വസൂരി
മനുഷ്യരിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് വസൂരി (സ്മോൾ പോക്സ്). വരിയോല (വരിയോല മൈനർ, വരിയോല മേജർ) എന്നീ വൈറസുകൾ ആണ് ഈ രോഗത്തിനു കാരണം.[1] മലയാളത്തിൽ അകമലരി എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ശരീരത്തിൽ ചർമ്മത്തിലെ ചെറിയ രക്തക്കുഴലുകളിൽ കേന്ദ്രീകരിക്കുകയും കുടുന്നുപൊങ്ങി കുമിളകൾ ആയി പുറത്തേക്ക് വരുകയും, ചലം നിറഞ്ഞ ഇവ പൊട്ടുകയും ചെയ്യും.
വസൂരി | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases |
Variola virus (Smallpox) | |
---|---|
Virus classification | |
Group: | Group I (dsDNA)
|
Family: | |
Genus: | |
Species: | Variola vera
|
സ്മോൾ പോക്സ് എന്ന പേര് പതിനഞ്ചാം നൂട്ടണ്ടിൽ ബ്രിട്ടനിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടത് "ഗ്രേറ്റ് പോക്സുമായി" (സിഫിലിസ്) വേർതിരിക്കാനായിരുന്നു.[2] 1977 ഒക്റ്റോബർ 26-നാണ് സ്വാഭാവികമായി ഉണ്ടാകുന്ന അവസാന വസൂരീ രോഗബാധയുണ്ടായത്. [3]
വേരിയോള മേജർ എന്നയിനം വൈറസാണ് കൂടുതൽ അപകടകരമായ രോഗബാധയുണ്ടാക്കുന്നത്. ഇതു ബാധിക്കുന്നവരിൽ മരണനിരക്ക് 30–35% ആയിരുന്നു. വേരിയോള മൈനർ താരതമ്യേന അപകടം വളരെക്കുറഞ്ഞ അസുഖമാണുണ്ടാക്കുന്നത്. ഇതു ബാധിക്കുന്നവരിൽ ഒരു ശതമാനം മാത്രമേ മരിക്കാറുള്ളൂ. അലാസ്ട്രിം, കോട്ടൻ പോക്സ്, മിൽക്‌പോക്സ്, വൈറ്റ്പോക്സ്, ക്യൂബൻ ഇച്ച് എന്നീ പേരുകളിലും വേരിയോള മൈനർ ബാധ അറിയപ്പെട്ടിരുന്നു. [4][5] വേരിയോള മേജർ ബാധയുടെ ദീർഘകാല പ്രശ്നം കുമിളകൾ പൊട്ടുകയും രോഗാണുബാധയും കാരണമുണ്ടാകുന്ന വടുക്കളായിരുന്നു. മുഖത്താണ് ഇത് സാധാരണയായി ഉണ്ടാവുക. രോഗബാധയിൽ നിന്ന് രക്ഷപെട്ട 65–85% ആൾക്കാരിലും ഇത്തരം വടുക്കൾ കാണപ്പെട്ടിരുന്നു. [6] കോർണിയയെ രോഗം ബാധിക്കുന്നത് അന്ധതയ്ക്കും കാരണമാകുമായിരുന്നു. സന്ധിവേദന, ഓസ്റ്റിയോ മയലൈറ്റിസ് എന്നിവ മൂലം 2–5% പേരിൽ അംഗവൈകല്യം ഉണ്ടാകാറുണ്ടായിരുന്നുവത്രേ.
