കാതറീൻ

(വിശുദ്ധ കാതറീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രൈസ്തവസഭയിലെ ഒരു വിശുദ്ധയാണ് കാതറീൻ (1332– 24 മാർച്ച് 1381).

വിശുദ്ധ കാതറീൻ
ജനനം1331 or 1332[1]
സ്വീഡൻ
മരണം1381 മാർച്ച് 24
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
ഓർമ്മത്തിരുന്നാൾ24 March

ജീവിതരേഖ തിരുത്തുക

1331-ൽ (അല്ലെങ്കിൽ 1332) നെരീസിയായിലെ രാജകുമാരന്റെയും സ്വീഡനിലെ വിശുദ്ധ ബ്രിജീത്തിന്റെയും മകളായി സ്വീഡനിൽ ജനിച്ചു[2]. ചെറുപ്പത്തിലെ തന്നെ ആത്മീയകാര്യങ്ങളിലും ഭക്ത്യാനുഷ്‌ഠാനങ്ങളിലും ശ്രദ്ധയുള്ളവളായിരുന്നു കാതറീൻ. ഏഴാമതു വയസിൽ കാതറീൻ റിസ്‌ബർഗിലെ കോൺവെന്റിൽ ചേരുകയും അവിടുത്തെ സന്യാസിനികളുടെ കീഴിൽ ആത്മീയകാര്യങ്ങൾ പഠിക്കുകയും ചെയ്തു.

തന്റെ പിതാവിന്റെ പ്രേരണയാൽ വിവാഹിതയായെങ്കിലും കന്യകാത്വത്തി ലും വിശുദ്ധിയിലും കാരുണ്യപ്രവൃത്തികളിലുമാണ് കാതറിൻ ജീവിതം നയിച്ചത്‌. തുടർന്ന് പിതാവിന്റെ മരണശേഷം അമ്മയോടൊപ്പം റോമിലെ തീർത്ഥാടനകേന്ദ്രങ്ങളും കല്ലറകളും കാതറിൻ സന്ദർശിക്കുകയുണ്ടായി. പിന്നീട് ഭർത്താവിന്റെ മരണശേഷം ധാരാളം വിവാഹാലോചനകൾ വരികയും കാതറീൻ അവയെല്ലാം ഒഴിവാക്കുകയും ചെയ്തു. തന്റെ മരണം വരെ അവർ കന്യകാത്വത്തിലും വ്രതങ്ങളിലും അനുസരിച്ചു മാത്രമാണ് ജീവിച്ചത്. 1373 ൽ അമ്മയുടെ മരണത്തോടെ ഭൗതികാവശിഷ്‌ടങ്ങൾ സംസ്‌കരിക്കുന്നതിന്‌ വേണ്ടി കാതറിൻ സ്വീഡനിലേക്ക്‌ മടങ്ങിയെത്തി[3]. തുടർന്ന് വാട്‌സാനിലെ ആശ്രമത്തിൽ അവർ അംഗമായി ചേർന്നു. 1381 മാർച്ച്‌ 24 ന്‌ സ്വീഡനിൽ വെച്ച് അന്തരിച്ചു [4].

അവലംബം തിരുത്തുക

  1. http://www.catholicity.com/encyclopedia/c/catherine_of_sweden.saint.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-30. Retrieved 2011-03-26.
  3. http://runeberg.org/nfbm/0673.html
"https://ml.wikipedia.org/w/index.php?title=കാതറീൻ&oldid=3899219" എന്ന താളിൽനിന്ന് ശേഖരിച്ചത്