വാഴച്ചുണ്ട് തോരൻ
കഞ്ഞിയുടെ കൂടെയും ചോറിന്റെ ഒപ്പവും കഴിക്കാൻ സാധിക്കുന്ന വളരെ സ്വാദിഷ്ഠമായ ഒരു വിഭവമാണ് വാഴ ചുണ്ട് /വാഴ കൂമ്പ് തോരൻ.
ആവശ്യമായ സാധനങ്ങൾ
തിരുത്തുകവാഴ കൂമ്പ്, വെളിച്ചെണ്ണ, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞൾപൊടി, ഉപ്പ്, പരിപ്പ് വേവിച്ചത്, തേങ്ങാ ചിരകിയത്, കടുക്, കറിവേപ്പില.
തയ്യാറാക്കുന്ന വിധം
തിരുത്തുകവാഴ കൂമ്പ് നന്നായി കൊത്തി അരിഞ്ഞു എടുക്കുക. അരിഞ്ഞതിനു ശേഷം കറ കളയാൻ അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഈർക്കിൽ ഉപയോഗിച്ച് നൂൽ എടുത്തു കളയണം. തേങ്ങാ ചിരകിയത്, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ഒന്ന് ചതച്ചു എടുക്കുക.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു കറിവേപ്പില ഇട്ടു അരിഞ്ഞു വെച്ചിരിക്കുന്ന വാഴ ചുണ്ട് ചേർത്ത് മൂടി വെച്ച് വേവിക്കുക (ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം അല്ലെങ്കിൽ കരിഞ്ഞു പിടിക്കും ). കുറച്ചു വാടി വരുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന തേങ്ങാ കൂട്ട് ചേർത്ത് യോജിപ്പിക്കുക. വേവാകുമ്പോൾ പരിപ്പ് വേവിച്ചത് കൂടെ ചേർത്ത് ഇളക്കി നന്നായി യോജിപ്പിച്ച് എടുക്കുക.