ഉദ്ദേശം ബി.സി. 10,000-ൽ ആണത്രേ വസുരി മനുഷ്യരെ ബാധിക്കാൻ തുടങ്ങിയത്. [2] ഈ അണുബാധയുടെ ഏറ്റവും ആദ്യത്തെ തെളിവ് റാംസെസ് അഞ്ചാമന്റെ മമ്മിയുടെ ശരീരത്തിലുണ്ടായിരുന്ന കുമിളയോടെ തടിച്ച പാടുകളാണ്. [7] പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ നാലു ലക്ഷം പേരെ വീതം ഓരോ വർഷവും ഈ അസുഖം യൂറോപ്പിൽ കൊല്ലുന്നുണ്ടായിരുന്നുവത്രേ. ഭരണത്തിലിരിക്കുകയായിരുന്ന അഞ്ച് രാജ്യത്തലവന്മാരും ഈ പട്ടികയിൽ പെടും. [8] ആകെ അന്ധതയുടെ മൂന്നിലൊന്നും വസൂരി കാരണമായിരുന്നുവത്രേ. [4][9] രോഗം ബാധിച്ചവരിൽ 20–60% ആൾക്കാർ (കുട്ടികളിൽ 80%-ലധികം) മരിച്ചുപോയിരുന്നു. [10] ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾക്കാർ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട്. [11][12][13] 1967-ൽ പോലും ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒന്നരക്കോടി ആൾക്കാർക്ക് രോഗം ബാധിക്കുകയും ഇരുപതു ലക്ഷത്തിലധികം ആൾക്കാർ മരിക്കുകയും ചെയ്തിരുന്നു. [3]
പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും പ്രതിരോധക്കുത്തിവയ്പ്പ് പരിപാടികളുടെ ഫലമായി 1979-ൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. [3] ഇതുവരെ രണ്ട് സാംക്രമിക രോഗങ്ങളെ മാത്രമേ തുടച്ചുനീക്കാൻ മനുഷ്യർക്ക് സാധിച്ചിട്ടുള്ളൂ. വസൂരിയാണ് ഇതിലൊന്ന്. റിൻഡർപെസ്റ്റ് എന്ന അസുഖം 2011-ൽ ഇല്ലാതെയാക്കിയതായി പ്രഖ്യാപിച്ചതാണ് ഇത്തരത്തിലെ രണ്ടാമത്തെ സംഭവം.[14][15][16]
വർഗ്ഗീകരണം
തിരുത്തുകവേരിയോള മേജർ, വേരിയോള മൈനർ എന്നിങ്ങനെ അസുഖത്തിന് രണ്ടു തരങ്ങളുണ്ട്. വേരിയോള മേജറാണ് ഇതിൽ കൂടുതൽ അപകടകരവും പരക്കെ കാണപ്പെട്ടിരുന്നതുമായ തരം. [17] രോഗലക്ഷണങ്ങൾ ഉണ്ടാക്കാത്ത തരം രോഗബാധ വേരിയോള വൈറസുകൾ മൂലം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇവ സാധാരണമല്ലായിരുന്നു. [18] പ്രതിരോധക്കുത്തിവയ്പ്പെടുത്ത ആൾക്കാരിൽ വേരിയോള സൈൻ ഇറപ്ഷിയോൺ എന്നയിനം കുമിളകൾ ഉണ്ടാകാത്ത ഇനം വസൂരി കാണപ്പെടുമായിരുന്നു. രോഗാണുക്കളുടെയോ ആന്റിബോഡികളുടെയോ സാന്നിദ്ധ്യവും രോഗാണുബാധയുണ്ടായി കൃത്യസമയത്തിനു ശേഷമുണ്ടാകുന്ന പനിയുമായിരുന്നു ഈ രോഗം തിരിച്ചറിയാൻ സഹായകമായിരുന്നത്. [18]
