കിഴക്കനേഷ്യയിലും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പാചകത്തിനുപയോഗിക്കുന്ന ഒരു തരം പാത്രമാണ്‌ ചീനച്ചട്ടി. കട്ടികൂടിയ വട്ടത്തിലിരിക്കുന്ന അടിഭാഗം ഉരുണ്ട ഒരു പാത്രമാണ്‌ ചീനച്ചട്ടി. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും "വോക്ക്(Wok)" എന്നറിയപ്പെടുന്ന ഇത് കേരളത്തിലും തമിഴ്നാട്ടിലും ചീനച്ചട്ടി എന്നറിയപ്പെടുന്നു. ചൈനക്ക് പുറമേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ചീനച്ചട്ടിയുടെ ഉപയോഗം വ്യാപകമാണ്. ഇന്ത്യൻ, പാകിസ്താനി, ചൈനീസ്, ഇന്തോ ചൈനീസ് പാചകരീതിയിലെ അവിഭാജ്യ ഘടകമായ ചീനച്ചട്ടി എണ്ണയിൽ വറുക്കുന്ന മധുരപലഹാരങ്ങൾ, ഇറച്ചി, പച്ചക്കറികൾ എന്നിവ പാകം ചെയ്യുന്നതിനാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്. ചീനച്ചട്ടിയുമായി സാമ്യമുള്ള കടായി(Karahi, Kadai,Karai-both pronounced the same, ka-rai /kəˈraɪ/) ഇതിന്റെ ഇന്ത്യൻ വകഭേതമാണെന്ന് പറയാം. ചീനച്ചട്ടിയുടെ അടിഭാഗം ഉരുണ്ടിരിക്കുമ്പോൾ കടായിയുടേത് പരന്നാണിരിക്കുന്നത്. ഉത്തരേന്ത്യക്കാർ ചീനച്ചട്ടിയേയും കടായി എന്ന് ചിലപ്പോഴൊക്കെ വിളിക്കാറുമുണ്ട്.

ചീനച്ചട്ടി
Wok cooking.jpg
A wok being used for stir frying
Traditional Chinese
Simplified Chinese
Alternative Chinese name
Traditional Chinese炒鍋
Simplified Chinese炒锅

ചീനച്ചട്ടി ഉണ്ടാക്കുന്നത് കാസ്റ്റ് അയേൺ ഉപയോഗിച്ചാണ്‌.[അവലംബം ആവശ്യമാണ്] പച്ചിരുമ്പ്, സ്റ്റെയിൻ‌ലെസ്സ് സ്റ്റീൽ, ചെമ്പ്, അലൂമിനിയം എന്നിവ കൊണ്ടുള്ള ചീനച്ചട്ടിയും കാണാം. ഇക്കാലത്ത് നോൺ സ്റ്റിക് ചീനച്ചട്ടികളും ഉപയോഗത്തിലുണ്ട്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചീനച്ചട്ടി&oldid=3225557" എന്ന താളിൽനിന്ന് ശേഖരിച്ചത്