വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/Taunsa
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:17, 22 ജനുവരി 2018 (UTC)[മറുപടി]
- Taunsa (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
തെറ്റായ വിവരങ്ങളും അവലംബങ്ങളും, ഇന്ത്യയിലല്ല, പാകിസ്താനിൽ ഇങ്ങനെയൊരു സ്ഥലമുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:21, 12 ജനുവരി 2018 (UTC)[മറുപടി]
- തെറ്റായ വിവരങ്ങൾ മായ്ക്കുക Akhiljaxxn (സംവാദം) 16:44, 12 ജനുവരി 2018 (UTC)[മറുപടി]
- വിവരങ്ങൾ തെറ്റാണെന്ന് താങ്കൾ എങ്ങനെയാണ്്് മനസ്സിലാക്കിയത്? ഒരു ലേഖനം മായ്ക്കാനായി നിർദ്ദേശിക്കുുമ്പോൾ കുറച്ചു കൂടി അവധാനതയോടെ പെരുമാറുക. കൂടാതെ അനാവശ്യമായി ഒരാൾക്കെെതിരെ ആരോപണം ഉന്നയിക്കുന്നതും ശരിയല്ല. ഇതാണ് ലേഖനത്തിന്റെ ഉറവിടം. പഞ്ചാ്ചാബ് തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ് അത് Adv.tksujith (സംവാദം) 05:26, 15 ജനുവരി 2018 (UTC)[മറുപടി]
- @ഉ:Adv.tksujith ഞാൻ എടുച്ചുചാടിയെന്നു താങ്കൾക്ക് തോന്നിയെങ്കിൽ ദയവായി ക്ഷമിക്കുക. ആ താളിലെ അന്തർവിക്കി കണ്ണികൾ എല്ലാം പാകിസ്താനിലെ ഒരിടത്തേക്കാണ് ചൂണ്ടുന്നത്. അവലംബങ്ങളിൽ ഇതിനെ പ്രതിനിധീകരിക്കുന്ന ഒരു വിവരവും ലഭ്യമായില്ല. ഞാൻ ഇവിടെയല്ലാതെ താളിന്റെ സൃഷ്ടാവിനോട് വിവരങ്ങളാരാഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണമൊന്നും കിട്ടിയില്ല. താൾ മായ്ക്കാൻ നിർദ്ദേശിക്കപ്പെടുമ്പോളെങ്കിലും വിവരങ്ങൾ കിട്ടുമെന്നു വിചാരിച്ചാണ് ഒഴിവാകാൻ നിർദ്ദേശിച്ചത്. ലേഖനസ്രഷ്ടവായ ഉപയോക്താവിനെ പോലെ ഇത്ര സീനിയറായ ഒരാൾ മലയാളത്തിൽ പേരുപോലും മാറ്റാതെ ഇത്രനാൾ ഈ താൾ ആംഗലേയത്തിലെ പേരിൽ തന്നെ ഇടാൻ ഇടവരുത്തുമോ? അതെല്ലാം ചേർന്നാണ് ഇതിനെ മായ്ക്കാൻ നിർദ്ദേശിക്കാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ താങ്കൾ കണ്ടെത്തിയ അവലംബം കൂടി ചേർത്ത് ലേഖനം വിപുലീകരിച്ച് തലക്കെട്ടും മാറ്റി ശരിയാക്കാം. നീക്കണം എന്ന് എനിക്കു കടുംപിടുത്തം ഒന്നും ഇല്ല. ഒന്നുകൂടി ക്ഷമചോദിക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:17, 15 ജനുവരി 2018 (UTC)[മറുപടി]
