ജെന്നി ലോറാ മാക്സ് (ജീവിതകാലം: 26 സെപ്റ്റംബർ 1845 - 25 നവംബർ 1911) കാൾ മാർക്സിന്റെയും ജെന്നി വോൺ വെസ്റ്റ്ഫാലന്റെയും രണ്ടാമത്തെ മകളായിരുന്നു. 1868 ൽ അവർ പോൾ ലഫാർജിനെ വിവാഹം കഴിച്ചു. 1911 ൽ ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്തു.[1]

ജെന്നി ലോറാ മാക്സ്
ലോറാ മാക്സ് 1860ൽ
ജനനം(1845-09-26)26 സെപ്റ്റംബർ 1845
മരണം25 നവംബർ 1911(1911-11-25) (പ്രായം 66)
മരണ കാരണംആത്മഹത്യ
ജീവിതപങ്കാളി(കൾ)പോൾ ലഫാർഗ്വെ
മാതാപിതാക്ക(ൾ)കാൾ മാക്സ്
ജെന്നി വോൺ വെസ്റ്റ്ഫാലൻ

ജീവിതരേഖ തിരുത്തുക

ബ്രസൽസിൽ ജനിച്ച ലോറ മാർക്സ് മാതാപിതാക്കളോടൊപ്പം ഫ്രാൻസിലേക്കും പിന്നീട് പ്രഷ്യയിലേക്കും താമസം മാറ്റുകയും 1849 ജൂൺ മുതൽ കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. സാന്റിയാഗോ ഡി ക്യൂബയിൽ ജനിച്ച പോൾ ലഫാർജ് 1866 ൽ ലണ്ടനിലെത്തിയ ഫ്രഞ്ച് യുവ സോഷ്യലിസ്റ്റായിരുന്നു. അവിടെ കാൾ മാർക്‌സിന്റെ സുഹൃത്തായിത്തീർന്ന അദ്ദേഹം മാർക്‌സിന്റെ കുടുംബത്തെ, പ്രത്യേകിച്ച് ലോറയെ പരിചയപ്പെട്ടു.

ലഫാർജും ലോറയും 1868 ഏപ്രിലിൽ സെന്റ് പാൻക്രാസ് രജിസ്ട്രി ഓഫീസിൽ വച്ച് വിവാഹിതരായി. വിവാഹത്തിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ അവർക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായി മൂന്ന് കുട്ടികളുണ്ടായിരുന്നുവെങ്കിലും എല്ലാവരും ശൈശവാവസ്ഥയിൽത്തന്നെ മരണമടഞ്ഞു. അവർക്ക് മറ്റ് കുട്ടികളില്ലായിരുന്നു.[2] കാൾ മാർക്‌സിന്റെ കൃതി ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്തുകൊണ്ടും ഫ്രാൻസിലും സ്‌പെയിനിലും മാർക്‌സിസം പ്രചരിപ്പിച്ചുകൊണ്ടും അവർ ഒരുമിച്ച് പതിറ്റാണ്ടുകൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഫ്രെഡ്രിക്ക് ഏംഗൽസ് അവരെ സാമ്പത്തികമായി പിന്തുണച്ചിരുന്നു. 1895-ൽ അദ്ദേഹം മരിച്ചപ്പോൾ ഏംഗൽസിന്റെ എസ്റ്റേറ്റിന്റെ ഭൂരിഭാഗവും അവർക്ക് അവകാശമായി ലഭിക്കുകയും ചെയ്തു.

1911 നവംബർ 25 ന്, തങ്ങൾ ജീവിതം സമർപ്പിച്ച പ്രസ്ഥാനത്തിന് തുടർന്ന് ഒന്നും നൽകാനില്ലെന്ന് തീരുമാനിച്ച് ദമ്പതികൾ ഒരുമിച്ച് ആത്മഹത്യ ചെയ്തു. മരണസമയത്ത് ലോറയ്ക്ക് 66 ഉം പോളിനു 69 ഉം വയസായിരുന്നു.

അവലംബം തിരുത്തുക

  1. Wheen 1999, പുറം. 286.
  2. Wheen 1999, പുറങ്ങൾ. 291–292.
"https://ml.wikipedia.org/w/index.php?title=ലോറാ_മാക്സ്&oldid=3517130" എന്ന താളിൽനിന്ന് ശേഖരിച്ചത്