രോഗലക്ഷണങ്ങൾ
തിരുത്തുകരോഗാണുബാധയ്ക്കും ആദ്യ രോഗലക്ഷണത്തിനും തമ്മിൽ സാധാരണഗതിയിൽ 12 ദിവസത്തെ ഇടവേളയാണുണ്ടാവുക (ഇൻക്യുബേഷൻ പീരിയഡ്). ശ്വാസത്തിലൂടെയാണ് രോഗാണുബാധയുണ്ടാവുന്നത്. വായയുടെയോ ശ്വാസനാളത്തിന്റെയോ ആവരണം (മ്യൂക്കോസ) കടന്ന് ഉള്ളിലെത്തുന്ന വൈറസ് ലിംഫ് ഗ്രന്ഥികളിൽ എത്തി പെരുകാൻ തുടങ്ങും. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ വൈറസ് കോശത്തിൽ നിന്ന് കോശത്തിലേയ്ക്ക് നേരിട്ട് പടരുമെങ്കിലും 12-ആം ദിവസത്തോടെ കോശങ്ങൾ പൊട്ടുകയും ധാരാളം വൈറസുകൾ രക്തത്തിൽ ഒരുമിച്ചെത്തുകയും ചെയ്യും. ഇതിനെ വൈറീമിയ എന്നാണ് വിളിക്കുന്നത്. ഇതെത്തുടർന്ന് പ്ലീഹ, മജ്ജ, ദൂരെയുള്ള ലിംഫ് ഗ്രന്ഥികൾ എന്നിവിടങ്ങളിൽ വൈറസ് എത്തിപ്പെടും. ഇൻഫ്ലുവൻസ, ജലദോഷം എന്നിവയോട് സാമ്യമുള്ള രോഗലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക: 38.5°C എങ്കിലും ചൂട്, പേശീവേദന, വല്ലായ്മ, തലവേദന, കിടപ്പിലാവുക എന്നിവയാണ് ലക്ഷണങ്ങൾ. പചനവ്യൂഹം സാധാരണഗതിയിൽ ബാധിതമാവുന്നതുകൊണ്ട് ഓക്കാനവും ഛർദ്ദിയും ഉണ്ടാവാറുണ്ട്. ഈ ലക്ഷണങ്ങൾ 2–4 ദിവസം കാണപ്പെടും. 12–15 ദിവസമാകുമ്പോൾ എനാന്തം എന്നറിയപ്പെടുന്ന ചെറിയ ചുവന്ന പാടുകൾ വായിലെയും തൊണ്ടയിലെയും മ്യൂക്കസ് ആവരണത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇതോടെ ശരീരതാപനില സാധാരണയായി മാറും. ഈ പാടുകൾ വലുതായി പൊട്ടുകയും ഉമിനീരിൽ ധാരാളം വൈറസുകളെ എത്തിക്കുകയും ചെയ്യും. [5]
വസൂരി വൈറസ് തൊലിയെ കൂടുതലായി ആക്രമിച്ചിരുന്നു. മാക്യൂളുകൾ എന്നു വിളിക്കപ്പെട്ടിരുന്ന മുഖക്കുരു പോലുള്ള പാടുകൾ തൊലിയിൽ പ്രത്യക്ഷപ്പെടുമായിരുന്നു. തൊലിയിൽ ചുവന്നുതടിപ്പ് പ്രത്യക്ഷപ്പെടുന്നത് മ്യൂക്കസ് ആവരണത്തിൽ പാടുകൾ പ്രത്യക്ഷപ്പെട്ട് 24 മുതൽ 48 വരെ മണിക്കൂറുകൾക്കുള്ളിലാണ്. നെറ്റി, മുഖം, കൈകാലുകളുടെ കബന്ധത്തോടടുത്തുള്ള ഭാഗം (പ്രോക്സിമൽ ഭാഗം), നെഞ്ചിന്റെയും വയറിന്റെയും തൊലി എന്നിവിടങ്ങളിൽ ആദ്യം രോഗബാധയുണ്ടാകും. കൈകാലുകളുടെ അഗ്രഭാഗത്ത് രോഗബാധയുണ്ടാകുന്നത് അവസാനമാണ്. 