]

 N അനുകൂലാഭിപ്രായങ്ങളില്ല. --Vssun 14:29, 22 ഫെബ്രുവരി 2010 (UTC)[മറുപടി]