പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വരയൻ വാൾവാലൻ (Graphium antiphates).[1][2][3][4] കറുപ്പ്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങിയ നിറങ്ങൾ ഇവയുടെ ദേഹത്ത് മനോഹരമായി കൂടിച്ചേർന്നിരിക്കുന്നു. ചിറകുകൾ മടക്കിയാൽ പച്ചകലർന്ന മഞ്ഞനിറത്തിലുള്ള വരകളും മധ്യഭാഗത്ത് മഞ്ഞനിറത്തിലുമുള്ള വരകളും കാണാം. പിൻചിറകിലെ നീണ്ട വാൽ ഈ ശലഭത്തിന്റെ പ്രത്യേകതയാണ്. പറക്കുമ്പോൾ ഈ വാൽ എടുത്ത് കാണിക്കാറില്ല. ഇവ കൂട്ടത്തോടെ മണ്ണിൽ വന്നിരിയ്ക്കാറുണ്ട്. അപ്പോഴാണ് ഇരപിടിയന്മാർ അവയെ പിടികൂടുന്നത്. അപൂർവ്വമായി പൂക്കളും ഇവ സന്ദർശിക്കാറുണ്ട്.ഈ ശലഭത്തിന്റെ ലാർവകൾക്ക് ആദ്യം വെള്ളനിറമായിരിയ്ക്കും. ക്രമേണ അവയുടെ നിറം മഞ്ഞയായി മാറും. വരയൻ വാൾശലഭത്തിന്റെ പ്യൂപ്പയുടെ സവിശേഷത അവ ഒരു നാട കെട്ടിയത് പോലെയാണ് കാണപ്പെടുക എന്നതാണ്. ചില പ്രദേശങ്ങളിൽ ഇവയെ വരയൻ വിറവാലൻ എന്ന പേരിലും അറിയപ്പെടുന്നു.

വരയൻ വാൾവാലൻ (Five-bar Swordtail)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. antiphates
Binomial name
Graphium antiphates
( Cramer, 1775)

ഇവയുടെ ലാർവകൾ ആഹരിക്കുന്ന ഭക്ഷണസസ്യങ്ങളിലൊന്ന് കാരപ്പൂമരമാണ്.

ചിത്രശാല

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 10. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 97–100.
  4. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 22–23.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വരയൻ_വാൾവാലൻ&oldid=3117267" എന്ന താളിൽനിന്ന് ശേഖരിച്ചത്