വാക്സിൻ നയതന്ത്രം
വാക്സിനുകൾ ഉപയോഗിച്ചു ഒരു രാജ്യത്തിൻറെ നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയും മറ്റു രാജ്യങ്ങൾക്കിടയിൽ പ്രതിഛായ വർദ്ധിപ്പിക്കുകയും സ്വാധീനം കാട്ടുകയും ചെയ്യുന്ന സമീപനത്തെയാണ് വാക്സിൻ നയതന്ത്രം(Vaccine Diplomacy) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കോവിഡ്-19 വാക്സിനുകളുടെ കാലത്താണ് ഈ ആശയത്തിന് പ്രചാരം സിദ്ധിച്ചത് എങ്കിലും 19-ആം നൂറ്റാണ്ടിൽ വസൂരി വാക്സിനുകൾ ഉണ്ടായ കാലം മുതൽക്കേ വാക്സിൻ നയതന്ത്രം നിലവിലുണ്ട്.
ചരിത്രം
തിരുത്തുക1798ൽ എഡ്വേർഡ് ജെന്നർ വസൂരിക്കുള്ള പ്രതിരോധം കണ്ടുപിടിക്കുന്നതോടെ വാക്സിൻ യുഗം ആരംഭിക്കുന്നു. 1800 ആകുമ്പോഴേക്കും ഇംഗ്ലണ്ടിൽ വ്യാപകമായി വസൂരി വാക്സിനുകൾ ഉപയോഗിക്കപ്പെടുകയും അയൽരാജ്യമായ ഫ്രാൻസിലേക്ക് കയറ്റി അയക്കുകയും ചെയ്യുകയുണ്ടായി. പത്തു വർഷത്തിൽ തന്നെ ഫ്രാൻസിൽ ഉടനീളം വാക്സിനേഷൻ ഡിപ്പാർട്ട്മെൻറ് സ്ഥപിക്കാൻ നെപ്പോളിയൻ കൽപ്പി ക്കുകയുണ്ടായി.കൂടാതെ ഇംഗ്ലീഷുകാരനായ ജെന്നറിനെ ഫ്രഞ്ച്ഭരണകൂടം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രാൻസിന്റെ മെമ്പറായി നിയമിക്കുകയും ചെയ്തു. ഇതൊക്കെ നടക്കുമ്പോഴും ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്നു കൊണ്ടേയിരുന്നു എന്നുള്ളതാണ് ചരിത്രം. "ശാസ്ത്രങ്ങൾ തമ്മിൽ ഒരു യുദ്ധവും ഇല്ല " എന്ന ജെന്നറുടെ നിരീക്ഷണം പ്രസിദ്ധമാണ്. [1]
കോവിഡ്-19 മഹാമാരി കാലത്ത്
തിരുത്തുകഓസ്ട്രേലിയ
തിരുത്തുകതങ്ങൾകൂടി ഉൾപ്പെടുന്ന “പസഫിക് ദ്വീപുകളിലെ” ഇതര രാജ്യങ്ങൾക്ക് ഓസ്ട്രേലിയ വാക്സിൻ സഹായം നൽകുന്നതായിരിക്കും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ദക്ഷിണപൂർവ ഏഷ്യയിലെ സൗഹൃദ രാജ്യങ്ങൾക്കും ഈ വാഗ്ദാനം നീട്ടുക ഉണ്ടായി.[2]
ചൈന
തിരുത്തുകമാർച്ച് 2021 ആയപ്പോഴേക്കും ചൈന 23 കോടി ഡോസ് വാക്സിനുകൾ നിർമ്മിക്കുകയും 11 കോടി കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. ചൈനീസ് നിർമ്മിത വാക്സിനുകളായ BBIBP CorV, CoronaVac, Convidecia എന്നിവയാണ് വ്യാപകമായി കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളത്.
BBIBP CorV: 2021 ൽ 100 കോടി ഡോസ് ഉല്പാദിപ്പിക്കാൻ ചൈന ലക്ഷ്യമിടുന്നു. 80 കോടി കുത്തിവെയ്പ്പുകൾ നടന്നതായി ചൈന മാർച്ച് മാസത്തിൽ അറിയിക്കുകയുണ്ടായി. ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവടങ്ങളായിരുന്നു ഈ വിതരണം.[3]
CoronaVac :ചില ഏഷ്യൻ രാജ്യങ്ങളിലും, അമേരിക്കകളിലും യൂറോപ്പിലുമായി വിതരണം ചെയ്തു. പ്രതിവർഷം 20 കോടി ഉല്പദന ശേഷി. ഇതുവരെ കുത്തിവെയ്ക്കപ്പെട്ടത് 10 കോടി.