24 മുതൽ 36 വരെ മണിക്കൂറുകൾക്കുള്ളിൽ ഇവിടങ്ങളിലെല്ലാം രോഗാണുബാധയുണ്ടാകും. ഇതിനു ശേഷം പുതിയ പാടുകൾ ശരീരത്തിൽ ഉണ്ടാവുകയുമില്ല. [5] ഇതിനു ശേഷം അസുഖം വിവിധ രീതികളിൽ വികസിക്കാം. റാവുവിന്റെ വർഗ്ഗീകരണം അനുസരിച്ച് നാലുതരം അസുഖങ്ങളാണുള്ളത്:[19] ഓർഡിനറി, മോഡിഫൈഡ്, മാലിഗ്നന്റ് (ഫ്ലാറ്റ്), ഹെമറാജിക് എന്നിവയാണ് നാലുതരങ്ങൾ. 30% ആൾക്കാരാണ് അസുഖം ബാധിച്ച് മരിച്ചിരുന്നതെങ്കിലും മാലിഗ്നന്റ്, ഹെമറാജിക് എന്നീ തരം അസുഖങ്ങളുടെ മരണനിരക്ക് വളരെ കൂടുതലായിരുന്നു. ഇത്തരം അസുഖം ബാധിച്ചവർ സാധാരണഗതിയിൽ മരിക്കുകയായിരുന്നു ചെയ്തിരുന്നത്.[20]
ഓർഡിനറി (സാധാരണം)
തിരുത്തുകപ്രതിരോധക്കുത്തിവയ്പ്പെടുക്കാത്തവരിൽ തൊണ്ണൂറുശതമാനത്തിനെയും ബാധിച്ചിരുന്ന അസുഖം ഓർഡിനറി (സാധാരണ വസൂരി) എന്ന ഇനത്തിൽ പെട്ടതായിരുന്നു. [18] ഇത്തരം അസുഖത്തിൽ ചുവന്നുതടിപ്പുണ്ടായി രണ്ടാം ദിവസം മുതൽ മാക്യൂളുകൾ ഉയർന്ന പാപ്യൂളുകളായി മാറും. മൂന്നാം ദിവസമോ നാലാം ദിവസമോ പാപ്യൂളുകളിൽ കലങ്ങിയ ചലം നിറയുകയും ഇവ കുമിളകൾ (വെസിക്കിളുകൾ) ആയി മാറുകയും ചെയ്യും. ഈ ചലം 24 മുതൽ 48 മണിക്കൂറിനുള്ളിൽ പഴുപ്പുപോലെയായി മാറും. [5]
ആറോ ഏഴോ ദിവസത്തോടെ തൊലിയിലെ എല്ലാ കുമിളകളും പഴുപ്പു നിറഞ്ഞ രൂപത്തിലായിത്തീരും. ഏഴു മുതൽ പത്തുവരെ ദിവസം കൊണ്ട് ഈ കുമിളകൾ ഏറ്റവും വലിപ്പമുള്ള അവസ്ഥയിലെത്തും. ഇവ ഉയർന്നതും വട്ടത്തിലുള്ളതും തൊട്ടാൽ മൃദുവല്ലാത്തതും (firm) ആണ്. ഇവ തൊലിയിലെ ആഴത്തിലുള്ള പാളിയായ ഡെർമിസ് വരെ വ്യാപിച്ചിട്ടുണ്ടാവും. ഇതിൽ നിന്ന് ദ്രാവകം സാവധാനത്തിൽ ഒലിച്ചു പോവുകയും രണ്ടാഴ്ച്ചയോടെ ഇവ ചുരുങ്ങി ഉണങ്ങി പൊറ്റ മൂടിയ നിലയിലാവും. 16–20 ദിവസമാകുമ്പോൾ എല്ലാ കുമിളകളും പൊറ്റമൂടിയ അവസ്ഥയിലായിരിക്കും. പൊറ്റകൾ ഇളകിപ്പോകാനും തുടങ്ങിയിട്ടുണ്ടാവും. ഇളം നിറത്തിലുള്ള വടുക്കളാവും പൊറ്റകൾക്കടിയിൽ കാണപ്പെടുക. [21]
ഇത്തരം അസുഖത്തിലെ ചുവന്നുതടിപ്പ് ഒന്നിനോടൊന്ന് ചേർന്നായിരിക്കില്ല കാണപ്പെടുന്നത്. മുഖത്തായിരിക്കും ഏറ്റവും കൂടുതൽ പാടുകൾ കാണപ്പെടുന്നത്. കൈകാലുകളിൽ ശരീരത്തിലുണ്ടാവുന്നതിനേക്കാൾ കൂടുതൽ വടുക്കളുണ്ടാവും. കൈപ്പത്തിയും കാല്പത്തിയും ഭൂരിപക്ഷം കേസുകളിലും കുമിളകൾ കാണപ്പെടും. ചിലപ്പോൾ കുമിളകൾ ഒന്നു ചേർന്ന് തൊലിയുടെ പുറം പാളി ഒരുമിച്ച് ഇളകിപ്പോകുന്ന സ്ഥിതി കാണപ്പെട്ടേയ്ക്കാം. ഇങ്ങനെ കുമിളകൾ ഒരുമിച്ചു ചേരുന്നവരിൽ മരണനിരക്ക് 62% വരെ ആകാറുണ്ട്.[18]
