പ്രധാന മെനു തുറക്കുക


ദ്രവത്തിൽ വായു ഉള്ളിൽക്കടന്നു ഗോളാകൃതിയോ അർദ്ധഗോളാകൃതിയോ ആയിത്തീർന്നതിനെയാണ് കുമിള എന്ന് പറയുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളൽ, പഴുപ്പോ നീരോ ഉൾക്കൊണ്ട് ഉയർന്ന് വരുന്നതിനേയും കുമിള എന്ന് പറയും. കുമിളയുടെ ആകൃതിയിൽ ലോഹംകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കുന്ന അലങ്കാരവസ്തുക്കളേയും (ഉദാഃ സ്വർണക്കുമിള) കുമിള എന്ന് പറയാറുണ്ട്. സോപ്പ് പതപ്പിച്ചാൽ പതഞ്ഞുപൊന്തിവരുന്നതും വെള്ളം ശക്തിയായി പതിക്കുമ്പോൾ ഉണ്ടാകുന്ന വെള്ളം തിളപ്പിക്കുമ്പോഴും മറ്റും കുമിള ഉണ്ടാകാറുണ്ട്.

വളരെ നേർത്തതും വളരെ പെട്ടെന്ന് പൊട്ടിപോകുന്നതുകൊണ്ടും താൽക്കാലികമായ പ്രതിഭാസങ്ങളെ കുമിളയുമായി താരതമ്യം ചെയ്യാറുണ്ട്. സ്ഥിരതയല്ലാത്ത വികസനങ്ങളെ കുമിളയുമായി താരതമ്യം ചെയ്യുന്നത് സാമ്പത്തികശാസ്ത്രത്തിൽ ഒരു രീതിയാണ്.

ചിത്രശാലതിരുത്തുക

"https://ml.wikipedia.org/w/index.php?title=കുമിള&oldid=1746995" എന്ന താളിൽനിന്ന് ശേഖരിച്ചത്