Convidecia : ഈ വാക്സിൻ ഹങ്കറി, മെക്സിക്കോ, പാകിസ്താൻ, മലേഷ്യ എന്നിവടങ്ങളിൽ വിതരണം ഉദ്ദേശിക്കുന്നു. 2021ൽ 50 കോടി ഡോസുകൾ ഉൽപ്പാദിപ്പിക്കുമെന്ന് കരുതുന്നു.
ഇത് കൂടാതെ ലോകാരോഗ്യ സംഘടനയുടെ കൊറൊണ നിർമ്മാജന യജ്ഞത്തിലേക്കായി 200 കോടി ഡോളറും, ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങൾക്ക് വാക്സിനേഷൻ ആവശ്യത്തിലേക്കായി 100കോടി ഡോളർ വായപ്പയും ചൈന ലഭ്യമാക്കിയിരിക്കുന്നു.[4][5][6]
വാക്സിനുകൾ ലഭ്യമാകുന്ന മുറയ്ക്ക് കംബോഡിയ, മ്യാന്മാർ, തായ്ലാൻഡ്, വിയറ്റ്നാം,ലാഒസ് എന്നീ രാജ്യങ്ങൾക്ക് മുൻഗണക്രമത്തിൽ വാക്സിൻ എത്തിക്കുന്നതാണെന്നും ചൈന അറിയിക്കുകയുണ്ടായി.
ഇന്ത്യ
തിരുത്തുകവാക്സിൻ മൈത്രി കാണുക
2021 മാർച്ച് അവസാനമായപ്പോഴേക്കും ഇന്ത്യ 12.5 കോടി ഡോസ് വാക്സിനുകൾ ഉൽപ്പാദിപ്പിക്കുകയും അതിൽ അഞ്ചര കോടി കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. 84 രാജ്യങ്ങൾക്ക് ഗുണഭോക്താക്കളായി. പലർക്കും COVAX GRANT പദ്ധതി മുഖേന വായപയായും മറ്റുള്ളവർക്ക് വില്പനയിലൂടെയുമാണ് വാക്സിൻ ലഭിച്ചത്. ഭൂട്ടാൻ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, മാൽദ്വീപ്, ശ്രീലങ്ക എന്നീ അയൽ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിനുകൾ നൽകുകയുണ്ടായി.
എന്നാൽ കോവിഡ് ബാധയുടെ രണ്ടാം തരംഗത്തിൽ വാക്സിൻ മൈത്രി പദ്ധതി താൽക്കാലികമായി നിർത്താൻ ഇന്ത്യ നിർബന്ധിതമായി. ഇന്ത്യ വാക്സിൻ ഇറക്കുമതി ചെയ്യേണ്ടുന്ന സാഹചര്യമുണ്ടായതിനാൽ ഇതര രാജ്യങ്ങൾ മറ്റ് സ്രോതസ്സുകളെ അന്വേഷിക്കേണ്ടി വന്നു.
മെക്സിക്കോ
തിരുത്തുകചൈനീസ് വാക്സിൻ കമ്പനികളായ Cansino Biologics , Walvax എന്നിവയുമായി മെക്സിക്കോ ധാരണാപത്രത്തിൽ ഒപ്പിടുകയുണ്ടായി. ഈ കമ്പനികളുടെ ഉല്പന്നങ്ങൾക്ക് ട്രയലുകൾ നടത്താനും സാധ്യമെങ്കിൽ ലാറ്റിൻ അമേരിക്കൻ മേഖലയിലേക്കായി ഉല്പാദനം നടത്താനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ധാരണാപത്രം.