മോഡിഫൈഡ്
തിരുത്തുകമാലിഗ്നന്റ്
തിരുത്തുകഹെമറാജിക്
തിരുത്തുകകാരണം
പകർച്ച
രോഗനിർണ്ണയം
തിരുത്തുകരോഗം വരാതെ തടയൽ
തിരുത്തുകചികിത്സ
തിരുത്തുകരോഗനിദാനം
തിരുത്തുകസങ്കീർണാവസ്ഥകൾ
തിരുത്തുകചരിത്രം
തിരുത്തുകവൈറസിന്റെ പരിണാമം
തിരുത്തുകമനുഷ്യചരിത്രം
തിരുത്തുകനിർമാർജ്ജനം
തിരുത്തുകനിർമാർജ്ജനത്തിനു ശേഷം
തിരുത്തുകസമൂഹവും സംസ്കാരവും
തിരുത്തുകജൈവയുദ്ധം
തിരുത്തുകപ്രധാന കേസുകൾ
തിരുത്തുകമതവും മിത്തുകളും
തിരുത്തുകഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Ryan KJ, Ray CG (editors) (2004). Sherris Medical Microbiology (4th ed.). McGraw Hill. pp. 525–8. ISBN 0838585299.
{{cite book}}
:|author=
has generic name (help) - ↑ 2.0 2.1 Barquet N, Domingo P (15 October 1997). "Smallpox: the triumph over the most terrible of the ministers of death". Ann. Intern. Med. 127 (8 Pt 1): 635–42. doi:10.1059/0003-4819-127-8_Part_1-199710150-00010. PMID 9341063.
{{cite journal}}
: Unknown parameter|doi_brokendate=
ignored (|doi-broken-date=
suggested) (help) - ↑ 3.0 3.1 3.2 "Smallpox". WHO Factsheet. Archived from the original on 2007-09-21. Retrieved 2007-09-22.
- ↑ 4.0 4.1 Behbehani AM (1 December 1983). "The smallpox story: life and death of an old disease". Microbiol Rev. 47 (4): 455–509. PMC 281588. PMID 6319980.
- ↑ 5.0 5.1 5.2 5.3 "Smallpox". Armed Forces Institute of Pathology: Department of Infectious and Parasitic Diseases. Archived from the original on 2007-10-09. Retrieved 2008-10-28.
- ↑ Jezek Z, Hardjotanojo W, Rangaraj AG (1981). "Facial scarring after varicella. A comparison between variola major and variola minor". Am. J. Epidemiol. 114 (6): 798–803. PMID 7315828.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Hopkins, Donald. "Ramses V:Earliest known victim?" (PDF). WHO. Archived from the original (PDF) on 2007-09-19. Retrieved 6 July 2010.
