ജോൻ ഓഫ് ആർക്ക്

മെയ്ഡ് ഓഫ് ഓർളിയൻസ്
(ഴാന്താർക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 മേയ് 30)ആംഗലേയത്തിൽ Joan of Arc; ഫ്രഞ്ചിൽ Jeanne d'Arc ഴാൻ ദ് ആർക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. വെളിപാടുകൾ കിട്ടി എന്ന് പറഞ്ഞാണ് അവർ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കൾ പിടിച്ച് ദുർമന്ത്രവാദിനി എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു.[2] എന്നാലും മരണശേഷവും അവർ പകർന്നു നൽകിയ പ്രചോദനം ദീർഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് ഫ്രഞ്ചുകാർ ഓർക്കുന്നത്. 24 വർഷത്തിനുശേഷം ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിശുദ്ധയാണ് ജോൻ. [3]

Saint Joan of Arc
Miniature (15th century) from Centre Historique des Archives Nationales, Paris, AE II 2490, dated to the second half of the 15th century.
Martyr and "Holy Virgin"
ജനനംJeanne d'Arc (modern French)
circa 1412
Domrémy, Duchy of Bar, Kingdom of France
മരണം30 May 1431 (aged approx. 19)
വണങ്ങുന്നത്
വാഴ്ത്തപ്പെട്ടത്18 April 1909, Saint Peter's Basilica,Rome. by Pope Pius X
നാമകരണം16 May 1920, St. Peter's Basilica, Rome by Pope Benedict XV
ഓർമ്മത്തിരുന്നാൾ30 May
പ്രതീകം/ചിഹ്നംArmor, banner, sword
മദ്ധ്യസ്ഥംFrance; martyrs; captives; military personnel; people ridiculed for their piety; prisoners; soldiers, women who have served in the WAVES (Women Accepted for Volunteer Emergency Service); and Women's Army Corps
Signature.
Signature.
1485ല് വരച്ച ചിത്രം. അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു. അതിനാൽ പിന്നീട് വരച്ച ചിത്രങ്ങൾ എല്ലാം ഭാവനയിൽ നിന്നുള്ളതാണ്

പശ്ചാത്തലം

തിരുത്തുക

ജോൻ ജനിക്കുന്ന കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവത്സരയുദ്ധം എന്ന അതിദീർഘയുദ്ധം നടക്കുകയായിരുന്നു. 1337-നും 1453-നു മിടയ്ക്ക് തെക്കു കിഴക്കൻ ഫ്രാൻസിലെ ഫലഭൂയിഷ്ടമായ അക്വിറ്റേൻ (Aquitane) പ്രദേശങ്ങൾക്കായി ഫ്രഞ്ച്- ഇംഗ്ലീഷ് സേനകൾ പലവട്ടം യുദ്ധത്തിലേർപ്പെട്ടു.

1420-ൽ ഇംഗ്ലണ്ട് ചില തന്ത്ര പ്രധാന പോരാട്ടങ്ങളിൽ വിജയിക്കുകയും വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടുമായി സന്ധിയിലേർപ്പെടാൻ ഫ്രഞ്ചുകാർ നിർബന്ധിതരായിത്തീർന്നു. അപ്പോഴത്തെ ഫ്രഞ്ചു രാജാവ് ചാൾസ് ആറാമന്റെ കാലത്തിനു ശേഷം ഇംഗ്ലണ്ടിലെ ഹെൻ‍റി അഞ്ചാമൻ ഫ്രാൻസിന്റെ കൂടി ഭരണാധികാരിയാകുമെന്നായിരുന്നു പ്രശസ്തമായ ട്രോയസ് കരാറിലെ വ്യവസ്ഥ. രണ്ടു വർഷത്തിനു ശേഷം ചാൾസ് ആറാമനും ഹെൻ‌റി അഞ്ചാമനും അന്തരിച്ചു. ഫ്രാൻസിലെ സിംഹാരോഹണത്തിന് ചാൾസ് ഏഴാമൻ അവകാശമുന്നയിച്ചു. എന്നാൽ ഫ്രഞ്ചു രാജാക്കന്മാരുടെ സ്ഥാനാരോഹണം നടക്കുന്ന റൈംസ് നഗരത്തിലെ പള്ളിയിൽ വച്ചു കിരീടവും ചെങ്കോലും ഏറ്റെടുത്താലേ ചാൾസ് ഏഴാമനേ അംഗീകരിക്കൂ എന്ന് നാട്ടുകാർ വാശിപിടിച്ചു. എന്നാൽ ഇംഗ്ലീഷുകാരുടെ കൈവശമായിരുന്ന റൈംസ് നഗരത്തിലെ സ്ഥാനാരോഹണം അസാദ്ധ്യമായിത്തീർന്നു. ചാൾസ് ഏഴാമൻ എന്നാലും പേരിനെങ്കിലും രാജ്യഭരണം ആരംഭിച്ചു [4] എന്നാൽ അദ്ദേഹത്തിന്റെ അമ്മാവന്മാരും മാതുലന്മാരും അദ്ദേഹത്തിനെതിരായിരുന്നു. താമസിയാതെ ഇംഗ്ലീഷുകാർ ട്രോയസ് കരാർ ലംഘിച്ചു. 1428-ല് പാരീസിന് 80 മൈൽ തെക്കുള്ള ഓർലിയൻസ് നഗരം അവർ ആക്രമിച്ചു. അന്ന് ജോനിന് 17 വയസ്സായിരുന്നു.

