വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കുഞ്ഞായിൻ മുസ്ലിയാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ഇതേ വിഷയത്തിൽ, നിലവിലുള്ള മറ്റൊരു താളിലേക്ക് തിരിച്ചുവിട്ടതായി കാണുന്നുVijayan Rajapuram {വിജയൻ രാജപുരം} ✉ 04:51, 21 ജൂലൈ 2022 (UTC)}}[മറുപടി]
- കുഞ്ഞായിൻ മുസ്ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
വിജ്ഞാനകോശസ്വഭാവമില്ലാത്ത ഒറ്റവരി ലേഖനം. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങളുമില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:47, 18 ജൂലൈ 2022 (UTC)[മറുപടി]
@Vijayanrajapuram സുഹൃത്തെ,ശ്രേദ്ധേയത ഇല്ല എന്ന് പറയുന്നത് തികച്ചും ബാലിശമാണ് .മുസല്യാർ എന്നതിനാൽ ശ്രേദ്ധേയത ഇല്ലാത്ത ആത്മീയ നേതാവിനെ കുറിച്ചാണ് എഴുതിയത് എന്നാണ് കരുതിയത് എന്ന് തോന്നുന്നു .എന്നാൽ ഇത് സാമൂതിരി സദസ്സിൽ പ്രശസ്തനായ കുഞ്ഞായിൻ മുസ്ല്യാരെ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത് .ഫലിതങ്ങളിലൂടെ കോഴിക്കോട് ജില്ലയിൽ സുപരിചിതമണ് ഇ ചരിത്ര പുരുഷൻ .ഈ ലേഖനം വികസിപ്പിക്കാൻ ഞാൻ ശ്രമിക്കാം..
Wikiking666[Talk] 14:24, 18 ജൂലൈ 2022 (UTC)
Edit:
മറ്റൊരു താൾ ഇതേ പേരിൽ ഉണ്ട് തിരിച്ചു വിടുന്നു ഇവിടെ കാണുക}}[മറുപടി]
- പ്രിയ wiking666,
ശ്രദ്ധേയത ഉണ്ട് എന്ന് താങ്കൾക്ക് ഉത്തമബോധ്യമുണ്ടാകാം, നല്ലത്, എന്നാൽ അത് സ്ഥാപിക്കാനാവശ്യമായ വിവരണവും അവലംബങ്ങളും വേണം. അല്ലായെങ്കിൽ ഫലകം ചേർക്കപ്പെടും. മായ്ക്കപ്പെടാം. // സാമൂതിരി സദസ്സിൽ പ്രശസ്തനായ കുഞ്ഞായിൻ മുസ്ല്യാരെ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത് // എന്ന് സ്വയം കരുതിയാൽ പോരാ,മറ്റുള്ളവർക്ക് വ്യക്തമാവണം. ഈയവസ്ഥയിൽ ലേഖനം ഉണ്ടായിരുന്നപ്പോഴാണ് ഞാൻ ഫലകം ചേർത്തത് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.
ഇനി, 'ബാലിശം' എന്നൊക്കെ വിശേഷിപ്പിക്കൽ വിക്കിയിലെ സംവാദത്താളിൽ ഉചിതമല്ല എന്ന് മനസ്സിലാക്കുക. താങ്കളുടെ വാദഗതികൾ അവതരിപ്പിക്കുമ്പോൾത്തന്നെ മറ്റുള്ള വിക്കിപീഡിയരെ മാനിക്കാനുള്ള വിശാലതയും ഉണ്ടാവണം. വിക്കിമര്യാദ പാലിച്ചുകൊണ്ടുതന്നെ മികച്ച തിരുത്തലുകൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:34, 19 ജൂലൈ 2022 (UTC)[മറുപടി]
- പ്രിയ വിജയൻ മാസ്റ്റർ ,ഞാൻ താങ്കളെ ഇകയ്ത്തുവാൻ വേണ്ടി പറഞ്ഞതൊന്നുമല്ല. പ്രയോഗപരമായി പറഞ്ഞതു മാത്രമാണ് .താങ്കളെ ഏതെങ്കിലും തരത്തിൽ അപമാനിക്കുന്നതായി എന്റെ ഭാഗത്തു നിന്ന് വന്നെങ്കിൽ ഞാൻ പിൻവലിക്കുന്നു .സസ്നേഹം -- Wikiking666[Talk] 13:20, 21 ജൂലൈ 2022 (UTC)}}[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.