അസ്ഥിമജ്ജ

(Bone marrow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസ്ഥികളുടെ ഉൾഭാഗത്ത് കാണുന്ന വഴക്കമുള്ള കോശങ്ങളാണ് മജ്ജ എന്നറിയപ്പെടുന്നത്.മനുഷ്യശരീരത്തിലെ ഏറ്റവും വലുതും ഏറ്റവും പ്രവർത്തനനിരതവുമായ അവയവങ്ങളിലൊന്നാണ് അസ്ഥിമജ്ജ.ഹീമാറ്റോപോയസിസ് എന്ന പ്രക്രിയ വഴി മജ്ജയിൽ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നു. മുതിർന്നവരിൽ മജ്ജയുടെ ഭാരം ഏകദേശം 2 ലിറ്ററോളം വരും. ഇതിന് കരളിന്റെയത്ര ഭാരമുണ്ടെന്ന് പറയാം. ആകെ ശരീരഭാരത്തിന്റെ 4% ഇത് നൽകുന്നു. 500 ബില്ല്യൺ രക്തകോശങ്ങളെയാണ് മജ്ജ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. മജ്ജകൾ ചുവന്നതെന്നും (red bone marrow) മഞ്ഞയെന്നും (yellow bone marrow) രണ്ടുവിഭാഗത്തിലുൾപ്പെടുന്നു.ശരീരത്തിന്റെ പ്രധിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലിംഫോസൈറ്റുകളെ ഉത്പാദിപ്പിക്കുന്നതും മജ്ജകളാണ്.

അസ്ഥിമജ്ജ
അസ്ഥിമജ്ജയിലെ കോശങ്ങളുടെ ലഘുചിത്രീകരണം
Details
Identifiers
LatinMedulla ossium
MeSHD001853
TAA13.1.01.001
FMA9608
Anatomical terminology
"https://ml.wikipedia.org/w/index.php?title=അസ്ഥിമജ്ജ&oldid=2247794" എന്ന താളിൽനിന്ന് ശേഖരിച്ചത്