ബാല്യകാലം

തിരുത്തുക
 
ശതവത്സരയുദ്ധ സമയത്തെ ഫ്രാൻസും ഇംഗ്ലണ്ടും. ഭൂപടത്തിൽ റോമാ സാമ്രാജ്യവും കാണാം

വടക്കു കിഴക്കൻ ഫ്രാൻസിലെ ഷാം‍പേൻ(Champagne) ജില്ലയിലുള്ള ഡോറെമി(Domremy) ഗ്രാമത്തിൽ ഒരു കർഷകന്റെ മകളായാണ് ജോൻ ജനിച്ചത്.( ക്രി.വ.1412) പിതാവ് ജാക്വെസ് ഓഫ് ആർക്ക് ഒരു കർഷകനും അവിടത്തെ ഡോയൻ എന്ന സ്ഥാനമുള്ളയാളും ആയിരുന്നു. നികുതി പിരിക്കുന്ന ജോലിയാണ് ഡോയന്മാർ കൈകാര്യം ചെയ്തിരുന്നത്. അമ്മ ഇസബെല്ല റോമേയ് (ഇസബെല്ല ഒഫ് വോളുത്തൻ) റൊമിലേയ്ക്ക് തീർത്ഥാടനം നടത്തിയതിനാൽ റോമേയ് എന്ന സ്ഥാനപ്പേര് ലഭിച്ച ഒരു സ്ത്രീയായിരുന്നു. കാലികളെ മേച്ചും കൃഷിയിൽ സഹായിച്ചും അവൾ വളർന്നു. സ്കൂളിൽ പോകാനോ എഴുത്തും വായനയും പഠിക്കാനോ അവൾക്ക് കഴിഞ്ഞില്ല. [5] അവൾ ജനിക്കുന്ന കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവത്സരയുദ്ധം എന്ന അതി ദീർഘ യുദ്ധം നടക്കുകയായിരുന്നു. പതിമൂന്നാം വയസ്സു മുതൽ അവൾക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിത്തുടങ്ങിയിരുന്നു എന്നാണ് വിശ്വാസം. സ്വർഗ്ഗത്തിലെ സൈന്യാധിപൻ എന്ന് ക്രൈസ്തവർ വിശ്വസിക്കുന്ന വിശുദ്ധ മൈക്കിൾ, ക്രിസ്തു മതത്തിനുവേണ്ടി രക്ത സാക്ഷികളായ വിശുദ്ധ കാതറീൻ, വിശുദ്ധ മർഗരറ്റ് എന്നിവരുടെ ദർശനം അവൾക്ക് ലഭിച്ചു എന്നും വിശ്വാസികൾ കരുതുന്നു. അതനുസരിച്ച് ഇംഗ്ലീഷുകരെ തുരത്താനായി ഈ വിശുദ്ധർ തന്നോടാവശ്യപ്പെടുന്നതായി അവൾ മറ്റുള്ളവരോട് പറഞ്ഞു.[6] ഇത്തരം വെളിപാടനുസരിച്ച് കിട്ടിയ സന്ദേശം എത്തിക്കാനായി ഫ്രഞ്ച് രാജാവിനെ മുഖം കാണിക്കാൻ അവൾ താല്പര്യപ്പെട്ടുവെങ്കിലും ഫ്രഞ്ച് പ്രഭുവായ റോബർട്ട് ഡേ ബാദ്രികാർട്ട് അവളെ പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നു. എന്നാൽ ദൃഢ നിശ്ചയക്കാരിയായ ജോൻ സ്വാധീനശേഷിയുള്ള ചിലരുടെ സഹായത്തോടെ അതിനുള്ള വഴികണ്ടെത്തി. അവൾ രാജസഭ മുൻപാകെ ഓർലിയൻസ് നഗരത്തിൽ വച്ച് നടക്കാൻ പോകുന്ന യുദ്ധത്തിന്റെ ഫലത്തെപ്പറ്റി അതിശയിപ്പിക്കുന്ന ഒരു പ്രവചനം നടത്തുകയുണ്ടായി. പ്രവചനം സത്യമാണെന്ന് യുദ്ധമുന്നണിയിൽ നിന്ന് വിവരം ലഭിച്ച റോബർട്ട് പ്രഭു ചാൾസ് ഏഴാമനെ കാണാൻ അനുവദിച്ചു. ജോനുമായി സംസാരിച്ച ചാൾസിനെ ജോൻ ചാൾസിനു മാത്രം അറിയാവുന്ന രഹസ്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. കുറേയൊക്കെ അവളെ വിശ്വസിക്കാൻ ചാൾസ് നിർബന്ധിതനായിത്തീർന്നു. സംശയം തീർക്കാൻ ജോനിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാൻ ചാൾസ് ഉത്തരവിടുകയായിരുന്നു. എങ്കിലും അത്യാവശ്യം സ്വാധീനമെല്ലാം ജോനിന് ലഭിച്ചു തുടങ്ങി.