- ↑ J. N. Hays (2005). "Epidemics and pandemics: their impacts on human history". ABC-CLIO. p.151. ISBN 1-85109-658-2
- ↑ "Smallpox and Vaccinia". National Center for Biotechnology Information.
- ↑ Riedel S (2005). "Edward Jenner and the history of smallpox and vaccination". Proc (Bayl Univ Med Cent). 18 (1): 21–5. PMC 1200696. PMID 16200144.
- ↑ Koplow, David A. (2003). Smallpox: the fight to eradicate a global scourge. Berkeley: University of California Press. ISBN 0-520-24220-3.
- ↑ "UC Davis Magazine, Summer 2006: Epidemics on the Horizon". Archived from the original on 2008-12-11. Retrieved 2008-01-03.
- ↑ How Poxviruses Such As Smallpox Evade The Immune System, ScienceDaily, February 1, 2008
- ↑ De Cock, Kevin M. (2001). "(Book Review) The Eradication of Smallpox: Edward Jenner and The First and Only Eradication of a Human Infectious Disease". Nature Medicine. 7 (1): 15–6. doi:10.1038/83283.
{{cite journal}}
: More than one of|author=
and|last1=
specified (help) - ↑ Tognotti E. (2010). "The eradication of smallpox, a success story for modern medicine and public health: What lessons for the future?" (PDF). J Infect Dev Ctries. 4 (5): 264–266. PMID 20539058.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ "'The world is free of rinderpest'". The Mail and Guardian. 2011-05-25.
- ↑ "CDC Smallpox". Smallpox Overview. Retrieved 2007-12-26.
- ↑ 18.0 18.1 18.2 18.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;PinkBook
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Rao, A. R. (1972). Smallpox. Bombay: Kothari Book Depot. OCLC 723806
- ↑ Hogan CJ, Harchelroad F. "CBRNE – Smallpox". eMedicine. Retrieved 2006-09-23.
- ↑ "Smallpox Disease and Its Clinical Management" (PDF). From the training course titled "Smallpox: Disease, Prevention, and Intervention" (www.bt.cdc.gov/agent/smallpox/training/overview). Archived from the original (PDF) on 2016-05-10. Retrieved 2007-12-26.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- ഭട്ടാചാര്യ, സൻജോയ് (2006). എക്സ്പഞ്ചിംഗ് വേരിയോള: ദി കണ്ട്രോൾ ആൻഡ് ഇറാഡിക്കേഷൻ ഓഫ് സ്മോൾ പോക്സ് ഇൻ ഇന്ത്യ, 1947–1977. ഹൈദരാബാദ്: ഓറിയന്റ് ലോംഗ്മാൻ. ISBN 81-250-3018-2.
- ഫെന്നർ, ഫ്രാങ്ക് (1988). സ്മോൾ പോക്സ് ആൻഡ് ഇറ്റ്സ് ഇറാഡിക്കേഷൻ (ഹിസ്റ്ററി ഓഫ് ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത്, നമ്പർ. 6) (PDF). ജനീവ: ലോകാരോഗ്യ സംഘടന. ISBN 92-4-156110-6.
- കോപ്ലോവ്, ഡേവിഡ് എ. (2003). സ്മോൾ പോക്സ്: ദി ഫൈറ്റ് റ്റു ഇറാഡിക്കേറ്റ് എ ഗ്ലോബൽ സ്ക്രൗജ്. ബെർക്ക്ലി: യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രെസ്സ്. ISBN 0-520-24220-3.
- മാക്ക് ടി (2003). "എ ഡിഫറന്റ് വ്യൂ ഓഫ് സ്മോൾ പോക്സ് ആൻഡ് വാക്സിനേഷൻ". ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ. 348 (5): 460–3. doi:10.1056/NEJMsb022994. PMID 12496354. Archived from the original on 2009-04-22. Retrieved 2013-01-20.