യൂറോപ്യൻ യൂണിയൻ
തിരുത്തുകയു.കെ ആസ്ഥാനമായുള്ള അസ്ട്രസെനെക്ക യുകെ വിപണിക്ക് മുൻഗണന നൽകിയതായും അവരുടെ യൂറോപ്യൻ യൂണിയൻ വാക്സിൻ ഉത്പാദനം യുകെയേക്കാൾ പിന്നിലായതായും ആരോപിക്കപ്പെട്ടു.[7] ആഭ്യന്തര വാക്സിൻ ഉൽപാദനം കയറ്റുമതി ചെയ്യുന്നതിന് യുകെയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021 മാർച്ചിൽ വാക്സിൻ കയറ്റുമതി വീണ്ടും നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ പദ്ധതിയിട്ടു.[8]
ജപ്പാൻ
തിരുത്തുകഏഷ്യയിലെ വാക്സിൻ ഉൽപാദനത്തിലും വിതരണത്തിലും ചൈനയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്ക മെക്കോംഗ് നദീതീരത്തുള്ള കംബോഡിയ, ലാവോസ്, മ്യാൻമർ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ അഞ്ച് രാജ്യങ്ങൾക്ക് 11.6 ബില്യൺ യെൻ (109 മില്യൺ യുഎസ് ഡോളർ) നൽകാൻ ജപ്പാൻ സമ്മതിച്ചു.[9]
റഷ്യ
തിരുത്തുകലോകത്ത് ആദ്യമായി കോവിഡ് 19 വാക്സിൻ ഇറക്കിയത് തങ്ങളാണ് എന്നാണ് റഷ്യയുടെ വാദം. സ്പുട്നിക് വി എന്ന് അറിയപ്പെടുന്ന ഈ വാക്സിൻ ഇന്ന് 20 രാജ്യങ്ങളിൽ ഉപയോഗിക്കുന്നതായി റഷ്യ പറയുന്നു
അമേരിക്ക
തിരുത്തുകട്രംപ് പ്രസിഡണ്ടായിരുന്ന കാലത്ത് അമേരിക്കയുടെ വാക്സിൻ ആവശ്യങ്ങൾ നിറവേറ്റി കഴിഞ്ഞാൽ മാത്രമേ മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കൂ എന്ന് ഭരണകൂടം പറഞ്ഞിരുന്നു. ദശകോടി കണക്കിന് ഡോസുകൾ ഇറക്കുമതി ചെയ്യാൻ ബ്രിട്ടീഷ് ,ജർമൻ വാക്സിൻ നിർമാതാക്കളുമായി അമേരിക്ക കരാർ ചെയ്തിട്ടുണ്ട്.
2022 ആകുമ്പോഴേക്കും ഇന്ത്യ, ജപ്പാൻ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഏഷ്യയിലുടനീളമായി നൂറുകോടി വാക്സിനുകൾ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് ബൈഡൻ ഭരണകൂടം അറിയിച്ചിരിക്കുന്നു. അമേരിക്കയുടെ വാക്സിൻ നയം വംശവിവേചനത്തെ ഓർമ്മിപ്പിക്കുന്നതാണ് എന്ന ആരോപണം നിലനിൽക്കുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ https://foreignpolicy.com/2009/11/19/vaccine-diplomacy/
- ↑ "PM backtracks on 'mandatory' vaccine". www.ntnews.com.au (in ഇംഗ്ലീഷ്). 2020-08-20. Retrieved 2020-08-21.
- ↑ Hashim, Asad. "Pakistan kicks off COVID vaccination drive for senior citizens". www.aljazeera.com (in ഇംഗ്ലീഷ്). Retrieved 2021-04-03.
- ↑ "China's Xi announces $2B for coronavirus response as WHO faces calls for investigation". NBC News. 2020-05-18. Archived from the original on 18 May 2020. Retrieved 2020-05-18.
{{cite news}}
: Unknown parameter|authors=
ignored (help) - ↑ Ore, Diego (23 July 2020). "Mexico says China plans $1 billion loan to ease Latam access to virus vaccine". Reuters (in ഇംഗ്ലീഷ്). Retrieved 16 August 2020.
- ↑ "China promises Mekong neighbours access to Chinese Covid-19 vaccine". South China Morning Post (in ഇംഗ്ലീഷ്). 2020-08-24. Retrieved 2020-08-24.
- ↑ Landler, Mark (2021-02-04). "Johnson Wins Vaccine Spat With E.U., but a Struggle Over Northern Ireland Looms". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2021-03-07.
- ↑ "EU vaccine export curbs spark dispute among member states". www.ft.com. 24 March 2021. Retrieved 2021-04-05.
{{cite web}}
: CS1 maint: url-status (link) - ↑ "Japan's 'medical diplomacy' in ASEAN aims to sap China clout". Nikkei Asian Review (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-08-21.