ചരിത്രത്തിലേയ്ക്ക്

തിരുത്തുക
" ഇംഗ്ലണിലെ രാജാവ്, ഫ്രഞ്ചു സാമ്രാജ്യത്തിന്റെ രാജ പ്രതിനിധി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബെഡ്ഫോർഡിലെ പ്രഭൂ,..... നിങ്ങളുടെ കടം സ്വർഗ്ഗരാജ്യത്തിൽ വച്ച് വീട്ടേണ്ട സമയമായി. നിങ്ങൾ ഫ്രാൻസിൽ നിന്ന് കൈവശപ്പെടുത്തിയ എല്ലാ നല്ല നഗരങ്ങളുടേയും താക്കോൽ സ്വർഗ്ഗരാജ്യത്തിന്റെ ദൂതയായി വരുന്ന ഈ കന്യകയ്ക്ക് നൽകൂ."
Her Letter to the English, March - April 1429; Quicherat I, p. 240, trans. Wikipedia.

ഓർലിയൻസിൽ ഏറ്റ കനത്ത പരാജയത്തിൽ നിന്ന് പട്ടാളക്കാർക്ക് സഹായമായി ചാൾസ് ഏഴാമന്റെ അമ്മായിയമ്മ യൊലാണ്ട ഒരു ചെറിയ ദൗത്യവുമായി പോകുകയായിരുന്നു. ജോൻ ആ ദൗത്യത്തിൽ ചേരണമെന്നും അതിനായി ഒരു മാടമ്പിയുടെ (knight) വേഷങ്ങൾ അണിയാൻ അനുവദിക്കണമെന്നും രാജാവിനോട് അഭ്യർത്ഥിച്ചു. മറ്റുള്ളവരുടെ കയ്യിൽ നിന്നും ലഭിച്ച പടച്ചട്ടയും ആയുധങ്ങളും ഏന്തി ഒരു ആൺ മാടമ്പിയായി അവൾ സൈന്യത്തിന് അകമ്പടി പോയി. ഓർലിയൻസിലെ സൈന്യത്തിന് ഏതു കച്ചിത്തുരുമ്പും കിട്ടുന്നത് പിടിക്കുന്ന തരത്തിലായിരുന്നു അവസ്ഥ. ജോന് 1449 ഏപ്രിൽ 29 ന്‌ ഓർലിയൻസിലെ കോട്ടയിൽ എത്തിച്ചേർന്നു, എന്നാൽ രാജാവ് കല്പിച്ച പോലുള്ള ഒരു ബഹുമാനം നല്കാൻ അവിടത്തെ സേനയുടെ ചുമതലയുണ്ടായിരുന്ന ഴാൻ ഡി ഓർലിയൻ വിസമ്മതിച്ചു. അവർ അവളെ സൈന്യത്തിന്റെ പ്രധാന സംഗതികൾ അറിയിക്കാതെയും സമിതിയിൽ ചേർക്കാതെയും അകറ്റി നിർത്തി. എന്നാൽ പിൻ‍വാങ്ങാൻ ജോൻ തയ്യാറല്ലായിരുന്നു. അവൾ സൈന്യത്തിന്റെ എല്ലാ സം‌വാദങ്ങളിലും അവളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചു കൊണ്ടിരുന്നു. ആദ്യമൊന്നും ഇത് ആരും വകവച്ചിരുന്നില്ലെങ്കിലും പിന്നീട് അതിൽ കാര്യമുണ്ടെന്ന് പലർക്കും