- ക്ഷമിക്കണം, മൊബൈലിൽ നിന്നും തിരുത്തിയപ്പോൾ സംഭവിച്ച ചില പിഴവുകളുണ്ട്. വിശ്വേട്ടനെ പോലുള്ള ഒരാൾ തെറ്റായ വിവരങ്ങൾ ചേർത്തു എന്ന തമാശയ്കെങ്കിലും ആരോപിക്കുമ്പോൾ അദ്ദേഹം അതു സംബന്ധമായി തുടർ ചർച്ചകൾ ഒന്നും തന്നെ നടത്താൻ സാദ്ധ്യതയില്ല. അത് അങ്ങേയറ്റത്തെ അവഹേളനമായേ അദ്ദേഹം എടുക്കാൻ സാദ്ധ്യതയുള്ളു. അതിന്റെ ഉറവിടം നിസ്സാരമായി കണ്ടെത്തി ശരിയാക്കി എടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഇനി മറ്റൊരു സത്യം, ഈ ലേഖനം ഉൾപ്പെടെ അന്ന് സൃഷ്ടിച്ച ഒട്ടനവധി ലേഖനങ്ങൾ അന്ന് നടന്ന മത്സരത്തിൽ മുന്നിലെത്താനായി യാന്ത്രികമായ തിരുത്തൽ സംവിധാനത്തിലൂടെ സൃഷ്ടിച്ചവയാണെന്നതാണ്. അതിന്റെ ഭാഗമായാണ് അതിന് ഇംഗ്ലീഷ് തലക്കെട്ട് വന്നത്. അത് മാറ്റി മലയാളമാക്കുന്നതിൽ നോട്ടപ്പിശക് സംഭവിച്ചിട്ടുണ്ടാകാം. അതൊക്കെ കൂട്ടായി ചെയ്യേണ്ടതാണ്. ഏതായാലും ലേഖനം നിലനിർത്താം. Adv.tksujith (സംവാദം) 18:32, 15 ജനുവരി 2018 (UTC)[മറുപടി]
- Adv.tksujith ഈ ലേഖനത്തിന്റെ ഇൻഫോബോക്സിൽ ഇത് ഇന്ത്യയിലെ സ്ഥലത്തെ കുറിച്ചാണ് എന്നാണ് അന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്റർ വികിലെ കണ്ണികൾ പ്രകാരം ഈ താളിന്റെ ഇംഗ്ലീഷ് വിക്കി പരിശോധിച്ചപ്പോൾ ഇത് പാക് പഞ്ചാബിലായിട്ടാണ് ഉള്ളത്.തുടർന്നാണ് അനുകൂലിച്ച് വോട്ട് ചെയ്തത്.കൂടാതെ താങ്കൾ നൽകിയ അവലംബം പ്രകാരം ഈ പേരിൽ ഇംഗ്ലീഷ് വിക്കിയിൽ മറ്റു താളുകളുമില്ല. Khanna, Ludhiana എന്ന മുൻസിപാലിറ്റിയുടെ പേരിൽ ആണ് താളുള്ളത്. എന്നാൽ ഈ താളിൽ പോലും പ്രസ്തുത സ്ഥലത്തെപ്പറ്റി ഒരിക്കൽ പോലും പറയുന്നില്ല. Akhiljaxxn (സംവാദം) 17:02, 16 ജനുവരി 2018 (UTC)[മറുപടി]
- ക്ഷമിക്കണം, മൊബൈലിൽ നിന്നും തിരുത്തിയപ്പോൾ സംഭവിച്ച ചില പിഴവുകളുണ്ട്. വിശ്വേട്ടനെ പോലുള്ള ഒരാൾ തെറ്റായ വിവരങ്ങൾ ചേർത്തു എന്ന തമാശയ്കെങ്കിലും ആരോപിക്കുമ്പോൾ അദ്ദേഹം അതു സംബന്ധമായി തുടർ ചർച്ചകൾ ഒന്നും തന്നെ നടത്താൻ സാദ്ധ്യതയില്ല. അത് അങ്ങേയറ്റത്തെ അവഹേളനമായേ അദ്ദേഹം എടുക്കാൻ സാദ്ധ്യതയുള്ളു. അതിന്റെ ഉറവിടം നിസ്സാരമായി കണ്ടെത്തി ശരിയാക്കി എടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഇനി മറ്റൊരു സത്യം, ഈ ലേഖനം ഉൾപ്പെടെ അന്ന് സൃഷ്ടിച്ച ഒട്ടനവധി ലേഖനങ്ങൾ അന്ന് നടന്ന മത്സരത്തിൽ മുന്നിലെത്താനായി യാന്ത്രികമായ തിരുത്തൽ സംവിധാനത്തിലൂടെ സൃഷ്ടിച്ചവയാണെന്നതാണ്. അതിന്റെ ഭാഗമായാണ് അതിന് ഇംഗ്ലീഷ് തലക്കെട്ട് വന്നത്. അത് മാറ്റി മലയാളമാക്കുന്നതിൽ നോട്ടപ്പിശക് സംഭവിച്ചിട്ടുണ്ടാകാം. അതൊക്കെ കൂട്ടായി ചെയ്യേണ്ടതാണ്. ഏതായാലും ലേഖനം നിലനിർത്താം. Adv.tksujith (സംവാദം) 18:32, 15 ജനുവരി 2018 (UTC)[മറുപടി]
- ലേഖനത്തെ ഒഴിവാക്കാനുള്ള ലിസ്റ്റിൽ നിന്നു് ഒഴിവാക്കുമല്ലോ. നന്ദി. വിശ്വപ്രഭViswaPrabhaസംവാദം 04:09, 19 ജനുവരി 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/Taunsa&oldid=4026823" എന്ന താളിൽനിന്ന് ശേഖരിച്ചത്