- മക്നീൽ, വില്യം ഹാർഡി (1977). പ്ലേഗ്സ് ആൻഡ് പീപ്പിൾസ്. ഓക്സ്ഫോർഡ്: ബേസിൽ ബ്ലാക്ക്വെൽ. ISBN 0-385-12122-9.
- നവോനോ, ആറ്റ്സുകോ (2009). സ്റ്റേറ്റ് ഓഫ് വാക്സിനേഷൻ: ദി ഫൈറ്റ് എഗൈൻസ്റ്റ് സ്മോൾപോക്സ് ഇൻ കൊളോണിയൽ ബർമ. ഹൈദരാബാദ്: ഓറിയന്റ് ബ്ലാക്ക്സ്വാൻ. p. 238. ISBN 978-81-250-3546-6. Archived from the original on 2020-07-30. Retrieved 2013-01-20.
- പ്രെസ്റ്റൺ, റിച്ചാർഡ് (2002). ദി ഡെമൊൺ ഇൻ ദി ഫ്രീസർ: എ ട്രൂ സ്റ്റോറി. ന്യൂ യോർക്ക്: റാൻഡം ഹൗസ്. ISBN 0-375-50856-2. (Excerpt available at http://cryptome.info/0001/smallpox-wmd.htm)
- ടക്കർ, ജോനാഥൻ ബി. (2001). സ്ക്രൗജ്: ദി ഒൺസ് ആൻഡ് ഫ്യൂച്ചർ ത്രെട്ട് ഓഫ് സ്മോൾ പോക്സ്. ന്യൂ യോർക്ക്: ഗ്രൊവ് പ്രെസ്സ്. ISBN 0-8021-3939-6.
- ലോഡ് വാൺക്ലിഫ് ആൻഡ് ഡബ്ല്യൂ. മോയ് തോമസ്, എഡിറ്റേഴ്സ്. ദി ലെറ്റേഴ്സ് ആൻഡ് വർക്ക്സ് ഓഫ് ലേഡി മേരി വോർട്ട്ലി മോണ്ടേജ്യൂ, വോളിയം. 1, ലണ്ടൻ: ഹെൻട്രി ജി. ബോൺ, 1861.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ആംഹെർസ്റ്റ് കേണൽ ഹെൻട്രി ബൗക്വറ്റിനയച്ച കത്ത് - ഇന്ത്യക്കാർക്ക് വസൂരി നൽകൂ.
- സ്മാൾ പോക്സ് ബയോസേഫ്റ്റി: വസൂരി വൈറസിന്റെ സ്റ്റോക്കുകൾ നശിപ്പിക്കുന്നതിനെ സംബന്ധിച്ച വെബ് സൈറ്റ്
- ഡീറ്റൈൽഡ് CIDRAP സ്മോൾപോക്സ് ഓവർവ്യൂ Archived 2013-05-06 at the Wayback Machine.
- ഏജന്റ് ഫാക്റ്റ് ഷീറ്റ്: സ്മോൾ പോക്സ്, സെന്റർ ഫോർ ബയോസെക്യൂരിറ്റി
- വസൂരി കാരണം കണ്ണിനുണ്ടായ കേടുപാടുകളുടെ ചിത്രങ്ങൾ Archived 2009-01-12 at the Wayback Machine.
- വസൂരിയുടെ ചിത്രങ്ങളും രോഗനിർണ്ണയത്തിന്റെ ചുരുക്കവും Archived 2008-07-29 at the Wayback Machine.
- വേരിയോള വൈറസ് ജീനോം ഡേറ്റാബേസ് സർച്ച് റിസൾട്ട് ഫ്രം ദി പോക്സ് വൈറസ് ബയോ ഇൻഫൊർമാറ്റിക്സ് റിസോഴ്സ് സെന്റർ
- Virus പാത്തോജൻ ഡേറ്റാബേസ് ആൻഡ് അനാലിസിസ് റിസോഴ്സ് (ViPR): പോക്സ് വൈറിഡേ[പ്രവർത്തിക്കാത്ത കണ്ണി]