തോന്നിത്തുടങ്ങി. അവളുടെ നിർദ്ദേശപ്രകാരം യുദ്ധം ചെയ്ത ഫ്രഞ്ചുകാർക്ക് അഭൂതപൂർവ്വമായ ഫലം കിട്ടിത്തുടങ്ങി. ഒരു സംഘം ഫ്രഞ്ചു സൈന്യത്തെ നയിച്ച അവൾ പരിക്കേറ്റിട്ടും പിന്മാറാതെ പൊരുതി. ഇത് സൈനികരുടെ ആതമവിശ്വാസം വർദ്ധിപ്പിച്ചു. ഒരു വനിതയാണ് തങ്ങളെ നയിക്കുന്നത് എന്ന് അവർ അറിഞ്ഞിരുന്നുമില്ല. അവളുടെ ധീരോദാത്തമായ പോരാട്ട നേതൃത്ത്വത്തോടെ ഇംഗ്ലീഷുകാരെ അവിടെ നിന്ന് തുരത്താൻ അവർക്ക് കഴിഞ്ഞു. താമസിയാതെ ഓർലിയൻസ് നഗരം അവർ തിരിച്ചു പിടിച്ചു. ഈ ജയത്തോടെ ജോൻ ഓർലിയൻസിന്റെ കന്യക (Maid of Orleans) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

 
ജോൻ ജനിച്ച വീട്. ഇന്നിത് ഒരു ചരിത്ര സ്മാരകമായി നിലനിർത്തിയിരിക്കുന്നു.
  1. "Holy Days". Archived from the original on 2018-12-25. Retrieved 2019-10-03.
  2. രാധികാ സി. നായർ. ലോകനേതാക്കൾ, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5
  3. [ http://www.catholic.org/saints/popular.php കാത്തലിക്ക് ഓൺലൈനിലെ വിശുദ്ധരുടെ താൾ
  4. [ http://www.authorama.com/book/jeanne-d-arc.html “Heroes of the Nations,” എന്ന ബുക്കിലെ ചില ഭാഗങ്ങൾ ഓതോ രമയിൽ
  5. "ജോനിന്റെ ആത്മകഥ - തർജ്ജമചെയ്തത് ഡാനിയേൽ റാങ്കിനും ക്ലയർ ക്വിന്റാലും" (PDF). Archived from the original (PDF) on 2011-07-09. Retrieved 2007-03-01.
  6. ജോനിന്റെ കുറ്റ വിചാരണ Archived 2014-11-14 at the Wayback Machine. 1432-ല് അവൾക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിയിരുന്നുവെന്ന് പറയുന്നു.
"https://ml.wikipedia.org/w/index.php?title=ജോൻ_ഓഫ്_ആർക്ക്&oldid=3987003" എന്ന താളിൽനിന്ന് ശേഖരിച്ചത്